മേപ്പാടി: പാഠപുസ്തകങ്ങള് നല്കുന്ന അറിവിനപ്പുറം സാമൂഹ്യ ജീവിത യാഥാര്ഥ്യങ്ങള് നേരിട്ടറിയാനും അവ നല്കുന്ന അനുഭവ പാഠങ്ങള് സ്വായത്തമാക്കാനും ഇറങ്ങിത്തിരിച്ച എറണാകുളം കളമശേരി രാജഗിരി കോളജിലെ 150 വിദ്യാര്ഥികളും 15 അധ്യാപകരുമടങ്ങുന്ന സംഘത്തിന്റെ മേപ്പാടിയിലെ പര്യടനം ശ്രദ്ധേയാനുഭവമായി.
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയില് പിഎംഎവൈ പദ്ധതിയില് അനുവദിച്ച വീടുകളുടെ നിര്മാണ പ്രവൃത്തി നടക്കുന്നിടത്തേക്ക് മെറ്റല്, മണല് എന്നിവ എത്തിക്കുകയെന്ന വെല്ലുവിളിയാണ് വിദ്യാര്ഥികള് ഏറ്റെടുത്തത്. പെണ്കുട്ടികളടക്കമുള്ള സംഘം ആ പ്രവൃത്തി ഏറ്റെടുത്ത് ഭംഗിയായി നിര്വഹിച്ചു.
പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളില് സാമൂഹ്യ സേവന പ്രവര്ത്തനങ്ങള് ഏറ്റെടുത്ത് നടത്തുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് സംഘം പറഞ്ഞു. 15വരെ തങ്ങള് മേപ്പാടിയില് ക്യാമ്പ് ചെയ്ത് സാമൂഹ്യ സേവന രംഗത്തുണ്ടാകുമെന്നു ക്യാമ്പിന് നേതൃത്വം നല്കുന്ന അധ്യാപകന് രാജീവ് അറിയിച്ചു.