Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvonasadhya

ശ​ബ​രി​മ​ല തി​രു​വോ​ണസ​ദ്യ വി​വാ​ദം: ഇ​ട​ഞ്ഞ് മ​ന്ത്രി​യും ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല തി​​​രു​​​വോ​​​ണ​​​സ​​​ദ്യ വി​​​വാ​​​ദ​​​ത്തി​​​ൽ ദേ​​​വ​​​സ്വം മ​​​ന്ത്രി​​​യും തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റും ത​​​മ്മി​​​ൽ ഇ​​​ട​​​യു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ തി​​​രു​​​വോ​​​ണ സ​​​ദ്യ ന​​​ൽ​​​കി​​​യ​​​തി​​​ൽ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളോ​​​ടു ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് വി​​​വേ​​​ച​​​നം കാ​​​ട്ടി​​​യെ​​​ന്ന പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 70 വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന കീഴ്‌വഴക്കം ലം​​​ഘി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി​​​ക്കു ല​​​ഭി​​​ച്ച വി​​​വ​​​രം ശ​​​രി​​​യ​​​ല്ലാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നും തി​​​രു​​​വോ​​​ണ സ​​​ദ്യ ന​​​ൽ​​​കി​​​യ​​​തി​​​ൽ ഒ​​​രു വീ​​​ഴ്ച​​​യും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​ജ​​​യ​​​കു​​​മാ​​​ർ, മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം ത​​​ള്ളി രാ​​​വി​​​ലെ രം​​​ഗ​​​ത്തെ​​​ത്തി. മ​​​ന്ത്രി​​​യെ ആ​​​രെ​​​ങ്കി​​​ലും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ച​​​താ​​​കാ​​​മെ​​​ന്നും മെ​​​സി​​​ൽ വി​​​ള​​​ന്പി​​​യ സ​​​ദ്യ 3000 ഭ​​​ക്ത​​​ർ ക​​​ഴി​​​ച്ച​​​താ​​​യും ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. തി​​​രു​​​വോ​​​ണ സ​​​ദ്യ​​​ക്കാ​​​യി ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് എ​​​ല്ലാ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. സ​​​ദ്യ​​​യെ കു​​​റി​​​ച്ച് ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത ദു​​​രൂ​​​ഹ​​​ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ഒ​​​രു പ​​​ന്തി​​​യി​​​ൽ ര​​​ണ്ടു ത​​​രം ഭ​​​ക്ഷ​​​ണം വി​​​ള​​​ന്പി​​​യ​​​തി​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​ത​​​മാ​​​ണു ത​​​നി​​​ക്കു പ​​​രാ​​​തി കി​​​ട്ടി​​​യ​​​തെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നും തി​​​രി​​​ച്ച​​​ടി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പൊലിസി​​​നും സ​​​ദ്യ​​​യും ഭ​​​ക്ത​​​ർ​​​ക്കു പു​​​ലാ​​​വ് എ​​​ന്ന പേ​​​രു​​​ള്ള മ​​​ഞ്ഞ​​​ക്ക​​​റി​​​യും ചോ​​​റു​​​മാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്നു​​​മാ​​​ണ് ല​​​ഭി​​​ച്ച വി​​​വ​​​ര​​​മെ​​​ന്നും മ​​​ന്ത്രി​​​യും തി​​​രി​​​ച്ച​​​ടി​​​ച്ചു. തു​​​ട​​​ർ​​​ന്ന് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ൻ നി​​​ല​​​പാ​​​ടി​​​ൽ നേ​​​രി​​​യ തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ചി​​​ല വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യ​​​താ​​​യി കെ. ​​​ജ​​​യ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. മ​​​ഞ്ഞ​​​ക്ക​​​റി​​​യും ചോ​​​റു​​​മാ​​​ണ് ഭ​​​ക്ത​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ലെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ​​​ദ്യ​​​ക്ക് സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ത്ത​​​വ​​​ണ സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കാ​​​നും ഓ​​​ണ​​​സ​​​ദ്യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് നേ​​​രി​​​ട്ടു ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം.

ഓ​​​ണ​​​നാ​​​ളു​​​ക​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പൊലിസ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ശ​​​ബ​​​രി​​​മ​​​ല മേ​​​ൽ​​​ശാ​​​ന്തി, ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു സ​​​ദ്യ ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് തു​​​ക ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ഭ​​​ക്ത​​​ർ​​​ക്ക് പു​​​ലാ​​​വ് ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ബോ​​​ർ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. വീ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​ന്ന​​​ദാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യ്ക്ക് കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി ക്ര​​​മ​​​മു​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up