കൊല്ലം: മുൻമന്ത്രി ടി.എം. ജേക്കബിന്റെ 15-ാം അനുസ്മരണം കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
മികച്ച നിയമസഭാ സാമാജികനും കഴിവുള്ള ഭരണ തന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള സംഘാടകനും ആയിരുന്നു ടി.എം. ജേക്കബെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് പറഞ്ഞു.
യോഗത്തിൽ കുണ്ടറ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.എം. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.
വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫാത്തിമ ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബദറുദീൻ, മിനി സത്യൻ, ജനറൽ സെക്രട്ടറിമാരായ പടപ്പക്കര യേശുദാസൻ, റീസ് ഫ്രാൻസിസ്, കുണ്ടറ മണ്ഡലം പ്രസിഡന്റ് കാഞ്ഞിരകോട് ഫ്രാൻസിസ്, ഇളമ്പള്ളൂർ മണ്ഡലം പ്രസിഡന്റ് പെരുമ്പുഴ സുരേഷ്, പെരിനാട് മണ്ഡലം പ്രസിഡന്റ് നന്തിരിക്കൽ ജോസ്, വേറെ മണ്ഡലം പ്രസിഡന്റ് ജോയൽ ജോസ്, ടി.ഡി. സറിൽ, പസ്കാൾ, സാബു സാമുവൽ, എ.ടി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.