Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tiger Attacks

Kannur

കേ​ള​ക​ം മേഖലയിൽ പു​ലി ആക്രമണം; ആ​ടുകളെ കൊ​ന്നു

കേ​ള​കം: കേ​ള​കം മേ​ഖ​ല​യി​ൽ പു​ലി ആ​ക്ര​മ​ണ​ത്തി​ൽ ആ​ടു​ക​ളെ കൊ​ന്നു.​ വെ​ണ്ട​യ്ക്കും​ചാ​ലി​ൽ കൂ​ട് ത​ക​ർ​ത്ത് പു​ലി ആ​ടി​നെ ക​ടി​ച്ചു കൊ​ല്ലു​ക​യും പ​ശു​ കി​ടാ​വി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. പൊ​യ്യ​മ​ല​യി​ൽ പു​ലി ആ​ടി​നെ ക​ടി​ച്ചു കൊ​ല്ലു​ക​യും മ​റ്റൊ​ന്നി​നെ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു വെ​ണ്ട​യ്ക്കും​ചാ​ലി​ൽ സം​ഭ​വം. ജോ​സ​ഫ് മാ​ളി​യേ​ക്ക​ലി​ന്‍റെ ആ​ടി​നെ ക​ടി​ച്ചു കൊ​ന്ന പു​ലി സ​മീ​പ​ത്തെ ത്രേ​സ്യാ​മ്മ അ​റ​ക്ക​ലി​ന്‍റെ പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്ഥ​ല​ത്ത് നി​ന്ന് പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും കൂ​ടും കാ​മ​റ​യും സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പു​ലി ക​ടി​ച്ചു കൊ​ന്ന ആ​ടി​നെ​യാ​ണ് കൂ​ട്ടി​ൽ ഇ​ര​യാ​യി വ​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശം ക​ടു​ത്ത ഭീ​തി​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണ് ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ലി റോ​ഡ് മു​റി​ച്ചു ക​ട​ന്നു പോ​കു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും വ​നം വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. പു​ലി​യു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പൊ​യ്യ​മ​ല​യി​ൽ പ്ലാ​തു​ണ്ടി​ൽ ശ​ശി​യു​ടെ ആ​ടു​ക​ളെ​യാ​ണ് പു​ലി ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ച​ത്ത ആ​ടി​നെ ക​ടി​ച്ചു കൊ​ന്ന രീ​തി പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന്യ​ജീ​വി പു​ലി ത​ന്നെ​യാ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വെ​ണ്ടേ​ക്കും​ചാ​ലി​ൽ പു​ലി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശം ഭീ​തി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വ​ങ്ങ​ൾ കൂ​ടി ന​ട​ന്ന​ത്. പു​ലി​യെ ക​ണ്ടെ​ത്തു​ന്ന​തി​നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി വ​നം​വ​കു​പ്പ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​തമായി കെ​ട്ടി​യി​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

ആ​ടി​നെ കൊ​ന്ന​ത് കൂ​ട് ത​ക​ർ​ത്ത്


രാ​ത്രി​യി​ൽ ആ​ടു​ക​ളു​ടെ അ​സ്വാ​ഭാ​വി​ക ക​ര​ച്ചി​ൽ കേ​ട്ട് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ കൂ​ടി​ന് സ​മീ​പ​ത്ത് നി​ന്ന് പു​ലി ഓ​ടി​പ്പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. കൂ​ട് ത​ക​ർ​ത്താ​ണ് കൂ​ട്ടി​നു​ള്ളി​ലെ ആ​ടി​നെ ക​ടി​ച്ചു കൊ​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ആ​ടി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ലൈ​റ്റി​ട്ട​പ്പോ​ൾപു​ലി ഓ​ടി മ​റ​ഞ്ഞു

രാ​ത്രി​യി​ൽ കി​ടാ​വി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടാ​ണ് ശ്ര​ദ്ധി​ച്ച​ത്. ത​നി​ച്ചാ​യ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങി നോ​ക്കാ​ൻ ധൈ​ര്യ​മു​ണ്ടാ​യി​ല്ല. ലൈ​റ്റ് ഇ​ട്ട് ജ​ന​ലി​ലൂ​ടെ നോ​ക്കു​ന്പോ​ൾ തൊ​ഴു​ത്തി​ന്‍റെ സ​മീ​പ​ത്ത് നി​ന്ന് വ​ലി​യ ഒ​രു ജീ​വി ഓ​ടി​പ്പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. പ​ശു​ക്കി​ടാ​വി​ന്‍റെ ക​ഴു​ത്തി​നാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി

പു​ലി ആ​ടി​നെ പി​ടി​ച്ച വി​വ​രം അ​റി​ഞ്ഞ​ത് മു​ത​ൽ വ​നം വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ള​ക്ട​റോ​ടും ഡി​എ​ഫ്ഒ​യോ​ടും സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കാ​മ​റ സ്ഥാ​പി​ക്കാ​നും കൂ​ട് സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യ​ത്.

Latest News

Corehub Up