Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Eight

കോ​വ​ളം എ​ഫ്സി കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് സൂ​പ്പ​ർ എ​ട്ടി​ൽ

തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ​ത്ത് കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ മാ​സ്മ​രി​ക​ത സ​മ്മാ​നി​ച്ച കോ​വ​ളം എ​ഫ്സി, കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു. കേ​ര​ള​ത്തി​ലെ കാ​ൽ​പ്പ​ന്തു​ക​ളി​യി​ലെ വ​ന്പ​ന്മാ​രാ​യ കേ​ര​ള പോ​ലീ​സ്, കെ​എ​സ്ഇ​ബി ടീ​മു​ക​ൾ അ​ണി​നി​ര​ന്ന ഗ്രൂ​പ്പ് ബി​യി​ൽനി​ന്നാ​ണ് കോ​വ​ളം എ​ഫ്സി സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്.

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന മി​ക്ക ടീ​മു​ക​ൾ​ക്കും സ്പോ​ണ്‍​സ​ർ​മാ​ർ ഉ​ള്ള​പ്പോ​ൾ ഒ​രു സ്പോ​ണ്‍​സ​ർ പോ​ലു​മി​ല്ലാ​തെ​യാ​ണ് കോ​വ​ളം ടീം ​മി​ന്നും പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ടീ​മി​ന്‍റെ മി​ക​വാ​ർ​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ഇ​നി പു​തി​യ സ്പോ​ണ്‍​സ​ർ​മാ​രെ കി​ട്ടു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റും ക​ളി​ക്കാ​രും. കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ലെ മു​ൻ ചാ​ന്പ്യ​ന്മാ​രാ​യ കേ​ര​ള യു​ണൈ​റ്റ​ഡി​നെ​ വ​രെ 2-1 ന് ​ത​ക​ർ​ത്താ​ണ് കോ​വ​ള​ത്തി​ന്‍റെ കു​ട്ടി​ക​ൾ സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ടം പി​ടി​ച്ച​ത്. ദ​ക്ഷി​ണകേ​ര​ള​ത്തി​ൽ നി​ന്ന് സൂ​പ്പ​ർ എ​ട്ടി​ൽ ക​ളി​ക്കു​ന്ന ഏ​ക ടീ​മെ​ന്ന നി​ല​യി​ലാ​ണ് ടീം ​ഇ​നി ഫൈ​ന​ൽ റൗ​ണ്ടി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ക.

Sports

ഇ​ന്ത്യ പി​ടി​മു​റു​ക്കി ; ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ത​റു​ന്നു

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20 റ​ൺ​സി​നി​ടെ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മ​ർ​ക്രം (നാല്) , ക്വി​ന്‍റ​ൺ ഡി ​കോ​ക്ക് (ആറ്), റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ (ഏഴ്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. ബും​റ ര​ണ്ടും അ​ർ​ഷ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ എ​ട്ട് ഓ​വ​റി​ല്‍ മൂ​ന്നി​ന് 56 എ​ന്ന നി​ല​യി​ലാ​ണ്.

ഡി​വാ​ൾ​ഡ് ബ്ര​വി​സും (12) ഡോ​വി​ഡ് മി​ല്ല​റു​മാ​ണ് (25) ക്രീ​സി​ൽ. ടി 20 ​ലോ​ക​ക​പ്പ് സൂ​പ്പ​ർ എ​ട്ട് റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​യും ആ​ദ്യ മ​ത്സ​ര​മാ​ണി​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ നാ​ലു​വീ​തം ജ​യ​ങ്ങ​ളു​മാ​യി ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

