സ്കൂൾ മൈതാനിയിൽ വൃക്ഷത്തൈ നട്ടപ്പോൾ.
നെടുമങ്ങാട് : മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ സംസ്ഥാന കായിക ദിനാഘോഷം സംഘടിപ്പിച്ചു. ജി.വി. രാജയുടെ കുടുംബാംഗങ്ങളായ മൂലം തിരുനാൾ രാമവർമ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവർ സ്കൂളിലെ ജി.വി. രാജാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു. പിടിസിഎ പ്രസിഡന്റ് രാജീവ് അധ്യക്ഷനായി.
കായിക യുവജനകാര്യ വകുപ്പ് ഡയറക്ടർ അഖിൽ വി. മേനോൻ, അഡിഷണൽ ഡയറക്ടർ സി.എസ്. പ്രദീപ്, പി.ടി. ജോസഫ്, അജിമോൻ, പ്രിൻസിപ്പൽ എം.കെ. സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ഒ.വി. രാഹുലദേവി എന്നിവർ പ്രസംഗിച്ചു.
Tags : Sports Day NattuVishesham DistrictNews