Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tesla

America

ടെ​സ്‌​ല കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​യോ​ധി​ക മ​രി​ച്ച സം​ഭ​വം; ക​മ്പ​നി​ക്കെ​തി​രേ കേ​സ്

ഹൂ​സ്റ്റ​ൺ: ടെ​സ്‌​ല കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 76 വ​യ​സു​കാ​രി​യാ​യ മാ​ർ​ത്ത ആ​വി​ല മ​രി​ച്ച സം​ഭ​വ​ത്തി​ൽ ക​മ്പ​നി​ക്കെ​തി​രേ ടെ​ക്സ​സി​ലെ കു​ടും​ബം കോ​ട​തി​യെ സ​മീ​പി​ച്ചു.

ടെ​സ്‌​ല​യു​ടെ ഫു​ൾ സെ​ൽ​ഫ് ഡ്രൈ​വിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് മ​ക​ൾ ജെ​ന്നി​ഫ​ർ ബാ​ർ​ബ​റാ​ണ് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. കു​റ​ഞ്ഞ​ത് ഒരു ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 8.3 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വാ​ഹ​നം ഓ​ട്ടോ​മാ​റ്റി​ക് മോ​ഡി​ലാ​യി​രു​ന്നു​വെ​ന്ന് ഡ്രൈ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ഴ​വ​ല്ലെന്നും ഡ്രൈ​വ​ർ ആ​ക്സി​ല​റേ​റ്റ​ർ 100 ശ​ത​മാ​ന​വും അ​മ​ർ​ത്തി കാ​റി​ന്‍റെ വേ​ഗ​ത 117 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ടെ​സ്‌​ല മേ​ധാ​വി ഇ​ലോ​ൺ മ​സ്കും ക​മ്പ​നി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ ജെ​ന്നി​ഫ​റി​ന്‍റെ ഭ​ർ​ത്താ​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ടെ​ക്സ​സ് പോ​ലീ​സും യു​എ​സ് വാ​ഹ​ന സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ എൻഎച്ച്ടിഎസ്എയും ​അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Business

ടെസ്‌ലയെ മറികടന്ന് ബിവൈഡി ഒന്നാമത്

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ഇ​ല​ക്്‌ട്രി​ക് കാ​ർ എ​ന്ന പേ​ര് അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ടെ​സ്‌​ല​യെ മ​റി​ക​ട​ന്ന് ചൈ​നീ​സ് ക​ന്പ​നി​യാ​യി ബി​വൈ​ഡി സ്വ​ന്ത​മാ​ക്കി.

വാ​ർ​ഷി​ക വി​ല്പ​ന​യി​ൽ ടെ​സ്‌​ല​യെ പി​ന്നി​ലാ​ക്കി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​വൈ​ഡി​ക്ക് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

2025ൽ ​കാ​ർ വി​ല്പ​ന​യി​ൽ വ​ലി​യ ഇ​ടി​വാ​ണ് ടെ​സ്‌​ല​യ്ക്കു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വി​ല്പ​ന​യി​ൽ ഒന്പത് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ വി​റ്റ ഇ​വി​ക​ളു​ടെ എ​ണ്ണം 16.4 ല​ക്ഷം ആ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് വി​ല്പ​ന​യി​ൽ കു​റ​വു​ണ്ടാ​കു​ന്ന​ത്.

2025ൽ ​ബി​വൈ​ഡി​ക്ക് കൂ​ടി​യ വി​ല്പ​ന ന​ട​ന്നു. വി​ല്പ​ന​യി​ൽ 28 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. ആ​കെ 22.5 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി വി​റ്റ​ത്. ടെ​സ്‌‌ലയെ അ​പേ​ക്ഷി​ച്ച് വി​ല കു​റ​വാ​ണെ​ന്ന​ത് ചൈ​നീ​സ് ക​ന്പ​നി​ക്ക് അ​നു​കൂ​ല​മാ​യി. പ്രീ​മി​യം ഉ​പ​യോ​ക്താ​ക്ക​ൾ മാ​ത്രം ടെ​സ്‌​ല കാ​റു​ക​ളി​ലേ​ക്ക് തി​രി​യു​ന്പോ​ൾ എ​ല്ലാ​ത്ത​രം വാ​ഹ​ന​പ്രേ​മി​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​ൻ ബി​വൈ​ഡി​ക്ക് സാ​ധി​ക്കു​ന്നു.

