x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സം കോ​റി​ഡോ​ർ: പ​രി​ശോ​ധ​ന ന​ട​ന്നു


Published: March 15, 2026 01:00 AM IST | Updated: March 15, 2026 01:00 AM IST

ഉ​ദ്യോ​ഗ​സ്ഥ​ർ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു.

വ​ട​ക്കാ​ഞ്ചേ​രി: ടൂ​റി​സം കോ​റി​ഡോ​ർ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചെ​പ്പാ​റ റോ​ക്ക് ഗാ​ർ​ഡ​ൻ​സ് -19 ല​ക്ഷം, വ​ട്ടാ​യി വാ​ട്ട​ർ ഫോ​ൾ​സ് - 20.6 ല​ക്ഷം, തൂ​മാ​നം വാ​ട്ട​ർ ഫോ​ൾ​സ് - 24.67 ല​ക്ഷം, പ​ത്താ​ഴ​ക്കു​ണ്ട് ഡാം - 30 ​ല​ക്ഷം, പേ​രേ​പ്പാ​റ ചെ​ക്ക് ഡാം ​ആ​ൻ​ഡ് വാ​ട്ട​ർ ഫോ​ൾ​സ് - 26 ല​ക്ഷം, ചാ​ത്ത​ൻ​ചി​റ ഡാം - 29 ​ല​ക്ഷം എ​ന്നി​ങ്ങ​നെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യി സി​ൽ​കി​നെ തെ​ര​ഞ്ഞെ​ടു​ത്ത് എ​ഗ്രി​മെ​ന്‍റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന പേ​രേ​പ്പാ​റ ഡാം, ​ചെ​പ്പാ​റ, പ​ത്താ​ഴ​ക്കു​ണ്ട് ഡാം, ​വ​ട്ടാ​യി വാ​ട്ട​ർ ഫോ​ൾ​സ് എ​ന്നീ ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ൽ ടൂ​റി​സം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എം​പാ​ന​ൽ​ഡ് ആ​ർ​കി​ടെ​ക്റ്റും ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശ​നം​ന​ട​ത്തി.

ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​സി. മ​നോ​ജ്, ടൂ​റി​സം വ​കു​പ്പ് എം​പാ​ന​ൽ​ഡ് ആ​ർ​ക്കി​ടെ​ക്ട് ശാ​ലി​നി കു​മാ​ർ, സി​ൽ​ക് മാ​നേ​ജ​ർ കെ.​എം. ജ​യ​ന്തി, ടൂ​റി​സം വ​കു​പ്പ് പ്രൊ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ കെ.​വി. വി​ദ്യ എ​ന്നി​വ​രാ​ണു​ണ്ടാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം തെ​ക്കും​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. ശ​ശി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ജി. ജ​യ​സൂ​ര്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജീ​ഷ് ഫി​ലി​പ്പ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

Tags : Tourism Corridor nattuvishesham local news

Recent News

Corehub Up