ഇൻഡക്ഷൻ സെറിമണിയിൽനിന്ന്
നെയ്യാറ്റിൻകര: ഇടഞ്ഞി സാന്തോം മലങ്കര ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇൻഡക്ഷൻ സെറിമണി സംഘടിപ്പിച്ചു. കോളജ് മാനേജരും പാറശാല മലങ്കര കത്തോലിക്കാ രൂപതയുടെ ബിഷപ്പുമായ തോമസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിൽ റാങ്ക് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഫാ. ഷോജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.