പെരിന്തല്‍മണ്ണ: കായികപ്രേമികളുടെ ആവേശം വാനോളം ഉയര്‍ത്തി പ്രീമിയര്‍ കപ്പ് സീസണ് രണ്ട് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കം. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രീമിയര്‍ ക്ലബ് പ്രസിഡന്റ് യു.എ. കരീം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുരയ്യ ഫാറൂഖ് മുഖ്യാതിഥിയായി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എം.ബി. ഫസല്‍ മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷരായ പ്രൊഫ. നാലകത്ത് ബഷീര്‍, ഹുസൈന നാസര്‍, പ്രതിപക്ഷ നേതാവ് രാഹുല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. അബ്ദുല്‍ സലാം, രാജേഷ് ,അരഞ്ഞിക്കല്‍ ആനന്ദന്, എസ്എഫ്എ ജില്ലാ പ്രസിഡന്റ് മുനീര്‍ പീച്ചു, ജില്ലാ സെക്രട്ടറി ഷഫീഖ്, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ചമയം ബാപ്പു, പച്ചീരി ജലാല്‍ എന്നിവര്‍ പ്രസംഗിച്ചു.മത്സരങ്ങള്‍ക്ക് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണശബളമായ ഘോഷയാത്രയും ഉണ്ടായിരുന്നു.