Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunstroke

കൊ​ല്ല​ത്ത് പ​ത്തു​വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

കൊ​ല്ലം: പോ​രു​വ​ഴി​യി​ൽ 10 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. പോ​രു​വ​ഴി ന​ടു​വി​ലേ​മു​റി​യി​ൽ ജി​ബി ക​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദേ​വ​ന​ന്ദി​നാ​ണ് ഇ​ന്ന​ലെ സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ദേ​വാ​ന​ന്ദി​ന്‍റെ കൈ​യ്ക്കും തോ​ളി​നും അ​ട​ക്കം പൊ​ള്ള​ലേ​റ്റു. കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് സം​ഭ​വം. കൈ​ക്കും തോ​ളി​നും താ​ടി​യു​ടെ ഭാ​ഗ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്.

തോ​ളി​ന്‍റെ ഭാ​ഗ​ത്താ​ണ് കൂ‌​ടു​ത​ൽ പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല.

Kerala

കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു; സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം

കാ​സ​ർ​കോ​ട്: കേ​ര​ള​ത്തി​ൽ ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്ന​തി​നി​ടെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 13 വ​യ​സ്സു​കാ​ര​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​ച്ച​സ​മ​യ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യു​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പു​റം​ഭാ​ഗ​ത്തും തോ​ളി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും കു​ട്ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക​ൽ 11 മ​ണി മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് മ​ണി വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

ഈ ​സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പു​റ​ത്ത് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ച​ർ​മ്മ​ത്തി​ൽ ചു​വ​പ്പ് നി​റം, ത​ടി​പ്പ്, പൊ​ള്ള​ൽ, ക​ടു​ത്ത ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം എ​ന്നി​വ ക​ണ്ടാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. കാ​സ​ർ​കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ താ​പ​നി​ല സാ​ധാ​ര​ണ​യേ​ക്കാ​ൾ 2 മു​ത​ൽ നാ​ല് ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ർ​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും അ​യ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ്മി​പ്പി​ച്ചു.

 

Latest News

Corehub Up