Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sunstroke

Ernakulam

റി​ട്ട. ഓ​വ​ർ​സീ​യ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

ഉ​ദ​യം​പേ​രൂ​ർ: സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ റി​ട്ട. ഓ​വ​ർ​സീ​യ​ർ​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. പി​കെ​എം​സി കൊ​ച്ചു​പു​ര​യ്ക്ക​ൽ ടി.​ടി.​അ​ശോ​ക​നാ​ണ് (61) പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം തെ​ക്ക​ൻ പ​റ​വൂ​രി​ൽ നി​ന്നും ന​ട​ക്കാ​വ് വ​ഴി പോ​കു​മ്പോ​ഴാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്.

ഇ​രു കൈ​ക​ളി​ലും പൊ​ള്ള​ലേ​റ്റു. പൊ​ള്ള​ലും നീ​റ്റ​ലും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ഗ​വ.​ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ശോ​ധ​ന​യി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

Kerala

ക​ർ​ഷ​ക​ന് സൂ​ര്യാ​ത​പ​മേ​റ്റു

കോ​​​ളി​​​ച്ചാ​​​ൽ ( കാ​​​സ​​​ർ​​​ഗോ​​​ഡ്): കോ​​​ളി​​​ച്ചാ​​​ലി​​​ൽ പ​​​റ​​​മ്പി​​​ലി​​​റ​​​ങ്ങി​​​യ ക​​​ർ​​​ഷ​​​ക​​​ന് സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ​​​ന​​​ത്ത​​​ടി സെ​​​ന്‍റ് ജോ​​​സ​​​ഫ് തീ​​​ർ​​​ഥാ​​​ട​​​ന പ​​​ള്ളി ട്ര​​​സ്റ്റി​​​യു​​​മാ​​​യ മു​​​രി​​​യം​​​വേ​​​ലി​​​ൽ ടി​​​റ്റോ ജോ​​​സ​​​ഫി​​​നാ​​​ണ് (48) ത​​​ള​​​ർ​​​ച്ച​​​യും ക്ഷീ​​​ണ​​​വും ദേ​​​ഹ​​​ത്ത് പൊ​​​ള്ള​​​ലു​​​ക​​​ളും ഉ​​​ണ്ടാ​​​യ​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ പ​​​റ​​​മ്പി​​​ൽ കൂ​​​ട്ടി​​​യി​​​ട്ട തേ​​​ങ്ങ​​​ക​​​ൾ​​​ക്ക് നേ​​​രി​​​ട്ട് വെ​​​യി​​​ലു​​​ കൊ​​​ള്ളാ​​​തി​​​രി​​​ക്കാ​​​ൻ ഓ​​​ല വെ​​​ട്ടി​​​യി​​​ടാ​​​ൻ പോ​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പെ​​​ട്ടെ​​​ന്ന് ക​​​ടു​​​ത്ത ക്ഷീ​​​ണ​​​വും ത​​​ല​​​വേ​​​ദ​​​ന​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തോടെ അ​​​ടു​​​ത്ത വീ​​​ട്ടി​​​ൽനി​​​ന്ന് വെ​​​ള്ളം വാ​​​ങ്ങി​​​ക്കു​​​ടി​​​ച്ച് വി​​​ശ്ര​​​മി​​​ച്ചു ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.
പി​​​ന്നീ​​​ട് ത​​​ണു​​​ത്ത വെ​​​ള്ള​​​മൊ​​​ഴി​​​ച്ച് കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ദേ​​​ഹ​​​ത്തെ പൊ​​​ള്ള​​​ലു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു​​​ദി​​​വ​​​സം മു​​​മ്പ് ഇ​​​തേ പ​​​റ​​​മ്പി​​​ൽ ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക്കും സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റി​​​രു​​​ന്നു.

Kerala

വ​യോ​ധി​ക​ൻ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; സൂ​ര്യാ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്ന് സം​ശ​യം

കൊ​ല്ലം: വ​യോ​ധി​ക​നെ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കു​ന്നി​ക്കോ​ട് ഞാ​റാ​ക്കാ​ട് തെ​ങ്ങി​ൻ ത​റ​യി​ൽ ബേ​ബി ഫി​ലി​പ്പി​ന്‍റെ (85) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട‌െ​ത്തി​യ​ത്. രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും കൃ​ഷി​ട​ത്തി​ലേ​ക്ക് പോ​യ​താ​ണ് ബേ​ബി.

11.30 ന് ​സ​മീ​പ​ത്ത് കൃ​ഷി​പ്പ​ണി​ക്ക് എ​ത്തി​യ​വ​രാ​ണ് വെ​യി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന ബേ​ബി​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം ബേ​ബി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

Kerala

താ​നൂ​രി​ൽ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

മ​ല​പ്പു​റം: താ​നൂ​രി​ൽ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. താ​നൂ​ർ- മ​ഠ​ത്തി റോ​ഡ് സ്വ​ദേ​ശി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.

അ​ട്ട​ത്തോ​ടി​ന് സ​മീ​പം ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കൈ​യി​ൽ സൂ​ര്യാ​ഘാ​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ കു​ന്നും​പ്പു​റം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ടി​നൊ​പ്പം അ​ൾ​ട്രാ വ​യ​ല​റ്റ് സൂ​ചി​ക​യും ഉ​യ​രു​ക​യാ​ണ്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു; കി​ണ​ർ പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. കി​ണ​ർ പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ണ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് സ​ന​ൽ​കു​മാ​റി​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തും തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​തും. ഉ​ട​ൻ ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സൂ​ര്യാ​ത​പ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൂ​ട് ക​ഠി​ന​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ക​ഠി​ന​മാ​യ ചൂ​ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ നി​ർ​ജ്ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തെ പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

 

Kerala

കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു; സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം

കാ​സ​ർ​കോ​ട്: കേ​ര​ള​ത്തി​ൽ ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്ന​തി​നി​ടെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 13 വ​യ​സ്സു​കാ​ര​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​ച്ച​സ​മ​യ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യു​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പു​റം​ഭാ​ഗ​ത്തും തോ​ളി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും കു​ട്ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പ​ക​ൽ 11 മ​ണി മു​ത​ൽ വൈ​കി​ട്ട് മൂ​ന്ന് മ​ണി വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

ഈ ​സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പു​റ​ത്ത് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ച​ർ​മ്മ​ത്തി​ൽ ചു​വ​പ്പ് നി​റം, ത​ടി​പ്പ്, പൊ​ള്ള​ൽ, ക​ടു​ത്ത ത​ല​വേ​ദ​ന, ത​ല​ക​റ​ക്കം എ​ന്നി​വ ക​ണ്ടാ​ൽ ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം. കാ​സ​ർ​കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ താ​പ​നി​ല സാ​ധാ​ര​ണ​യേ​ക്കാ​ൾ 2 മു​ത​ൽ നാ​ല് ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. നി​ർ​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും അ​യ​ഞ്ഞ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മ്മി​പ്പി​ച്ചു.

 

Latest News

Corehub Up