Sports

ബ്രി​ട്ടീ​ഷ് സ​ർ​വാ​ധി​പ​ത്യം; ശ്രീ​ല​ങ്ക​യ്ക്ക് വ​മ്പ​ൻ തോ​ൽ​വി

പ​ല്ലേ​ക്ക​ലെ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ത​ക​ർ​പ്പ​ൻ ജ​യം. പ​ല്ലേ​ക്ക​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 51 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 20 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സാ​ണെ​ടു​ത്ത​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക 16.4 ഓ​വ​റി​ൽ 95 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 30 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഷാ​ന​ക​യാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ഇം​ഗ്ല​ണ്ടി​നാ​യി വി​ൽ ജാ​ക്ക്സ് മൂ​ന്നും ജോ​ഫ്ര ആ​ർ​ച്ച​റും ലി​യാം ഡോ​വ്സ​ണും ആ​ദി​ൽ റ​ഷീ​ദും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. സ്കോ​ർ:  ഇം​ഗ്ല​ണ്ട് 146/9 ശ്രീ​ല​ങ്ക 95 (16.4).

ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക​ൻ ക്യാ​പ്റ്റ​ൻ ദ​സു​ൻ ഷാ​ന​ക ഇം​ഗ്ല​ണ്ടി​നെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ ത​ക​ർ​ച്ച​നേ​രി​ട്ട ഇം​ഗ്ല​ണ്ടി​നെ ക​ര​ക​യ​റ്റി​യ​ത് ഫി​ലി​പ് സാ​ൾ​ട്ടി​ന്‍റെ (62) അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ്. 68 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ർ​ക്ക് നാ​ല് വി​ക്ക​റ്റ് ന​ഷ്‌​ട​മാ​യി​രു​ന്നു. വി​ൽ ജാ​ക്ക്സ് 21 റ​ൺ​സും ഹാ​രി ബ്രൂ​ക്ക് 14 റ​ൺ​സു​മെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി ദു​നി​ത് വെ​ല്ലാ​ല​ഗെ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ദി​ൽ​ഷ​ൻ മ​ധു​ശ​ന​ക​യും മ​ഹീ​ഷ് തീ​ക്ഷ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ദു​ശ്മാ​ന്ത ച​മീ​ര ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. വി​ൽ ജാ​ക്ക്സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ വി​ജ​യ​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റേ​ത്. ഗ്രൂ​പ്പി​ലെ ന്യൂ​സീ​ല​ൻ​ഡും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ആ​ദ്യ മ​ത്സ​രം മ​ഴ മു​ട​ക്കി​യി​രു​ന്നു.

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​യ്‌ക്കെതിരെ ടോ​സ് നേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ് മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ അ​തേ ടീ​മു​മാ​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. നാ​ല് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. കേ​ശ​വ് മ​ഹാ​രാ​ജ്, ലും​ഗി എ​ൻ​ഗി​ഡി, മാ​ർ​ക്കോ യാ​ൻ​സ​ൻ, ഡേ​വി​ഡ് മി​ല്ല​ർ എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ തി​രി​ച്ചെ​ത്തി.

ടീം ​ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), തി​ല​ക് വ​ർ​മ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ശി​വം ദു​ബെ, റിം​ഗു സിം​ഗ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, അ​ർ​ഷ്ദീ​പ് സിം​ഗ്, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി.

ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക: എ​യ്ഡ​ൻ മാ​ർ​ക്രം (ക്യാ​പ്റ്റ​ൻ), ക്വി​ന്‍റ​ൻ ഡി ​കോ​ക്ക്(​വി​ക്ക​റ്റ് കീ​പ്പ​ർ), റ​യാ​ൻ റി​ക്കി​ൾ​ട​ൺ, ഡി​വാ​ൾ​ഡ് ബ്രെ​വി​സ്, ഡേ​വി​ഡ് മി​ല്ല​ർ, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, കോ​ർ​ബി​ൻ ബോ​ഷ്, കേ​ശ​വ് മ​ഹാ​രാ​ജ്, ക​ഗീ​സോ റ​ബാ​ഡ, ലും​ഗി എ​ൻ​ഗി​ഡി.

