Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SuryaKrishnamoorthy

നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കി സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി മ​ട​ങ്ങി

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞ ഒ​ര​നു​ഭ​വ​ക​ഥ പ​റ​യാം. ഒ​രി​ക്ക​ൽ ഗു​രു​വാ​യൂ​ർ അ​ന്പ​ല​ന​ട​യി​ൽ ന​ട​ന്ന കൃ​ഷ്ണ​നാ​ട്ടം കാ​ണാ​ൻ അ​ദ്ദേ​ഹം സ​ദ​സി​ൽ ഇ​രു​ന്നു. അ​ർ​ധ​രാ​ത്രി​യാ​ണ്. സ​ദ​സി​ൽ കാ​ഴ്ച​ക്കാ​ര​നാ​യി കൃ​ഷ്ണ​മൂ​ർ​ത്തി മാ​ത്രം. ആ​ട്ട​വി​ള​ക്കി​നു മു​ന്നി​ൽ ആ​ടിത്തി​മി​ർ​ക്കു​ക​യാ​ണ് കൃ​ഷ്ണ​നാ​ട്ട ക​ലാ​കാ​ര​ൻ. പൂ​ർ​ണ സ​മ​ർ​പ്പ​ണ​ത്തോ​ടെ​യു​ള്ള നൃ​ത്തം.

നി​ർ​മാ​ല്യ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ന്ന​തോ​ടെ കൃ​ഷ്ണ​നാ​ട്ടം സ​മാ​പി​ച്ചു.

അ​ര​ങ്ങി​ൽ​നി​ന്നു മെ​ല്ലെ ഇ​റ​ങ്ങി അ​ണി​യ​റ​യി​ലേ​ക്കു ന​ട​ന്ന ക​ലാ​കാ​ര​നു പി​ന്നാ​ലെ കൃ​ഷ്ണ​മൂ​ർ​ത്തി ന​ട​ന്നു. മ​ടി​ച്ചുമ​ടി​ച്ച് അ​ദ്ദേ​ഹം കൃ​ഷ്ണ​നാ​ട്ട ക​ലാ​കാ​ര​നോ​ടു ചോ​ദി​ച്ചു:

“അ​ങ്ങ് കൃ​ഷ്ണ​നാ​ട്ടം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ മു​ന്നി​ൽ ക​ളി കാ​ണാ​ൻ ഒ​രാ​ൾ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​ഷ​മം തോ​ന്നി​യി​ല്ലേ?” ക​ലാ​കാ​ര​ൻ, കൃ​ഷ്ണ​മൂ​ർ​ത്തി​യെ ഒ​ന്നു​നോ​ക്കി പി​ന്നെ പു​ഞ്ചി​രി​യോ​ടെ പ​റ​ഞ്ഞു:

“ഞാ​ൻ കൃ​ഷ്ണ​നാ​ട്ടം ആ​ടി​യ​ത് സ​ദ​സ്യ​ർ​ക്കു വേ​ണ്ടി​യ​ല്ല. ക​ത്തി ജ്വ​ലി​ച്ചു​നി​ന്ന നി​ല​വി​ള​ക്കി​നു​വേ​ണ്ടി​യാ​ണ്. ആ ​ദീ​പം ഈ​ശ്വ​ര​നാ​ണ്. ഈ​ശ്വ​ര​നു​വേ​ണ്ടി​യാ​യി​രു​ന്നു എ​ന്‍റെ കൃ​ഷ്ണ​നാ​ട്ടം. ഒ​രു യ​ഥാ​ർ​ഥ ക​ലാ​കാ​ര​ൻ ക​ല അ​ഭ്യ​സി​ക്കു​ന്ന​ത്, അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഈ​ശ്വ​ര​നു​വേ​ണ്ടി​യാ​ണ്.”

ക​ല ദൈ​വ​മാ​ണെ​ന്നും ക​ല​യെ ഒ​രി​ക്ക​ലും ക​ച്ച​വ​ട​വ​ത്ക​രി​ക്ക​രു​തെ​ന്നും കൃ​ഷ്ണ​മൂ​ർ​ത്തി തി​രി​ച്ച​റി​ഞ്ഞ നി​മി​ഷ​മാ​യി​രു​ന്നു അ​ത്.

സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി പ​റ​ഞ്ഞ അ​തേ വാ​ക്കു​ക​ൾ വീ​ണ്ടും കു​റി​ക്കാം. “പേ​ര​റി​യാ​ത്ത, ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്നു പോ​ലു​മ​റി​യാ​ത്ത ആ ​ക​ലാ​കാ​ര​നാ​ണ് എ​ന്‍റെ ആ​ദ്യ​ത്തെ ഗു​രു. എ​ന്‍റെ ക​ലാപ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വേ​ദ​വാ​ക്യം അ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ മ​ഹാ​ത​ത്വം ത​ന്നെ​യാ​ണ്.”

