കേരള കോണ്‍ഗ്രസ് (ജേക്കബ്) ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടി.എം. ജേക്കബിന്റെ 14-ാമത് അനുസ്മ
ചങ്ങനാശേരി: കേരള കോണ്‍ഗ്രസ് ജേക്കബ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടി.എം. ജേക്കബിന്റെ 14-ാമത് അനുസ്മരണം നടത്തി.
റവന്യൂ ടവറില്‍ കൂടിയ അനുസ്മരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് കലാവടക്കന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ജയിംസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജയിംസ് പതിയില്‍, ബാബു കച്ചേരിപ്പറമ്പ്, ഡൂപാ ജയിംസ്, തോമസ് തേമ്പാറ, ചാക്കോ കാഞ്ഞിരക്കാട്ട്, ജോസഫ് മാറാട്ടുകളം, ഹരിഹരനാചാരി, തങ്കച്ചന് പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.