x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ര​ണ്ടു​പേ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു


Published: April 26, 2026 02:15 PM IST | Updated: April 26, 2026 02:15 PM IST

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ര​ണ്ട് പേ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. ല​ക്കി​ടി കൂ​ട്ടു​പാ​ത​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ജ​യ​ൻ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ജ​യ​ശ്രീ എ​ന്നി​വ​ർ​ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

ജ​യ​ന് ക​ഴു​ത്തി​ൽ ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന്‍റെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ജ​യ​ശ്രീ വാ​ണി​യം​കു​ള​ത്ത് നി​ന്ന് തോ​ട്ട​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

അ​തേ​സ​മ​യം, ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ലും ഒ​രാ​ൾ​ക്ക് സൂ​ര്യ​താ​പ​മേ​റ്റു. 20 ഏ​ക്ക​ർ സ്വ​ദേ​ശി താ​ഴ​ത്തു​വീ​ട്ടി​ൽ അ​ജീ​ഷി​നാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

ത​ടി​പ്പ​ണി​ക്കി​ടെ​യാ​ണ് സം​ഭ​വം. അ​ജീ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​സ്ഥാ​ന​ത്ത് ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ൾ ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. സം​സ്ഥാ​ന​മാ​കെ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും പ​ക​ല്‍ 11 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ വെ​യി​ല്‍ ഏ​ല്‍​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്.

Tags : sunstroke Palakkad

Recent News

Corehub Up