Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Together

മരണത്തിലും ഒരുമിച്ച്...

മ​​​​ട്ട​​​​ന്നൂ​​​​ർ: കൂ​​​​ടാ​​​​ളി കും​​​​ഭ​​​​ത്ത് കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് മ​​​​ര​​​​ത്തി​​​​ലി​​​​ടി​​​​ച്ച് അ​​​ഞ്ചു മ​​​​ര​​​​ണം. ക​​​​ണ്ണൂ​​​​ർ അ​​​​ഴീ​​​​ക്കോ​​​​ട് കോ​​​​ള​​​​നി ഗേ​​​​റ്റി​​​​ലെ മ​​​​ന്ന​​​​ത്ത് ഹൗ​​​​സി​​​​ൽ ഷാ​​​​ൻ സി​​​​റാ​​​​ജ് (21), കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് മ​​​​ടി​​​​ക്കൈ കീ​​​​ക്കാം​​​​കോ​​​​ട്ട് ക​​​​ണ്ടം​​​​കു​​​​ട്ടി​​​​ച്ചാ​​​​ലി​​​​ലെ മു​​​​ഹ​​​​മ്മ​​​​ദ് റി​​​​സ്‌​​​​വാ​​​​ൻ (22), ബം​​​​ഗ​​​​ളൂ​​​​രു സൗ​​​​ത്തി​​​​ലെ സാ​​​​ദു​​​​രി ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​​​ൻ (22), യു​​​​പി സ്വ​​​​ദേ​​​​ശി പ​​​​രം ഛേത്രി (22) ​​​തൃ​​​ശൂ​​​ർ തി​​​രു​​​വ​​​ന്പാ​​​ടി സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പ​​​ന്‍റെ മ​​​ക​​​ൻ ആ​​​ദി​​​ത്യ​​​കൃ​​​ഷ്ണ​​​ദേ​​​വ് (22) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ണ്ണൂ​​​ർ ചാ​​​ല​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ആ​​​ദി​​​ത്യ കൃ​​​ഷ്ണ​​​ദേ​​​വ് ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യാ​​​ണു മ​​​രി​​​ച്ച​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി 11.30 നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഷാ​​​​ൻ സി​​​​റാ​​​​ജി​​​​ന്‍റെ പി​​​​തൃ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ഞ്ചു​​​​പേ​​​​രും. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞാ​​​​ണ് ഇ​​​​വ​​​​ർ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ​​​​നി​​​​ന്നു തി​​​​രി​​​​ച്ച​​​​ത്. യു​​​​പി ര​​​​ജി​​​​സ്‌​​​​ട്രേ​​​​നി​​​​ലു​​​​ള്ള കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു റോ​​​​ഡ​​​​രി​​​​കി​​​​ലെ മ​​​​ര​​​​ത്തി​​​​ലി​​​​ടി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട കാ​​​​റി​​​​ന് തീ​​​​പി​​​​ടി​​​​ച്ച​​​​താ​​​​യും പ​​​​റ​​​​യു​​​​ന്നു.

ശ​​​​ബ്‌​​​ദം ​കേ​​​​ട്ട് ഓ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​വ​​​​രാ​​​​ണ് വെ​​​​ള്ളം ഒ​​​​ഴി​​​​ച്ചു തീ​​​​കെ​​​​ടു​​​​ത്തി​​​​യ​​​​ത്. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞു മ​​​​ട്ട​​​​ന്നൂ​​​​രി​​​​ൽ​​​നി​​​​ന്നെ​​​​ത്തി​​​​യ അ​​​​ഗ്‌​​​​നി​​​​ര​​​ക്ഷാ​​​സേ​​​ന​​​യും ​നാ​​​​ട്ടു​​​​കാ​​​​രും പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്ന് ഏ​​​​റെ പ്ര​​​​യാ​​​​സ​​​​പ്പെ​​​​ട്ടാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. ഒ​​​​രാ​​​​ൾ അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​ത​​​​ന്നെ മ​​​​രി​​​​ച്ചു. മ​​​​റ്റു മൂ​​​​ന്നു​​​​പേ​​​​രെ ക​​​​ണ്ണൂ​​​​രി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ കാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു.

