x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ തി​രു​വോ​ണ സ​ദ്യ​ക്ക് ഒ​രു​ക്ക​ങ്ങ​ളാ​യി

വെബ്ഡെസ്ക്
Published: August 24, 2026 11:36 PM IST | Updated: August 24, 2026 11:38 PM IST

പ്രതീകാത്മക ചിത്രം - എഐ

ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ഉ​​​ത്രാ​​​ട കാ​​​ഴ്ച​​​ക്കു​​​ല സ​​​മ​​​ർ​​​പ്പ​​​ണം, തി​​​രു​​​വോ​​​ണ സ​​​ദ്യ എ​​​ന്നി​​​വ​​​യു​​​ടെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​വി. ഗോ​​​പി​​​നാ​​​ഥ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് ഉ​​​ത്രാ​​​ട കാ​​​ഴ്‌​​​ച​​​ക്കു​​​ല സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നു ദേ​​​വ​​​സ്വം മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​ങ്കെ​​​ടു​​​ക്കും.

രാ​​​വി​​​ലെ ശീ​​​വേ​​​ലി​​​ക്കു​​​ശേ​​​ഷം കൊ​​​ടി​​​മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ലാ​​​ണ് ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ന്ന​​​ത്. ക്ഷേ​​​ത്രം മേ​​​ൽ​​​ശാ​​​ന്തി ആ​​​ദ്യ കാ​​​ഴ്ച​​​ക്കു​​​ല സ​​​മ​​​ർ​​​പ്പി​​​ക്കും. തു​​​ട​​​ർ​​​ന്ന് ദേ​​​വ​​​സ്വം ചെ​​​യ​​​ർ​​​മാ​​​ൻ, ക്ഷേ​​​ത്രം ഊ​​​രാ​​​ള​​​ൻ, ത​​​ന്ത്രി, ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രും സ​​​മ​​​ർ​​​പ്പി​​​ക്കും.

കാ​​​ഴ്ച​​​ക്കു​​​ല​​​യു​​​മാ​​​യി നാ​​​ല​​​മ്പ​​​ല​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ല. ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​നു കാ​​​ഴ്‌​​​ച​​​ക്കു​​​ല സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ദ​​​ർ​​​ശ​​​ന വ​​​രി​​​യു​​​ടെ ഭാ​​​ഗ​​​ത്ത് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. ഇ​​​ന്ന് മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ, പ്രാ​​​ദേ​​​ശി​​​കം എ​​​ന്നി​​​വ​​​രു​​​ടെ വ​​​രി​​​ക​​​ൾ രാ​​​വി​​​ലെ 5.30ന് ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

പ​​​തി​​​നാ​​​യി​​​രം പേ​​​ർ​​​ക്ക്‌ വി​​​ശേ​​​ഷാ​​​ൽ പ്ര​​​സാ​​​ദമൂ​​​ട്ട്

തി​​​രു​​​വോ​​​ണ​​​ത്തി​​​ന് പ​​​തി​​​നാ​​​യി​​​രം പേ​​​ർ​​​ക്കു​​​ള്ള വി​​​ശേ​​​ഷാ​​​ൽ പ്ര​​​സാ​​​ദമൂ​​​ട്ടാ​​​ണ് ദേ​​​വ​​​സ്വം ഒ​​​രു​​​ക്കു​​​ന്ന​​​ത്. നാ​​​ളെ രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് അ​​​ന്ന​​​ല​​​ക്ഷ്‌​​​മി ഹാ​​​ളി​​​ലും അ​​​തി​​​നോ​​​ടു​​​ ചേ​​​ർ​​​ന്ന പ​​​ന്ത​​​ലി​​​ലും പ്ര​​​സാ​​​ദ​​​മൂ​​​ട്ട് തു​​​ട​​​ങ്ങും. പ്ര​​​സാ​​​ദമൂ​​​ട്ടി​​​നു​​​ള്ള വ​​​രി ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. കാ​​​ള​​​ൻ, ഓ​​​ല​​​ൻ, എ​​​രി​​​ശേരി, അ​​​വി​​​യ​​​ൽ, പ​​​ഴം പ്ര​​​ഥ​​​മ​​​ൻ, മോ​​​ര്, കാ​​​യ​​​വ​​​റ​​​വ്, പ​​​പ്പ​​​ടം, അ​​​ച്ചാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും.

Tags : Guruvayur ThiruvonaSadhya GrandPreparations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up