x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട​ക​വേ​ദി​യു​ടെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വച്ച് മ​ണി​യ​ന്‍​പി​ള്ള രാ​ജു

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: October 15, 2026 01:59 AM IST | Updated: October 15, 2026 01:59 AM IST

ചലച്ചിത്രനടൻ‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വി​നു പുരസ്കാരം സ​മ്മാ​നി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സം​സ്‌​കാ​ര​സാ​ഹി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന പ്രഫ​ഷ​ണ​ല്‍ നാ​ട​കോ​ത്സ​വ​ത്തി​ല്‍ ന​ട​ന്‍ മ​ണി​യ​ന്‍​പി​ള്ള രാ​ജു​വിനു സു​കു​മാ​ര്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

മ​ന്ത്രി ടി. ​സി​ദ്ദി​ഖും നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​നും ചേ​ര്‍​ന്നാ​ണ് അ​യ്യ​ങ്കാ​ളി ഹാ​ളി​ല്‍ മണിയൻപിള്ള രാജുവിനു പു​ര​സ്‌​കാ​രം സമ്മാനിച്ചത്. മ​ല​യാ​ള സി​നി​മ​യ്ക്കും നാ​ട​ക​ത്തി​നും ന​ല്‍​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു​ള്ള ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ മ​ണി​യ​ന്‍​പി​ള്ള രാ​ജു, നാ​ട​ക​വേ​ദി​യി​ലെ പ​ഴ​യ​കാ​ല അ​നു​ഭ​വ​ങ്ങ​ളും സി​നി​മാ​ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ ഓ​ര്‍​മ​ക​ളും പ​ങ്കു​വെ​ച്ചു.

സ്‌​കൂ​ള്‍​കാ​ലം മു​ത​ല്‍ നാ​ട​ക​ങ്ങ​ള്‍ കാ​ണാ​ന്‍ വ​ലി​യ താ​ല്‍​പ​ര്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പ​ഴ​യ​കാ​ല നാ​ട​ക​വേ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധം ഇ​ന്നും മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ണ്ടു​കാ​ല​ത്ത് നാ​ട​ക​ങ്ങ​ള്‍ കാ​ണാ​ന്‍ വ​ലി​യ ആ​വേ​ശ​മാ​യി​രു​ന്നു​വെ​ന്നും അ​ഭി​ന​യി​ക്കു​ന്ന​തി​നൊ​പ്പം നാ​ട​ക​ങ്ങ​ള്‍ ആ​സ്വ​ദി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ന്നീ​ട് ട്രി​വാ​ന്‍​ഡ്രം സി​റ്റി എ​ന്ന ഹാ​സ്യ​നാ​ട​ക​വു​മാ​യി ഇ​തേ വേ​ദി​യി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യ​തും അ​ദ്ദേ​ഹം ഓ​ര്‍​ത്തെ​ടു​ത്തു. നാ​ട​ക​വേ​ദി​യു​മാ​യു​ള്ള ത​ന്‍റെ ദീ​ര്‍​ഘ​കാ​ല ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ​ക​ള്‍ സ​ദ​സി​ല്‍ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ര്‍​ത്തി.

1975ല്‍ ​സി​നി​മാ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ത​ന്‍റെ ക​ലാ​ജീ​വി​തം 2026-ല്‍ 51 ​വ​ര്‍​ഷം പി​ന്നി​ടു​ക​യാ​ണെ​ന്ന് മ​ണി​യ​ന്‍​പി​ള്ള രാ​ജു പ​റ​ഞ്ഞു.

സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​ റി​ച്ച് വി​ക്കി​പീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ചി​ല വി​വ​ര​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്നും ത​ന്‍റെ സി​നി​മ​ക​ളെ​യും അ​ഭി​ന​യ​ജീ​വി​ത​ത്തെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​ഴ​യ​കാ​ല സാ​ഹി​ത്യ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ന​ര്‍​മ​ര​ച​ന​ക​ളും അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. മ​ല​യാ​ള​നാ​ട് പോ​ലു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ന​ര്‍​മ​ര​ച​ന​ക​ള്‍ വാ​യി​ച്ചും ആ​സ്വ​ദി​ച്ചും മ​ന​സി​ല്‍ സൂ​ക്ഷി​ച്ച അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ച​പ്പോ​ള്‍ സ​ദ​സി​ല്‍ ചി​രി പ​ട​ര്‍​ന്നു.

ന​ട​നും എം​എ​ല്‍​എ​യു​മാ​യ ര​മേ​ശ് പി​ഷാ​ര​ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച അ​നു​ഭ​വ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി. നാ​ട​ക​ക​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ക​ലാ​കാ​ര​ന്മാ​രെ​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും ഒ​രു​മി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സം​രം​ഭ​ങ്ങ​ള്‍ കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക രം​ഗ​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ​റ​ഞ്ഞു. സം​സ്‌​കാ​ര സാ​ഹി​തി ചെ​യ​ര്‍​മാ​ന്‍ സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ, പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ, തി​ര​ക്ക​ഥാ​കൃ​ത്ത് കൃ​ഷ്ണ പൂ​ജ​പ്പു​ര, പൂ​ഴ​നാ​ട് ഗോ​പ​ന്‍, ജോ​ബി, പ​യ്യ​ന്നൂ​ര്‍ മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : memories NattuVishesham DistrictNews

Recent News

Corehub Up