ബം​​​​ഗ​​​​ളൂ​​​​രു ബി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ ഉ​​​​റ്റ​​​​സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യ​​​​ത്. ഷാ​​​​ൻ സി​​​​റാ​​​​ജും ആ​​​​ദി​​​​ത്യ കൃ​​​​ഷ്ണ​​​​ദേ​​​​വും കാ​​​​ന്പ​​​​സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റി​​​​ലൂ​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ എം​​​​എ​​​​സ്എ ക​​​​ന്പ​​​​നി​​​​യി​​​​ൽ ജോ​​​​ലി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

യു​​​​എ​​​​ഇ​​​​യി​​​​ലെ സാ​​​​ദ് പ്രീ​​​​കാ​​​​സ്റ്റിം​​​​ഗ് എ​​​​ൽ​​​​എ​​​​ൽ​​​​എ​​​​സി ഉ​​​​ട​​​​മ അ​​​​ഴീ​​​​ക്കോ​​​​ട് കോ​​​​ള​​​​നി ഗേ​​​​റ്റി​​​​ലെ ക​​​​ട​​​​വ​​​​ത്തു​​​​പു​​​​ര​​​​യി​​​​ൽ സി​​​​റാ​​​​ജ് മൊ​​​​യ്തീ​​​​ന്‍റെ​​​​യും (ഇ​​​​ത്തു) ത​​​​ല​​​​ശേ​​​​രി മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗം ഷം​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണു മ​​​​രി​​​​ച്ച ഷാ​​​​ൻ സി​​​​റാ​​​​ജ്. സ​​​​ഹോ​​​​ദ​​​​രി: സ​​​​മീ​​​​ൻ.

കു​​​​വൈ​​​​റ്റി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്യു​​​​ന്ന കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് മ​​​​ടി​​​​ക്കൈ കീ​​​​ക്കാം​​​​കോ​​​​ട്ട് ക​​​​ണ്ടം​​​​കു​​​​ട്ടി​​​​ച്ചാ​​​​ലി​​​​ലെ വ​​​​ട്ടം​​​​തോ​​​​ട് ബ​​​​ഷീ​​​​റി​​​​ന്‍റെ​​​​യും റീ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​ണ് മ​​​​രി​​​​ച്ച മു​​​​ഹ​​​​മ്മ​​​​ദ് റി​​​​സ്‌​​​​വാ​​​​ൻ. ബം​​​​ഗ​​​​ളൂ​​​​രു ബി​​​​എം​​​​സ് കോ​​​​ള​​​​ജ് സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​​വ​​​​സാ​​​​ന​​​​വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​ണ്. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: ഷെ​​​​ബി​​​​ൻ ഫ​​​​യാ​​​​സ് (ന​​​​ഴ്സിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി, മം​​​​ഗ​​​​ളൂ​​​​രു), ഹി​​​​ന ഫാ​​​​ത്തി​​​​മ (വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി, കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട് ലി​​​​റ്റി​​​​ൽ ഫ്ല​​​​വ​​​​ർ സ്കൂ​​​​ൾ).

ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ പോ​​​​സ്റ്റ്​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​ശേ​​​​ഷം ഷാ​​​​ൻ സി​​​​റാ​​​​ജി​​​​ന്‍റെ ക​​​​ബ​​​​റ​​​​ട​​​​ക്കം ചാ​​​​ലാ​​​​ട് ജു​​​​മാ​​​​മ​​​​സ്ദി​​​​ജ് ക​​​​ബ​​​​ർ​​​​സ്ഥാ​​​​നി​​​​ലും റി​​​​സ്‌​​​​വാ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം മ​​​​ടി​​​​ക്കൈ അ​​​​ര​​​​യി ജു​​​​മാ​​​​മ​​​​സ്ദി​​​​ജ് ക​​​​ബ​​​​ർ​​​​സ്ഥാ​​​​നി​​​​ലും ക​​​​ബ​​​​റ​​​​ട​​​​ക്കി. സാ​​​​ദു​​​​രി ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​​​ൻ, പ​​​​രം ഛേത്രി ​​​​എ​​​​ന്നി​​​​വ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ബ​​​​ന്ധു​​​​ക്ക​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി നാ​​​​ട്ടി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യി. ആ​​​ദി​​​ത്യ കൃ​​​ഷ്ണ​​​ദേ​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​കൊ​​​ടു​​​ക്കും.

Latest News

Corehub Up