വ്യാപാരോത്സവത്തിന്റെ ഭാഗമായി നൽകുന്ന കൂപ്പൺ വിതരണത്തിന്റെ രാജാക്കാട് യൂണിറ്റ് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ബിജു നിർവഹിക്കുന്നു.
രാജാക്കാട്: ചെറുകിട വ്യാപാരികളുടെ വ്യാപാരവും വരുമാനവും വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയിൽനിന്നു വ്യാപാരികൾക്ക് നൽകുന്ന കൂപ്പൺ വിതരണത്തിന്റെ രാജാക്കാട് യൂണിറ്റ് തല ഉദ്ഘാടനം നടത്തി.15 മുതൽ മാർച്ച് 31 വരെയാണ് വ്യാപാരോത്സവം.
ബംബർ സമ്മാനമായി ഇന്നോവ ക്രിസ്റ്റ കാറും അഞ്ച് മണ്ഡലങ്ങളിലായി അഞ്ചു മാരുതി ആൾട്ടോ കാറുകളും കൂടാതെ ടി.വി, ഫ്രിഡ്ജ് അടക്കമുള്ള 13 സമ്മാനങ്ങളും നൽകും. ഒരു കൂപ്പൺ 13 പ്രാവശ്യം നറുക്കെടുത്ത് സമ്മാനങ്ങൾ നൽകും.
യൂണിറ്റുകളിലെ പ്രധാന സ്ഥാപനങ്ങളിൽ പ്രത്യേക നറുക്കെടുപ്പുകളും നടത്തും.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങളുടെ സ്ഥാപനങ്ങളിൽനിന്നു നിശ്ചിത തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങുമ്പോഴാണ് കൂപ്പൺ ലഭിക്കുക.
രാജാക്കാട് ബെന്നീസ് ജ്വല്ലറി ഉടമ ബെന്നി ജോസഫിന് കൂപ്പണും പോസ്റ്ററും നൽകി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. ബിജു ഉദ്ഘാടനം നിർവഹിച്ചു.
ജില്ല ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്, യൂണിറ്റ് ജനറൽ സെക്രട്ടറി സജിമോൻ കോട്ടയ്ക്കൽ, ട്രഷറർ വി.സി. ജോൺസൺ, ഭാരവാഹികളായ കെ.ജി. മഹേഷ്, അനീഷ് ലാൽ, ബിനീഷ് ബേബി, ഗ്രേസി സേവ്യർ, വി.എസ്. അരുൺ പ്രസാദ് എന്നിവർ പങ്കെടുത്തു.
Tags : Trade Fair nattuvisesham local news