Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism Corridor

Thrissur

പീ​ച്ചി - വാ​ഴാ​നി ടൂ​റി​സം കോ​റി​ഡോ​ർ: അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു

വ​ട​ക്കാ​ഞ്ചേ​രി: പീ​ച്ചി - വാ​ഴാ​നി ടു​റി​സം കോ​റി​ഡോ​റി​ൽ പു​ന്നം​പ​റ​മ്പ് സെ​ന്‍റ​ർ അ​പ​ക​ട​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി​മാ​റു​ന്നു.മി​ക​ച്ച റോ​ഡും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്. വ​ൺ​വേ തെ​റ്റി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ന്‍റെ കേ​ന്ദ്ര ബി​ന്ദു. റോ​ഡി​നു വീ​തി ആ​വ​ശ്യ​ത്തി​ല​ധി​ക​മു​ണ്ട്.

സു​ര​ക്ഷ​യ്ക്കാ​യി ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​ക​ളും പു​ന്നം​പ​റ​മ്പ് ഉ​ന്ന​തി മു​ത​ൽ മ​ച്ചാ​ട് ഗ​വ. ഹൈ​സ്കൂ​ൾ വ​രെ റോ​ഡി​ന് ന​ടു​വി​ൽ ഡി​വൈ​ഡ​റും സീ​ബ്രാ​ലൈ​നു​ക​ളോ​ടൊ​പ്പം മ​റ്റ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷെ ആ​വ​ശ്യ​മാ​യ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തും പു​ന്നം​പ​റ​മ്പ് സെ​ന്‍റ​റി​നെ അ​പ​ക​ട​ത്തു​രു​ത്താ​ക്കു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ച​ര​ക്ക് ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. തൃ​ശൂ​രി​ലെ ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്ന് ഭ​ക്ഷണാ​വ​ശി​ഷ്ട​ങ്ങ​ളു​മാ​യി​വ​ന്ന ഓ​ട്ടോ​റി​ക്ഷ പു​ന്നം​പ​റ​മ്പ് റോ​യ​ൽ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ​വ​ച്ച് കാ​റി​ന് പി​ന്നി​ലി​ടി​ച്ച് ഫു​ട്‌​പാ​ത്തി​ലേ​ക്ക് ക​യ​റി.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​സ്ഥാ​ന പാ​ത​യി​ൽ വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ന​ട​പ​ടി വേ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ഴി​ച്ചു​മാ​റ്റി​യ ലെെ​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up