x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​നി​യാ​ട്ടു​കു​ന്നി​ലേ​ക്ക് പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു


Published: April 13, 2026 02:02 AM IST | Updated: April 13, 2026 02:02 AM IST

കോ​ടാ​ലി ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല സം​ഘ​ടി​പ്പി​ച്ച പ്ര​കൃ​തി പ​ഠ​ന​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ മു​നി​യാ​ട്ടു​കു​ന്നി​ലെ പ്രാ​ചീ​ന മു​നി​യ​റ​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍.

കോ​ടാ​ലി: കെസിസി​പി ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​ന്ന "വേ​ന​ല്‍​ത്തു​മ്പി' അ​വ​ധി​ക്കാ​ല ബാ​ല​വേ​ദി ക്യാ​മ്പ് സ​മാ​പി​ച്ചു. സ​മാ​പ​ന​ദി​വ​സം സം​ഘ​ടി​പ്പി​ച്ച പ്ര​കൃ​തി പ​ഠ​ന​യാ​ത്ര ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

ച​രി​ത്ര​ശേ​ഷി​പ്പു​ക​ളു​ള്ള മു​നി​യാ​ട്ടു​കു​ന്ന്, മു​പ്ലി​യ​ത്തെ മു​ള​ങ്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​യ പ​ഠ​ന​യാ​ത്ര​യ്ക്ക് വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി അം​ഗ​വും റി​ട്ട​യേ​ഡ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി​.ജി. ശി​വ​ന്‍​കു​ട്ടി, മ​റ്റ​ത്തൂ​ര്‍ ഗ്ര​ന്ഥ​ശാ​ല നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഹ​ക്കിം ക​ളി​പ്പ​റ​മ്പി​ല്‍, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ്്, ക​വി​ത​ ഗി​രീ​ഷ്, ഭ​ര​ണ​സ​മി​തി അം​ഗം വി​ടി​ഷോ​ബി, ഗോ​പി ത​ച്ച​നാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ്റ​ത്തൂ​ര്‍ ഗ്ര​ന്ഥ​ശാ​ല നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഹ​ക്കിം ക​ളി​പ്പ​റ​മ്പി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags : Study tour nattuvishesham local news

Recent News

Corehub Up