സ​ത്യം. സൂ​ര്യ എ​ന്ന ക​ലാ- സാം​സ്കാ​രി​ക സം​ഘ​ട​ന​യി​ലൂ​ടെ ഭാ​ര​ത​ത്തി​ന്‍റെ അ​ന​ന്ത​മാ​യ ക​ല​യു​ടെ വെ​ളി​ച്ചം​ത​ന്നെ​യാ​ണ് ജ​ന​ല​ക്ഷ​ങ്ങ​ൾ​ക്ക് കൃ​ഷ്ണ​മൂ​ർ​ത്തി പ​ക​ർ​ന്ന​ത്.

ഇ​ന്ത്യ ക​ണ്ട മി​ക​ച്ച ക​ലാ സം​ഘാ​ട​ക​രി​ൽ ഒ​രാ​ൾ, നാ​ട​ക ര​ച​യി​താ​വ്, സം​വി​ധാ​യ​ക​ൻ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്ഷോ​യു​ടെ പ്ര​യോ​ക്താ​വ്. അ​ങ്ങ​നെ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നു ക​ലാ​കാ​ര​ന്മാ​രെ സ്റ്റേ​ജി​ൽ ഒ​ന്നി​ച്ച​ണി​നി​ര​ത്തി അ​ദ്ദേ​ഹം ന​ട​ത്തി​യ മെ​ഗാ ഈ​വ​ന്‍റു​ക​ൾ അ​വി​സ്മ​ണീ​യ​ങ്ങ​ളാ​ണ്. 36 രാ​ജ്യ​ങ്ങ​ളി​ൽ ചാ​പ്റ്റ​റു​ക​ളു​ള്ള, 50 ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ളു​ള്ള സൂ​ര്യ​യു​ടെ ശി​ൽ​പി പ​ക്ഷേ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നെപ്പോ​ലെ​യാ​യി​രു​ന്നു, എ​ന്നും...

എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കു​ന്ന സൂ​ര്യ മേ​ള​യു​ടെ വേ​ദി​യി​ൽ ഓ​ൾറൗ​ണ്ട​റാ​യി നി​ൽ​ക്കാ​തെ, സ​ദ​സ്യ​രി​ൽ ഒ​രാ​ളാ​യി ഒ​രു വ​ശ​ത്ത് ഒ​തു​ങ്ങി ഇ​രു​ന്നു. ലോ​കപ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​രെ മു​ഴു​വ​ൻ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രേയൊ​രു സം​ഘാ​ട​ക​ൻ എ​ന്ന പ​രി​വേ​ഷ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ... ആ ​ശ​ബ്ദം മാ​ത്രം പ​ക്ഷെ സ​ദ​സ്യ​ർ കേ​ട്ടു. ദി​വ​സ​വും വൈ​കു​ന്നേ​രം 6.45ന് ​സൂ​ര്യ​യു​ടെ ശീ​ർ​ഷ​ക ഗാ​നം ക​ഴി​ഞ്ഞാ​ലു​ട​നെ “ലേ​ഡീ​സ് ആ​ൻ​ഡ് ജ​ന്‍റി​ൽ​മ​ൻ വെ​ൽ​ക്കം ടു ​ദി ഫ​സ്റ്റ്ഡേ ഓ​ഫ് സൂ​ര്യ ഡാ​ൻ​സ് ആ​ൻ​ഡ് മ്യൂ​സി​ക് ഫെ​സ്റ്റി​വ​ൽ” എ​ന്നി​ങ്ങ​നെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ആ ​അ​നൗ​ണ്‍​സ്മെ​ന്‍റ്ആ​സ്വാ​ദ​ക​ർ കേ​ട്ടു​കൊ​ണ്ടേ​യി​രു​ന്നു. “ദ​യ​വാ​യി മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യൂ.” എ​ന്നും ക​ലാ​കാ​ര​ന്മാ​രു​ടെ ക​ലാ​പ്ര​ക​ട​ന​ത്തി​നു ഒ​രു വി​ധ​ത്തി​ലും അ​ലോ​സ​രം ഉ​ണ്ടാ​ക്ക​രു​തേ എ​ന്ന വാ​ക്കു​ക​ളും!

ഉ​സ്താ​ദ് ബി​സ്മി​ല്ലാ ഖാ​ൻ, എം.​എ​സ്. സു​ബ്ബ​ല​ക്ഷ്മി, ഉ​സ്താ​ദ് അം​ജ​ദ് അ​ലി​ഖാ​ൻ, പ​ണ്ഡി​റ്റ് ര​വി​ശ​ങ്ക​ർ, ഉ​സ്താ​ദ് സാ​ക്കി​ർ ഹു​സൈ​ൻ, കു​ന്ന​ക്കു​ടി വൈ​ദ്യ​നാ​ഥ അ​യ്യ​ർ ശി​വ​മ​ണി, ബാ​ല​ഭാ​സ്ക​ർ അ​ങ്ങ​നെയ​ങ്ങ​നെ സൂ​ര്യ​യു​ടെ വേ​ദി​യി​ലെ​ത്തി​യ ഇ​തി​ഹാ​സ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ്.

