Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trade Fair

Idukki

വ്യാ​പാ​രോ​ത്സ​വം

രാജാ​ക്കാ​ട്: ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ വ്യാ​പാ​ര​വും വ​രു​മാ​ന​വും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യി​ൽനി​ന്നു വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കു​ന്ന കൂ​പ്പ​ൺ വി​ത​ര​ണ​ത്തി​​ന്‍റെ രാ​ജാ​ക്കാ​ട് യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.15 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യാ​ണ് വ്യാ​പാ​രോ​ത്സ​വം.

ബം​ബ​ർ സ​മ്മാ​ന​മാ​യി ഇ​ന്നോ​വ ക്രി​സ്റ്റ കാ​റും അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി അ​ഞ്ചു മാ​രു​തി ആ​ൾ​ട്ടോ കാ​റു​ക​ളും കൂ​ടാ​തെ ടി.​വി, ഫ്രി​ഡ്ജ് അ​ട​ക്ക​മു​ള്ള 13 സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഒ​രു കൂ​പ്പ​ൺ 13 പ്രാ​വ​ശ്യം ന​റു​ക്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

യൂ​ണി​റ്റു​ക​ളി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​ക ന​റു​ക്കെ​ടു​പ്പു​ക​ളും ന​ട​ത്തും.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ അം​ഗ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു നി​ശ്ചി​ത തു​ക​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ഴാ​ണ് കൂ​പ്പ​ൺ ല​ഭി​ക്കു​ക.

​രാ​ജാ​ക്കാ​ട് ബെ​ന്നീ​സ് ജ്വല്ല​റി ഉ​ട​മ ബെ​ന്നി ജോ​സ​ഫി​ന് കൂ​പ്പ​ണും പോ​സ്റ്റ​റും ന​ൽ​കി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​​ന്‍റ് വി.​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ല ഓ​ർ​ഗ​നൈ​സ​ർ സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ കോ​ട്ട​യ്ക്ക​ൽ, ട്ര​ഷ​റ​ർ വി.​സി. ജോ​ൺ​സ​ൺ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. മ​ഹേ​ഷ്, അ​നീ​ഷ് ലാ​ൽ, ബി​നീ​ഷ് ബേ​ബി, ഗ്രേ​സി സേ​വ്യ​ർ, വി.​എ​സ്. അ​രു​ൺ പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up