x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​യാ​ത്ര ന​വ്യാ​നു​ഭ​വ​മാ​യി

വെബ് ഡെസ്ക്
Published: October 15, 2026 01:11 AM IST | Updated: October 15, 2026 01:11 AM IST

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഘം മേ​പ്പാ​ടി എ​രു​മ​ക്കൊ​ല്ലി പൂ​ള​ക്കു​ന്ന് ഉ​ന്ന​തി​യി​ല്‍ ശ്ര​മ​ദാ​നം ന​ട​ത്തു​ന്നു.

മേ​പ്പാ​ടി: പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കു​ന്ന അ​റി​വി​ന​പ്പു​റം സാ​മൂ​ഹ്യ ജീ​വി​ത യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ നേ​രി​ട്ട​റി​യാ​നും അ​വ ന​ല്‍​കു​ന്ന അ​നു​ഭ​വ പാ​ഠ​ങ്ങ​ള്‍ സ്വാ​യ​ത്ത​മാ​ക്കാ​നും ഇ​റ​ങ്ങി​ത്തി​രി​ച്ച എ​റ​ണാ​കു​ളം ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജി​ലെ 150 വി​ദ്യാ​ര്‍​ഥി​ക​ളും 15 അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ മേ​പ്പാ​ടി​യി​ലെ പ​ര്യ​ട​നം ശ്ര​ദ്ധേ​യാ​നു​ഭ​വ​മാ​യി.

മേ​പ്പാ​ടി എ​രു​മ​ക്കൊ​ല്ലി പൂ​ള​ക്കു​ന്ന് ഉ​ന്ന​തി​യി​ല്‍ പി​എം​എ​വൈ പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്നി​ട​ത്തേ​ക്ക് മെ​റ്റ​ല്‍, മ​ണ​ല്‍ എ​ന്നി​വ എ​ത്തി​ക്കു​ക​യെ​ന്ന വെ​ല്ലു​വി​ളി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള സം​ഘം ആ ​പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ഭം​ഗി​യാ​യി നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ല്‍ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യെ​ന്ന​ത് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മാ​ണെ​ന്ന് സം​ഘം പ​റ​ഞ്ഞു. 15വ​രെ ത​ങ്ങ​ള്‍ മേ​പ്പാ​ടി​യി​ല്‍ ക്യാ​മ്പ് ചെ​യ്ത് സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നു ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ധ്യാ​പ​ക​ന്‍ രാ​ജീ​വ് അ​റി​യി​ച്ചു.

Tags : Study Tour NattuVishesham DistrictNews

Recent News

Corehub Up