2025ലെ ​അ​വ​സാ​ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ ടെ​സ്‌ല​യു​ടെ വി​ല്പ​ന​യി​ലു​ള്ള കു​റ​വ് 16 ശ​ത​മാ​ന​മാ​ണ്. 2026ൽ ​ടെ​സ്‌​ല​യു​ടെ വി​ല്പ​ന കു​റ​യു​മെ​ന്നാ​ണ് വാ​ൾ​സ്ട്രീ​റ്റ് അ​ന​ലി​സ്റ്റു​ക​ളു​ടെ നി​ഗ​മ​നം.

ചൈ​നീ​സ് ക​ന്പ​നി​ക​ളാ​യ ഗി​ലി, എം​ജി, ബി​വൈ​ഡി എ​ന്നി​വ കാ​റു​ക​ൾ​ക്ക് വി​ല കു​റ​ച്ചു​കൊ​ണ്ട് ടെ​സ്‌ല ​ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ശ്ചാ​ത്യ ക​ന്പ​നി​ക​ൾ​ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി. ഇ​തു ത​ട​യാ​ൻ ഒ​ക്ടോ​ബ​റി​ൽ യു​എ​സി​ൽ കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള മോ​ഡ​ലു​ക​ളും വി​പ​ണി​യി​ലി​റ​ക്കി​യി​രു​ന്നു. ഇ​വ​യ്ക്കും വി​ല്പ​ന​യി​ൽ മെ​ച്ച​മു​ണ്ടാ​ക്കാ​നാ​യി​ല്ല.

Business

ടെ​​സ്‌​​ല​​യ്ക്കു വി​​ല്പ​​നയിൽ ഇടിവ്

സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: ഇ​​ലോ​​ണ്‍ മ​​സ്കി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ടെ​​സ‌‌്‌​​ല​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി. യു​​എ​​സി​​ൽ ന​​വം​​ബ​​റി​​ലെ വി​​ല്പ​​ന നാ​​ലു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലെ​​ത്തി. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ വി​​ല കു​​റ​​ഞ്ഞ​​തും പു​​തി​​യ​​തു​​മാ​​യി മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യി​​ട്ടും വി​​ല്പ​​ന കു​​റ​​ഞ്ഞു.

പു​​തി​​യ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് മോ​​ഡ​​ൽ ക​​ന്പ​​നി അ​​ടു​​ത്തി​​ടെ പു​​റ​​ത്തി​​റ​​ക്കി​​യി​​രു​​ന്നു. വി​​ല കു​​റ​​ഞ്ഞ ഈ ​​മോ​​ഡ​​ലി​​ലൂ​​ടെ ന​​വം​​ബ​​റി​​ൽ വി​​ല്പ​​ന ഉ​​യ​​ർ​​ത്താ​​മെ​​ന്നാ​​യി​​രു​​ന്നു ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ച്ച​​ത്. എ​​ന്നാ​​ൽ, വി​​ല്പ​​ന​​യി​​ൽ 23 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​ത്. മു​​ൻ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ 51,513 വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട​​ത്ത് ഇ​​ത്ത​​വ​​ണ 39,800 ലേ​​ക്ക് താ​​ഴ്ന്നു. 2022 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷ​​മു​​ള്ള താ​​ഴ്ന്ന വി​​ല്പ​​ന​​യാ​​ണി​​ത്.

ടെ​​സ്‌​​ല​​യ്ക്ക് മാ​​ത്ര​​മ​​ല്ല, യു​​എ​​സി​​ൽ മ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്കും ഇ​​വി വി​​ല്പ​​ന​​യി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ടേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്. ന​​വം​​ബ​​റി​​ൽ മൊ​​ത്തം വി​​ല്പ​​ന​​യി​​ൽ 41 ശ​​ത​​മാ​​നം ഇ​​ടി​​വാ​​ണ് ഇ​​വി​​ക​​ൾ​​ക്ക് നേ​​രി​​ടേ​​ണ്ടി വ​​ന്ന​​ത്. ടെ​​സ്‌​​ല​​യു​​ടെ വി​​പ​​ണിവി​​ഹി​​തം യു​​എ​​സി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. മു​​ൻ വ​​ർ​​ഷ​​ത്തെ 43.1 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് 56.7 ശ​​ത​​മാ​​ന​​മാ​​യി.

