x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ പ​ദ്ധ​തി രാ​ജ്യ​ത്തി​ന് മാ​തൃ​കാ​പ​രം

വെബ് ഡെസ്ക്
Published: September 5, 2026 11:57 PM IST | Updated: September 5, 2026 11:57 PM IST

പ്രതീകാത്മക ചിത്രം

മേ​ലു​കാ​വു​മ​റ്റം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ഹ​രി​വി​മു​ക്ത കേ​ര​ള​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന തൂ​ഫാ​ൻ പ​ദ്ധ​തി രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​കാ​പ​ര​മെ​ന്ന് സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക കൗ​ൺ​സി​ൽ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ഇ​ട​വ​ക ത​ല​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​ൻ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

പു​തി​യ മ​ഹാ​യി​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യി റ​വ. മാ​ക്സ​ൺ ജോ​ൺ (ട്ര​ഷ​റ​ർ), റ​വ. ടി.​ജെ. ബി​ജോ​യി (വൈ​ദി​ക സെ​ക്ര​ട്ട​റി), ടി.​എ​ൽ. സാം​കു​ട്ടി (അ​ല്മാ​യ സെ​ക്ര​ട്ട​റി), സ​ജി ത​ട​ത്തി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റ​വ. കെ.​ഡി. സാം, ​റ​വ. രാ​ജേ​ഷ് പ​ത്രോ​സ്, റ​വ. വി.​ജെ. ജോ​ൺ​സ​ൺ, റ​വ. എ.​ടി. ജോ​ർ​ജ്, റ​വ. എ.​ടി. ജോ​ൺ, റ​വ. സു​നി​ഷ് പി. ​ദി​വാ​ക​ര​ൻ, റ​വ. ജ​യ്സിം​ഗ് നോ​ർ​ബ​ർ​ട്ട്, റ​വ. അ​രു​ൺ ജോ​സ​ഫ്, റ​വ.​ജി. എ​ബ​നേ​സ​ർ, ആ​ർ.​പി. മാ​ത്യൂ, ചാ​ണ്ടി മാ​ത്യൂ, ജേ​ക്ക​ബ് മ​ത്താ​യി, രാ​ജേ​ഷ് ബേ​ബി, ജോ​സ​ഫ് ജോ​ർ​ജ്, പി.​ജെ. വ​ർ​ഗീ​സ്, സി.​എം. ജോ​ൺ​സ​ൺ, വി​ൽ​സ​ൺ തോ​മ​സ്, ജോ​ബി എം. ​ജോ​ൺ​സ​ൺ, ഡോ. ​സാ​റാ​മ്മ ഡേ​വീ​സ്, ഹെ​ല​ൻ ഐ​സ​ക്, ലീ​തു മ​റി​യം സ​ക്ക​റി​യ, ജി​വി​ൻ സി. ​വി​ൽ​ഫ്ര​ഡ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Tags : Toofan project NattuVishasham DistrictNews

Recent News

Corehub Up