മേലുകാവുമറ്റം: സംസ്ഥാന സർക്കാർ ലഹരിവിമുക്ത കേരളത്തിനായി നടപ്പിലാക്കുന്ന തൂഫാൻ പദ്ധതി രാജ്യത്തിനുതന്നെ മാതൃകാപരമെന്ന് സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു. തൂഫാൻ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇടവക തലത്തിൽ ലഹരിവിരുദ്ധ സെമിനാറുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
പുതിയ മഹായിടവക ഭാരവാഹികളായി റവ. മാക്സൺ ജോൺ (ട്രഷറർ), റവ. ടി.ജെ. ബിജോയി (വൈദിക സെക്രട്ടറി), ടി.എൽ. സാംകുട്ടി (അല്മായ സെക്രട്ടറി), സജി തടത്തിൽ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റവ. കെ.ഡി. സാം, റവ. രാജേഷ് പത്രോസ്, റവ. വി.ജെ. ജോൺസൺ, റവ. എ.ടി. ജോർജ്, റവ. എ.ടി. ജോൺ, റവ. സുനിഷ് പി. ദിവാകരൻ, റവ. ജയ്സിംഗ് നോർബർട്ട്, റവ. അരുൺ ജോസഫ്, റവ.ജി. എബനേസർ, ആർ.പി. മാത്യൂ, ചാണ്ടി മാത്യൂ, ജേക്കബ് മത്തായി, രാജേഷ് ബേബി, ജോസഫ് ജോർജ്, പി.ജെ. വർഗീസ്, സി.എം. ജോൺസൺ, വിൽസൺ തോമസ്, ജോബി എം. ജോൺസൺ, ഡോ. സാറാമ്മ ഡേവീസ്, ഹെലൻ ഐസക്, ലീതു മറിയം സക്കറിയ, ജിവിൻ സി. വിൽഫ്രഡ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.