ടെഹ്റാൻ: ഇസ്രയേൽ-അമേരിക്കൻ ആക്രമണങ്ങളിൽ രാജ്യം വലിയ പ്രതിസന്ധി നേരിടുന്നതിനിടെ, ഇറാന്റെ അടുത്ത പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയ്യുടെ മകൻ മോജ്തബ ഖമനയ്യെ നിയമിക്കാൻ നീക്കം സജീവമാകുന്നു. ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ട്സ് ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ.
മോജ്തബ ഖമനയ്യെ നേതാവായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ സമിതിയിൽ ഏകദേശ ധാരണയായതായി സമിതിയംഗം ആയത്തുള്ള മുഹമ്മദ് മഹ്ദി മിർബഗേരി സൂചിപ്പിച്ചു. ചില സാങ്കേതിക തടസങ്ങൾ ബാക്കിയുണ്ടെങ്കിലും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
കഴിഞ്ഞയാഴ്ച നടന്ന വ്യോമാക്രമണത്തിൽ അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ഊർജിതമായത്. ഖമനയ്യുടെ ബങ്കറിന് നേരെ ഇസ്രായേൽ 50-ഓളം വിമാനങ്ങൾ ഉപയോഗിച്ചാണ് കനത്ത ആക്രമണം നടത്തിയത്.
Tags : Mojtaba Khamenei Supreme Leader Iran