നീ​ണ്ട നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ഗാ​ന​ഗ​ന്ധ​ർ​വ​ൻ യേ​ശു​ദാ​സ് സൂ​ര്യ​യു​ടെ നൃ​ത്തസം​ഗീ​തോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ക്കാ​ൻ എ​ത്തി. ഒ​ക്‌​ടോ​ബ​ർ ഒ​ന്ന്, യേ​ശു​ദാ​സ്, സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്കു നീ​ക്കി​വ​ച്ച ദി​വ​സ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ക​ർ​ണാ​ട​ക സം​ഗീ​തം ഇ​ത്ര​ത്തോ​ളം ജ​ന​കീ​യ​മാ​ക്കി​യ​തി​ലും സൂ​ര്യ​യി​ലെ യേ​ശു​ദാ​സി​ന്‍റെ ക​ച്ചേ​രി​ക​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

സ്വ​ന്തം കു​ടും​ബ​ത്തി​ൽ എ​ത്തു​ന്ന അ​നു​ഭ​വ​മാ​ണ് സൂ​ര്യ​യി​ൽ എ​ത്തു​ന്പോ​ൾ എ​ന്ന് നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ സൂ​ര്യ മേ​ള​യി​ൽ എ​ത്തി​യ പ​ത്മാ സു​ബ്ര​ഹ്മ​ണ്യ​വും ശോ​ഭ​ന​യും പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​സ്വാ​ദ​ക​രു​ടെ ആ​സ്വാ​ദ്യത​ലം വ​ലി​യ രീ​തി​യി​ൽ ഉ​യ​ർ​ത്തി എ​ന്ന​തും കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ സം​ഭാ​വ​ന​യാ​ണ്.

സി​നി​മാ പാ​ട്ടു​ക​ളും നാ​ടോ​ടിനൃ​ത്ത​വും മാ​ത്രം ര​സി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​ മു​ന്നി​ൽ അ​ല​ർ​മേ​ൽ വ​ള്ളി​യും മാ​ള​വി​ക സാ​രു​ക്കാ​യും ര​മ വൈ​ദ്യ​നാ​ഥ​നും രാ​ജേ​ന്ദ്ര ഗ​ഗാ​നി​യും ശ​ർ​മി​ള ബി​സ്വാ​സും നൃ​ത്ത​മാ​ടി​യ​പ്പോ​ൾ ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ​യും ക​ഥ​ക്കി​ന്‍റെ​യും ഒ​ഡീ​സി​യു​ടെ​യും മാ​സ്മ​രി​ക ഭം​ഗി മ​ല​യാ​ളി അ​റി​ഞ്ഞു. മ​ണി​പ്പുരി, കു​ച്ചി​പ്പു​ടി, ക​ഥ​ക് അ​ങ്ങ​നെ ഇ​ന്ത്യ​യു​ടെ വൈി​ധ്യ​മാ​ർ​ന്ന നൃ​ത്ത​യി​ന​ങ്ങ​ളു​ടെ ആ​രാ​ധ​ക​രാ​യി മ​ല​യാ​ളി​ക​ൾ മാ​റി.

ഗ​സ​ൽ, ഹി​ന്ദു​സ്ഥാ​നി, ഫ്യൂ​ഷ​ൻ സം​ഗീ​തം, നാ​ട​ൻ പാ​ട്ടു​ക​ൾ, ക​ഥ​യ​ര​ങ്ങ്, പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര, തി​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ, രാ​മാ​യ​ണ പ്ര​ഭാ​ഷ​ണം... അ​ങ്ങ​നെ എ​ത്ര​യെ​ത്ര സാ​ന്ദ്ര സ​ന്ധ്യ​ക​ൾ!

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ക​ലാ-​സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​ക്കി സൂ​ര്യ​ മേ​ള​യെ കൃ​ഷ്ണ​മൂ​ർ​ത്തി മാ​റ്റി. സൂ​ര്യ എ​ന്ന​ത് ദൈ​വ​നി​യോ​ഗ​മാ​ണെ​ന്ന് കൃ​ഷ്ണ​മൂ​ർ​ത്തി എ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്നു. അ​തെ, ഐ​എ​സ്ആ​ർ​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ൻ. കൃ​ഷ്ണ​മൂ​ർ​ത്തി​യെ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​യി മാ​റി​യ​ത് കാ​ല​ത്തി​ന്‍റെ മ​ഹാ​നി​യോ​ഗം ത​ന്നെ, തീ​ർ​ച്ച.

Latest News

Corehub Up