യൂ​​റോ​​പ്പി​​ൽ​​നി​​ന്നും ചൈ​​ന​​യി​​ൽ​​നി​​ന്നും കു​​റ​​ഞ്ഞ വി​​ല​​യി​​ൽ പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത് മ​​സ്കി​​ന്‍റെ ക​​ന്പ​​നി​​ക്ക് വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​കു​​ന്നു​​ണ്ട്. പു​​തി​​യ മോ​​ഡ​​ലു​​ക​​ൾ കാ​​ര്യ​​മാ​​യി പു​​റ​​ത്തി​​റ​​ക്കാ​​ത്ത​​തും ടെ​​സ്‌ലയ്ക്ക് ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ക്ഷീ​​ണം സം​​ഭ​​വി​​ക്കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലും വി​​ല്പ​​ന മോ​​ശം

വ​​ള​​രെ പ്ര​​തീ​​ക്ഷ​​യോ​​ടെ ഇ​​ന്ത്യ​​യി​​ലേ​​ക്ക് ഈ ​​വ​​ർ​​ഷ​​മെ​​ത്തി​​യ ടെ​​സ്‌​​ല​​യ്ക്ക് ക്ഷീ​​ണ​​മാ​​ണ്. പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം വി​​പ​​ണി​​യി​​ൽ​​നി​​ന്ന് ത​​ണു​​ത്ത പ്ര​​തി​​ക​​ര​​ണ​​മാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്. വി​​ല്പ​​ന മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി. സെ​​പ്റ്റം​​ബ​​റി​​ൽ ഡെ​​ലി​​വ​​റി ആ​​രം​​ഭി​​ച്ച​​തു മു​​ത​​ൽ ഇ​​തു​​വ​​രെ രാ​​ജ്യ​​ത്ത് ഏ​​ക​​ദേ​​ശം 157 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​റ്റ​​ഴി​​ച്ചി​​ട്ടു​​ള്ളൂ.

ന​​വം​​ബ​​റി​​ൽ 48 കാ​​റു​​ക​​ൾ മാ​​ത്ര​​മേ വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ളൂ. സ​​മ​​യം വി​​യ​​റ്റ്നാ​​മീ​​സ് ഇ​​വി നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​ൻ​​ഫാ​​സ്റ്റ് ന​​വം​​ബ​​റി​​ൽ 291 കാ​​റു​​ക​​ൾ വി​​റ്റു. കാ​​റു​​ക​​ൾ വി​​റ്റു. ടെ​​സ്‌​​ല​​യു​​ടെ പ്ര​​ധാ​​ന എ​​തി​​രാ​​ളി​​യാ​​യ ബി​​വൈ​​ഡി​​യും പ്ര​​തി​​മാ​​സം 500ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റി​​ട്ടു​​ണ്ട്.

ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌​​ട്രി​​ക് കാ​​ർ വി​​ല്പ​​ന​​യി​​ൽ നി​​ല​​വി​​ൽ ടെ​​സ്‌​​ല പ​​ത്താം സ്ഥാ​​ന​​ത്താ​​ണ്. ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ ആ​​ണ് മു​​ന്നി​​ൽ.

NRI

ടെ​സ്‌ല​യു​ടെ ബ്രൂ​ക്ക്ഷ​യ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ

ടെ​ക്സ​സ്: ടെ​സ്‌ല 200 മി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ. ബ്രൂ​ക്ക്ഷെ​യ​റി​ലെ ഈ ​നി​ർ​മാ​ണ ശാ​ല​യി​ൽ 41 ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ഒ​ഴി​വു​ക​ൾ ക​മ്പ​നി വെ​ബ്സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

സീ​നി​യ​ർ മാ​നു​ഫാ​ക്ച​റിംഗ് എ​ൻ​ജി​നി​യ​ർ, വെ​ൽ​ഡ​ർ, ടെ​ക്നി​ക്ക​ൽ റൈ​റ്റ​ർ, മാ​നേ​ജ​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​ര​ങ്ങ​ൾ.

