Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supreme Leader

ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി ഇ​പ്പോ​ഴും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​ൻ പ​ര​മോ​ന്ന​ത നേ​താ​വും പി​താ​വു​മാ​യ ആ​യ​ത്തു​ല്ല അ​ലി ഖ​മ​ന​യി കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് മു​ജ്ത​ബ അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷം ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഒ​രി​ക്ക​ൽ പോ​ലും പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യോ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ക​യോ ചെ​യ്യാ​ത്ത​ത് അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​ശ​സ്ത റേ​ഡി​യോ അ​വ​താ​ര​ക​ൻ ഗ്ലെ​ൻ ബെ​ക്കു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക ടെ​ലി​ഫോ​ൺ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് നി​ർ​ണ​യ​ക വി​വ​രം പ​ങ്കു​വ​ച്ച​ത്. ‘‘അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു​വെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ആ​ക്ര​മ​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​തീ​വ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗം, കൈ, ​കാ​ൽ എ​ന്നി​വ​യ്ക്കെ​ല്ലാം മാ​ര​ക​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ദ്ദേ​ഹം മ​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’’ ട്രം​പ് പ​റ​ഞ്ഞു. ഒ​രു​പ​ക്ഷേ ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ജീ​വ​നോ​ടെ​യി​ല്ലെ​ങ്കി​ൽ, അ​ത് മ​റ​ച്ചു​വ​യ്ക്കാ​ൻ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ലോ​ക​ത്തി​നു മു​ന്നി​ൽ വ​ലി​യൊ​രു നാ​ട​കം ത​ന്നെ​യാ​ണ് ക​ളി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

International

ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കുന്നത് അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലെന്ന് ട്രംപ്

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം അ​ല്ലാ​തെ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ഏ​ത് പു​തി​യ നേ​താ​വും അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

നി​ല​വി​ലെ ഇ​റാ​ന്‍റെ ആ​ഭ്യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​ധി​കാ​ര കൈ​മാ​റ്റ ച​ർ​ച്ച​ക​ളി​ലും അ​മേ​രി​ക്ക നേ​രി​ട്ട് ഇ​ട​പെ​ടു​മെ​ന്ന സൂ​ച​ന​യാ​ണ് ട്രം​പ് ന​ൽ​കു​ന്ന​ത്. ഇ​റാ​ന്‍റെ അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​റാ​ൻ​രെ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്സ് ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം.

International

അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​യി മോ​ജ്ത​ബ ഖ​മ​ന​യ്: സ​മി​തി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ

ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ രാ​ജ്യം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ, ഇ​റാ​ന്‍റെ അ​ടു​ത്ത പ​ര​മോ​ന്ന​ത നേ​താ​വാ​യി ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​ൻ മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നി​യ​മി​ക്കാ​ൻ നീ​ക്കം സ​ജീ​വ​മാ​കു​ന്നു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത സ​മി​തി​യാ​യ അ​സം​ബ്ലി ഓ​ഫ് എ​ക്സ്പെ​ർ​ട്ട്സ് ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

മോ​ജ്ത​ബ ഖ​മ​ന​യ്‌​യെ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​മി​തി​യി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യി സ​മി​തിയം​ഗം ആ​യ​ത്തു​ള്ള മു​ഹ​മ്മ​ദ് മ​ഹ്ദി മി​ർ​ബ​ഗേ​രി സൂ​ചി​പ്പി​ച്ചു. ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ബാ​ക്കി​യു​ണ്ടെ​ങ്കി​ലും ഉ​ട​ൻ ത​ന്നെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യേ​ക്കും.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​തൃ​മാ​റ്റം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഊ​ർ​ജി​ത​മാ​യ​ത്. ഖ​മ​ന​യ്‌​യു​ടെ ബ​ങ്ക​റി​ന് നേ​രെ ഇ​സ്രാ​യേ​ൽ 50-ഓ​ളം വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

 

 

Latest News

Corehub Up