x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​റാ​ന്‍റെ സു​പ്രീം ലീ​ഡ​ർ ആകാൻ ആവശ്യപ്പെട്ടു, എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു': അ​വ​കാ​ശ​വാ​ദവുമായി ട്രംപ്


Published: March 26, 2026 03:15 PM IST | Updated: March 26, 2026 03:36 PM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ൻ ഭ​ര​ണ​കൂ​ടം ത​ന്നെ അ​വ​രു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന വി​ചി​ത്ര​മാ​യ അ​വ​കാ​ശ​വാ​ദ​വു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ താ​ൻ ആ ​വാ​ഗ്ദാ​നം സ്നേ​ഹ​പൂ​ർ​വ്വം നി​ര​സി​ച്ച​താ​യും ട്രം​പ് വെ​ളി​പ്പെ​ടു​ത്തി.

ഇ​റാ​നി​ലെ ഭ​ര​ണ​സ​മി​തി ത​ന്നെ സ​മീ​പി​ച്ച് ആ​ത്മീ​യ​വും രാ​ഷ്ട്രീ​യ​വു​മാ​യ പ​ര​മാ​ധി​കാ​ര​മു​ള്ള 'സു​പ്രീം ലീ​ഡ​ർ' സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ട്രം​പി​ന്‍റെ വാ​ദം.

"ഇ​റാ​ൻ എ​ന്നെ അ​വ​രു​ടെ പ​ര​മോ​ന്ന​ത നേ​താ​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു, എ​ന്നാ​ൽ ഞാ​ൻ 'വേ​ണ്ട, ന​ന്ദി' എ​ന്ന് മ​റു​പ​ടി ന​ൽ​കി," ട്രം​പ് പ​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ക​ടു​ത്ത സൈ​നി​ക സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പു​റ​ത്തു​വ​രു​ന്ന​ത്.

Tags : Trump Supreme Leader Iran Latest News

Recent News

Corehub Up