ചമ്പക്കുളം: മങ്കൊമ്പ് സബ് ട്രഷറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കുട്ടനാട് താലൂക്കിലെ ഭൂരിപക്ഷം സർവീസ് പെൻഷൻകാരും പെൻഷൻ വാങ്ങുന്നത് മങ്കൊമ്പ് സബ് ട്രഷറിയിൽ നിന്നാണ്, എല്ലാ മാസവും ആദ്യത്തെ കുറെ ദിവസങ്ങളിലെങ്കിലും പകൽ 12ന് ശേഷമാണ് പെൻഷൻ വിതരണം ആരംഭിക്കുന്നത്, എല്ലാ ദിവസവും 3 മണിക്ക് ശേഷം പെൻഷൻ വിതരണം അവസാനിപ്പിക്കുകയും ചെയ്യുന്നു, രാവിലെ 10ന് മുമ്പ് ട്രഷറിയിൽ എത്തുന്ന മുതിർന്ന പെൻഷൻകാർ ഉൾപ്പെടെ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.
മുൻപ് പെൻഷൻകാർ ഉപയോഗിച്ചിരുന്ന വിശ്രമ മുറി ഇപ്പോൾ മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനാൽ മുതിർന്ന പെൻഷകാർ ഉൾപ്പെടെ വളരെയേറെ പ്രയാസം നേരിടുന്ന, ഈ സാഹചര്യത്തിൽ മങ്കൊമ്പ് സബ് ട്രഷറി മറ്റ് ട്രഷറികൾ പ്രവർത്തിക്കുന്ന സമയ ക്രമത്തിൽ പ്രവർത്തിക്കണമെന്നു സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം പതാക ഉയർത്തി, ആന്റണി ഫ്രാൻസിസ് കട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന 34ാം വാർഷിക സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു, അഗസ്റ്റിൻ ജോസ് അനുശോചന പ്രമേയവും സംഘടനാ പ്രമേയവും അവതരിപ്പിച്ചു, ടി.കെ. സുഭാഷ് സംഘടന റിപ്പോർട്ടും എസ്. അരവിന്ദൻ പ്രവർത്തന റിപ്പോർട്ടും ടി.എസ്. പ്രദീപ്കുമാർ കണക്കും അവതരിപ്പിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞ െടുപ്പിൽ ഗ്രാമപഞ്ചായത്തിലേക്കു വിജയിച്ച പെൻഷൻ സംഘടന പ്രവർത്തകരായ ടി.എസ്. പ്രദീപ്കുമാർ, ടി. മനു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു,ജില്ല കമ്മിറ്റി അംഗം എസ്. ശുഭ വരണാധികാരിയായി, എൻ.പി. ജെയിസ്, ആന്റണി ഫ്രാൻസിസ് കട്ടപ്പുറം (രക്ഷധികാരികൾ); കെ. ഒ. തോമസ് ( പ്രസിഡന്റ് ) ടി. എസ്. പ്രദീപ്കുമാർ, ബി. കമലമ്മ, പി. കെ. ഭാർഗവൻ (വൈസ് പ്രസിഡന്റ്മാർ); അഗസ്റ്റിൻ ജോസ് (സെക്രട്ടറി) ജോർജ് തോമസ്, പി.സി. ജേക്കബ്, ലളിതഭായി അമ്മ (ജോയിന്റ് സെക്രട്ടറിമാർ) മോഹൻദാസ് (ട്രഷറർ); എന്നിവർ ഭാരവാഹികളായി 31 അംഗ കമ്മിറ്റിയെയും ഓഡിറ്റർമാരായി, ടി. മനു, ചന്ദ്രശേഖരൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.