Sports

അഭിഷേകിനേക്കാള്‍ ഭേദം സഞ്ജു, സൂപ്പര്‍ എട്ടില്‍ കളിപ്പിക്കണം; കാരണമുണ്ട്

അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്‍റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്‌പോട്ട്. ട്വന്‍റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്‍റെ സ്‌കോര്‍ പൂജ്യം.

എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ്‍ ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന്‍ കിഷന്‍ കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്‍റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.

ഐ​സി​സി ട്വ​ന്‍റി-20 ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​ണ് അ​ഭി​ഷേ​ക് ശ​ർ​മ. ആ ​ത​ല​ക്ക​ന​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​യി​ൽ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും പൂ​ജ്യ​ത്തി​നു പു​റ​ത്താ​യ നാ​ണ​ക്കേ​ടി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് അ​ഭി​ഷേ​ക്. സ​ഞ്ജു സാം​സ​ൺ ക​ളി​ച്ച​ത് ഒ​രു മ​ത്സ​ര​ത്തി​ൽ മാ​ത്രം. അ​ഭി​ഷേ​ക് ശ​ർ​മ ഉ​ദ​ര​സം​ബ​ന്ധ പ്ര​ശ്ന​മാ​യി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ന​മീ​ബി​യ​യ്ക്ക് എ​തി​രേ​യാ​യി​രു​ന്നു സ​ഞ്ജു ക​ളി​ച്ച​ത്.

ഈ ​ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ​ഞ്ജു​വും അ​ഭി​ഷേ​കും നേ​രി​ട്ട​ത് എ​ട്ട് പ​ന്തു​ക​ൾ മാ​ത്രം. എ​ട്ട് പ​ന്ത് നേ​രി​ട്ട സ​ഞ്ജു 22 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ അ​ഭി​ഷേ​ക് മൂ​ന്നു ത​വ​ണ പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. സ​ഞ്ജു ന​മീ​ബി​യ​യ്ക്ക് എ​തി​രേ എ​ട്ട് പ​ന്തി​ൽ മൂ​ന്നു സി​ക്സും ഒ​രു ഫോ​റും അ​ട​ക്കം 22 റ​ൺ​സ് നേ​ടി. 275 ആ​യി​രു​ന്നു സ്ട്രൈ​ക്ക് റേ​റ്റ്. എ​ന്നാ​ൽ, അ​ഭി​ഷേ​ക് അ​മേ​രി​ക്ക​യ്ക്ക് എ​തി​രേ നേ​രി​ട്ട ആ​ദ്യ പ​ന്തി​ൽ പൂ​ജ്യ​ത്തി​നു പു​റ​ത്ത്. പാ​ക്കി​സ്ഥാ​ന് എ​തി​രേ നാ​ലു പ​ന്തി​ലും ഇ​ന്ന​ലെ നെ​ത​ർ​ല​ൻ​ഡ്സി​ന് എ​തി​രേ മൂ​ന്നു പ​ന്തി​ലും അ​ക്കൗ​ണ്ട് തു​റ​ക്കാ​തെ മ​ട​ങ്ങി.

Sports

സൂ​പ്പ​ർ എ​ട്ട് ചി​ത്രം തെ​ളി​ഞ്ഞു; ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ളാ​യി. സിം​ബാ​ബ്‌​വെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്കൊ​പ്പ​മു​ള്ള ടീ​മു​ക​ൾ. ‌

22ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 26ന് ​ചെ​ന്നൈ​യി​ൽ സിം​ബാ​ബ്‌​വെ​യെ നേ​രി​ടു​ന്ന ഇ​ന്ത്യ മാ​ർ​ച്ച് ഒ​ന്നി​ന് കോ​ൽ​ക്ക​ത്ത​യി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ​യും ക​ളി​ക്കും.

