Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tradition

'അത്തച്ചമയം മതസൗഹാർദ്ദത്തിന്‍റെ ഒരുമ വിളിച്ചോതുന്നു, തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കും': മുഖ്യമന്ത്രി

കൊച്ചി: സം​സ്ഥാ​ന​ത്ത് ഓ​ണ​ക്കാ​ല​ത്തി​ന്‍റെ വി​ളം​ബ​ര​മാ​കു​ന്ന തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്രയ്ക്ക് ഗംഭീര തുടക്കം. ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറയ്ക്കും അത്തച്ചമയത്തിനും രാജകീയ പാരമ്പര്യമുണ്ടെന്നും അത്തച്ചമയം മതസൗഹാർദത്തിന്‍റെ ഒരുമ വിളിച്ചോതുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി തൃപ്പൂണിത്തുറയെ ഒരു പൈതൃക നഗരമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ ദീപക് ജോയ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി. തുടര്‍ന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം ക​ലാ​കാ​ര​ന്മാ​രാ​ണ് ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പു​ലി​ക​ളി, തെ​യ്യം, വേ​ല​ക​ളി, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ ത​ന​ത് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തെ ആ​ഘോ​ഷ​ത്തി​ലാ​ഴ്ത്തു​ന്ന​ത്. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ ത​ന്നെ ന​ഗ​ര​ത്തി​ൽ വി​പു​ല​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up