Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Treasury

യു​എ​സ് അ​ന്വേ​ഷ​ണം ഒ​ത്തു​തീ​ർ​പ്പാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്; ട്ര​ഷ​റി വ​കു​പ്പി​ന് 275 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​ഴ ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന് മേ​ലു​ള്ള അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ യു​എ​സ് ട്ര​ഷ​റി വ​കു​പ്പു​മാ​യി 275 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 2,300 കോ​ടി രൂ​പ) വ​ൻ ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി അ​ദാ​നി ഗ്രൂ​പ്പ്. ട്ര​ഷ​റി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വി​ദേ​ശ ആ​സ്തി നി​യ​ന്ത്ര​ണ ഓ​ഫീ​സു​മാ​യാ​ണ് അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

ഉ​പ​രോ​ധ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 32 ഓ​ളം സി​വി​ൽ കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഈ ​തു​ക പി​ഴ​യാ​യി ഒ​ടു​ക്കു​ന്ന​ത്. യു.​എ​സ് ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തോ​ട് ക​മ്പ​നി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് വ​ൻ തു​ക ഈ​ടാ​ക്കി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ യു.​എ​സ് ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​ത്.

‌യു.​എ​സ് ക​ടു​ത്ത ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ൽ​പി​ജി , ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖം വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് യു​എ​സ് ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 2023 ന​വം​ബ​ർ മു​ത​ൽ 2025 ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ദു​ബാ​യി​ലെ ഒ​രു ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി​യാ​ണ് ഈ ​എ​ൽ​പി​ജി വാ​ങ്ങി​യ​ത്.

ഒ​മാ​നി​ൽ നി​ന്നും ഇ​റാ​ഖി​ൽ നി​ന്നും ഉ​ള്ള​താ​ണെ​ന്ന വ്യാ​ജ​രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഈ ​ഇ​റ​ക്കു​മ​തി​യെ​ങ്കി​ലും, ഇ​ത് യ​ഥാ​ർ​ത്ഥ​ത്തി​ൽ ഇ​റാ​നി​ൽ നി​ന്നു​ള്ള​താ​യി​രു​ന്നു​വെ​ന്ന് യു​എ​സ് ട്ര​ഷ​റി ക​ണ്ടെ​ത്തി. ഗ്യാ​സി​ന്‍റെ വി​ല​യി​ലും ക​പ്പ​ലു​ക​ളു​ടെ യാ​ത്രാ വി​വ​ര​ങ്ങ​ളി​ലും പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും അ​ത് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ അ​ദാ​നി ഗ്രൂ​പ്പ് പ​രാ​ജ​യ​പ്പെ​ട്ടു.

Latest News

Corehub Up