തിരുവനന്തപുരം: തീരദേശത്ത് കാൽപ്പന്തുകളിയുടെ മാസ്മരികത സമ്മാനിച്ച കോവളം എഫ്സി, കേരള പ്രീമിയർ ലീഗ് സൂപ്പർ എട്ടിൽ ഇടംപിടിച്ചു. കേരളത്തിലെ കാൽപ്പന്തുകളിയിലെ വന്പന്മാരായ കേരള പോലീസ്, കെഎസ്ഇബി ടീമുകൾ അണിനിരന്ന ഗ്രൂപ്പ് ബിയിൽനിന്നാണ് കോവളം എഫ്സി സൂപ്പർ എട്ടിൽ ഇടംപിടിച്ചത്.
കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന മിക്ക ടീമുകൾക്കും സ്പോണ്‍സർമാർ ഉള്ളപ്പോൾ ഒരു സ്പോണ്സർ പോലുമില്ലാതെയാണ് കോവളം ടീം മിന്നും പ്രകടനം നടത്തിയത്.
ടീമിന്റെ മികവാർന്ന പ്രകടനങ്ങൾ ഇനി പുതിയ സ്പോണ്‍സർമാരെ കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് ടീം മാനേജ്മെന്റും കളിക്കാരും. കേരള പ്രീമിയർ ലീഗിലെ മുൻ ചാന്പ്യന്മാരായ കേരള യുണൈറ്റഡിനെ വരെ 2-1 ന് തകർത്താണ് കോവളത്തിന്റെ കുട്ടികൾ സൂപ്പർ എട്ടിൽ ഇടം പിടിച്ചത്. ദക്ഷിണകേരളത്തിൽ നിന്ന് സൂപ്പർ എട്ടിൽ കളിക്കുന്ന ഏക ടീമെന്ന നിലയിലാണ് ടീം ഇനി ഫൈനൽ റൗണ്ടിൽ കളത്തിലിറങ്ങുക.
Tags : Kovalam FC Super Eight