ടെ​സ്‌ലയ്ക്ക് വേ​ണ്ടി 2026ഓ​ടെ 375 പേ​ർ, 2027ഓ​ടെ 750 പേ​ർ, 2028ഓ​ടെ 1500 പേ​ർ ജോ​ലി ചെ​യ്യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

നവംബർ 10 മുതൽ ജോ​ബ് ഫെ​യ​ർ ആരംഭിച്ചതായി പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക വി​ക​സ​ന വി​ഭാ​ഗ​ത്തി​ലെ പ്രോ​ജ​ക്ട് മാ​നേ​ജ​ർ റാ​മി​റോ ബൗ​ട്ടി​സ്ത അ​റി​യി​ച്ചു.

Business

ടെ​സ്‌‌ല ഇ​ന്ത്യ​യിലേക്ക്


മും​ബൈ: ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​മേ​രി​ക്ക​ൻ ഇ​ല​ക്‌ട്രി​ക് വാ​ഹ​ന നി​ർ​മാ​ണ ക​ന്പ​നി​യാ​യ ടെ​സ്‌‌ല ഇ​ന്ത്യ​യി​ലെ ആ​ദ്യ ഷോ​റൂം അ​ടു​ത്ത മാ​സം മും​ബൈ​യി​ൽ തു​റ​ക്കും. യൂ​റോ​പ്പ്, ചൈ​ന വി​പ​ണി​ക​ളി​ൽ വാ​ഹ​ന വി​ൽ​പ്പ​ന കു​റ​യു​ന്ന​തി​നി​ടെ​യാ​ണ് ടെ​സ്‌ലയു​ടെ ഇ​ന്ത്യ​ൻ പ്ര​വേ​ശ​നം. അ​മേ​രി​ക്ക​യും ചൈ​ന​യും ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ കാ​ർ വി​പ​ണി​യാ​ണ് ഇ​ന്ത്യ. ചൈ​ന​യി​ലും യൂ​റോ​പ്പി​ലും വി​ൽ​പ്പ​ന മാ​ന്ദ്യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ടെ​സ്‌ല കാ​ണു​ന്ന​ത്.
ചൈ​ന​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കാ​റു​ക​ളാ​ണ് ആ​ദ്യം ഷോ​റൂ​മി​ൽ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ക്കു​ക. ആ​ദ്യ സെ​റ്റ് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ടെ​സ്‌ലയു​ടെ മോ​ഡ​ൽ-​വൈ റി​യ​ർ വീ​ൽ ഡ്രൈ​വ് എ​സ്യു​വി കാ​റു​ക​ളാ​യി​രി​ക്കും ആ​ദ്യം ഇ​ന്ത്യ​ൻ നി​ര​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​യു​ന്ന ഇ​ല​ക്‌ട്രിക് കാ​റാ​ണ് മോ​ഡ​ൽ വൈ.
​കാ​റി​നൊ​പ്പം സൂ​പ്പ​ർ ചാ​ർ​ജ​ർ ഘ​ട​ക​ങ്ങ​ൾ, കാ​ർ ആ​ക്സ​സ​റി​ക​ൾ, ഉ​ത്പ​ന്ന​ങ്ങ​ൾ, സ്പെ​യ​റു​ക​ൾ എ​ന്നി​വ​യും യു​എ​സ്, ചൈ​ന, നെ​ത​ർ​ല​ൻ​ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്തി​ട്ടു​ണ്ട്.
ജൂ​ലൈ പ​കു​തി​യോ​ടെ മും​ബൈ​യി​ൽ ആ​ദ്യ ഷോ​റൂം തു​റ​ന്ന​ശേ​ഷം ന്യൂ​ഡ​ൽ​ഹി​യി​ലും ടെ​സ് ല ​ഷോ​റൂം ആ​രം​ഭി​ക്കും.
ടെ​സ്‌ലയു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് അ​വ​സാ​നി​ക്കു​ക. താ​രി​ഫു​ക​ളും പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​വും സം​ബ​ന്ധി​ച്ച് മ​സ്കും കേ​ന്ദ്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ടെ​സ്‌ല​യു​ടെ വ​ര​വ് നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഫെ​ബ്രു​വ​രി​യി​ൽ യു​എ​സി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​സ്കും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​ണ് ടെ​സ്‌ലയു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്ന​ത്.

Latest News

Corehub Up