x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണംവി​ട്ട കാ​ർ പാ​ഞ്ഞു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 15, 2026 01:53 AM IST | Updated: October 15, 2026 01:53 AM IST

ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

ശ്രീ​കാ​ര്യം: ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ എ​തി​രെവ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചശേ​ഷം ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ഒ​രു വ​യോ​ധി​ക​ന​ട​ക്കം മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കുന്നേരം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​മെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് വെ​ട്ടി​തി​രി​ഞ്ഞുക​യ​റി എ​തി​രെവ​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​എ​തി​രെ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച​തിന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന നി​ര​വ​ധി പേ​ർ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ വൻ ദുരന്തമൊഴിവായി.

Tags : Accident NattuVishesham DistrictNews

Recent News

Corehub Up