ഗ്രൂ​പ്പ് എ​യി​ൽ നി​ന്ന് ക​ളി​ച്ച മൂ​ന്ന് ക​ളി​ക​ളും ജ​യി​ച്ചാ​ണ് ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പി​ലെ അ​വ​സാ​ന ക​ളി​യി​ൽ ഇ​ന്ത്യ ഇ​ന്ന് നെ​ത​ർ​ല​ൻ​ഡ്‌​സി​നെ നേ​രി​ടും. അ​തേ​സ​മ​യം ബു​ധ​നാ​ഴ്‌​ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ന​മീ​ബി​യ​യെ കീ​ഴ​ട​ക്കാ​നാ​യാ​ൽ പാ​ക്കി​സ്ഥാ​നും എ ​ഗ്രൂ​പ്പി​ൽ നി​ന്ന് സൂ​പ്പ​ർ എ​ട്ടി​ലെ​ത്തും.

ശ്രീ​ല​ങ്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സീ​ല​ൻ​ഡ് എ​ന്നീ ടീ​മു​ക​ളും സൂ​പ്പ​ർ എ​ട്ടി​ൽ പ്ര​വേ​ശി​ച്ചു. ചൊ​വ്വാ​ഴ്‌​ച അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ച​തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് സിം​ബാ​ബ്‌​വെ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ പു​റ​ത്താ​കു​ക​യും ചെ​യ്തു.

Sports

കാ​ന​ഡ​യ്ക്കെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യം; ന്യൂ​സി​ല​ൻ​ഡ് സൂ​പ്പ​ർ എ​ട്ടി​ൽ

ചെ​ന്നൈ: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന് ന്യൂ​സി​ല​ൻ​ഡ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്തൊ​ടെ​യാ​ണ് ന്യൂ​സി​ല​ൻ​ഡ് സൂ​പ്പ​ർ എ​ട്ടി​ൽ‌ ക​ട​ന്ന​ത്.

കാ​ന​ഡ ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ‌​ഡ് 15.1 ഓ​വ​റി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്നു. ര​ചി​ൻ ര​വീ​ന്ദ്ര​യു​ടെ​യും ഗ്ലെ​ൻ ഫി​ലി​പ്പ്സി​ന്‍റെ​യും ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

76 റ​ൺ​സെ​ടു​ത്ത ഗ്ലെ​ൻ ഫി​ലി​പ്പ്സാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും ഫി​ലി​പ്പ്സ് അ​ടി​ച്ചെ​ടു​ത്തി​രു​ന്നു. ര​ചി​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ഫി​ൻ അ​ല​ൻ‌ 21 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. കാ​ന​ഡ​യ്ക്ക് വേ​ണ്ടി ഡി​ലോ​ൺ ഹെ​യ്‌​ലി​ഗ​റും സാ​ദ് ബി​ൻ സ​ഫ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ന​ഡ 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 173 റ​ൺ​സെ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി നേ​ടി​യ യു​വ്‌​രാ​ജ് സ​മ്ര​യു​ടെ ബ​ല​ത്തി​ലാ​ണ് കാ​ന​ഡ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 110 റ​ൺ​സാ​ണ് യു​വ്‌​രാ​ജ് എ​ടു​ത്ത​ത്. 65 പ​ന്തി​ൽ 11 ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു യു​വ്‌​രാ​ജി​ന്‍റെ ഇ​ന്നിം​ഗ്സ്.

ടി20 ​ലോ​ക​ക​പ്പി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും 19 വ​യ​സു​കാ​ര​നാ​യ യു​വ്‌​രാ​ജ് ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി. ക്യാ​പ്റ്റ​ൻ ദി​ൽ​പ്രീ​ത് ബ​ജ്‌​വ 36 റ​ൺ​സെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി മാ​റ്റ് ഹെ​ൻ‌​റി, ജേ​ക്ക​ബ് ഡ​ഫി, കൈ​ൽ ജാ​മീ​സ​ൺ, ജെ​യിം​സ് നീ​ഷാം എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up