Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trend

ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റിന് പ്രിയമേറുന്നു

മും​​ബൈ: ഇ​​ന്ത്യ​​ക്കാ​​രി​​ൽ ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റി​​നോ​​ടു​​ള്ള താ​​ത്പ​​ര്യം വ​​ർ​​ധി​​ക്കു​​ന്നു. വേ​​ൾ​​ഡ് പാ​​ന​​ൽ ബൈ ​​ന്യൂ​​മ​​റേ​​റ്റ​​ർ പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം, ഓ​​ഗ​​സ്റ്റി​​ൽ അ​​വ​​സാ​​നി​​ച്ച വ​​ർ​​ഷ​​ത്തി​​ൽ ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റ് വാ​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ കു​​ടും​​ബ​​ങ്ങ​​ളു​​ടെ എ​​ണ്ണം 45 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു.

പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളോ​​ടു​​ള്ള താ​​ത്പ​​ര്യം വ​​ർ​​ധി​​ക്കു​​ന്ന​​താ​​ണ് ഇ​​തി​​നു കാ​​ര​​ണം. 2024ൽ 28.2 ​​ശ​​ത​​മാ​​ന​​വും 2025ൽ 11.3 ​​ശ​​ത​​മാ​​ന​​വും വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​​കു​​തി​​പ്പു​​ണ്ടാ​​യ​​ത്. 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കൊ​​ക്കോ അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​താ​​ണ് ‘ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റ് എ​​ന്നു നി​​ർ​​വ​​ചി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ൽ ഏ​​ക​​ദേ​​ശം 15,000 കോ​​ടി രൂ​​പ മൂ​​ല്യ​​മാ​​ണ്് ചോ​​ക്ലേ​​റ്റ് വി​​പ​​ണി​​ക്കു​​ള്ള​​ത്.

ന​​ഗ​​ര​​കേ​​ന്ദ്രീ​​കൃ​​ത വ​​ള​​ർ​​ച്ച

ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റി​​ന്‍റെ ഗാ​​ർ​​ഹി​​ക ഉ​​പ​​ഭോ​​ഗ നി​​ര​​ക്ക് 8.5 ശ​​ത​​മാ​​ന​​മാ​​ണ്. ഇ​​തി​​ൽ 87 ശ​​ത​​മാ​​നം വാ​​ങ്ങ​​ലു​​ക​​ളും ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളാ​​ണ് ന​​ട​​ത്തി​​യ​​ത്. വേ​​ഗ​​ത്തി​​ലു​​ള്ള വ​​ള​​ർ​​ച്ച​​യാ​​ണി​​ത് കാ​​ണി​​ക്കു​​ന്ന​​ത്. എ​​ങ്കി​​ലും, പ​​ത്ത് ല​​ക്ഷ​​ത്തി​​ല​​ധി​​കം ജ​​ന​​സം​​ഖ്യ​​യു​​ള്ള ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​യി ഈ ​​വ​​ള​​ർ​​ച്ച ഒ​​തു​​ങ്ങി​​നി​​ൽ​​ക്കു​​ന്നു. ഉ​​യ​​ർ​​ന്ന വി​​ല, വി​​ത​​ര​​ണ​​ത്തി​​ലെ പ​​രി​​മി​​തി​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഇ​​തി​​ന്‍റെ വ്യാ​​പ​​ന​​ത്തി​​ന് ത​​ട​​സ​​മാ​​യി ക​​ന്പ​​നി​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്.

ഉ​​പ​​ഭോ​​ഗം വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണം

സാ​​ധാ​​ര​​ണ ചോ​​ക്ലേ​​റ്റ് വി​​പ​​ണി​​യേ​​ക്കാ​​ൾ 3.8 മ​​ട​​ങ്ങ് വേ​​ഗ​​ത്തി​​ലാ​​ണ് ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റ് വി​​പ​​ണി വ​​ള​​രു​​ന്ന​​ത്. ആ​​രോ​​ഗ്യ​​ബോ​​ധ​​മു​​ള്ള ഉ​​പ​​ഭോ​​ക്താ​​ക്ക​​ളും പു​​തി​​യ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​മാ​​ണ് ഈ ​​വ​​ള​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണം. വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന വ്യ​​ക്തി​​ഗ​​ത വ​​രു​​മാ​​നം, ആ​​രോ​​ഗ്യ അ​​വ​​ബോ​​ധം, പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ളോ​​ടു​​ള്ള താ​​ത്പ​​ര്യം എ​​ന്നി​​വ​​ ഈ ​​വ​​ള​​ർ​​ച്ച​​യ്ക്ക് ക​​രു​​ത്താ​​കു​​ന്നു. പ്രാ​​ദേ​​ശി​​ക ക​​ട​​ക​​ളി​​ൽ എ​​ളു​​പ്പ​​ത്തി​​ൽ ല​​ഭി​​ക്കാ​​ത്ത പ്രീ​​മി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ക്വി​​ക്ക് കൊ​​മേ​​ഴ്സ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ വ​​ഴി വേ​​ഗ​​ത്തി​​ൽ ല​​ഭ്യ​​മാ​​കു​​ന്ന​​തും ഉ​​പ​​ഭോ​​ഗം വ​​ർ​​ധി​​പ്പി​​ച്ചു.

ചോ​​ക്ലേ​​റ്റ് ഉ​​പ​​ഭോ​​ഗം ഇ​​ന്ത്യ​​ക്കാ​​രി​​ൽ കു​​റ​​വ്

മ​​റ്റു രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഇ​​ന്ത്യ​​ക്കാ​​രു​​ടെ ചോ​​ക്ലേ​​റ്റ് ഉ​​പ​​ഭോ​​ഗം താ​​ര​​ത​​മ്യേ​​ന കു​​റ​​വാ​​ണ്. യു​​കെ​​യി​​ൽ പ്ര​​തി​​വ​​ർ​​ഷം ഒ​​രാ​​ൾ ഒ​​രു വ​​ർ​​ഷം 10 കി​​ലോ​​ഗ്രാം ചോ​​ക്ലേ​​റ്റ് ക​​ഴി​​ക്കു​​ന്പോ​​ൾ, ഇ​​ന്ത്യ​​യി​​ൽ ഇ​​ത് പ്ര​​തി​​വ​​ർ​​ഷം ഒ​​രാ​​ൾ​​ക്ക് ഏ​​ക​​ദേ​​ശം 200 ഗ്രാം ​​മാ​​ത്ര​​മാ​​ണ്. ഇ​​ത് വി​​പ​​ണി വ​​ള​​ർ​​ച്ച​​യ്ക്കു​​ള്ള സാ​​ധ്യ​​ത​​യെ സൂ​​ചി​​പ്പി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ഉ​​പ​​ഭോ​​ഗ ശീ​​ല​​ങ്ങ​​ളി​​ലെ വ​​ലി​​യ അ​​ന്ത​​രം എ​​ടു​​ത്തു​​കാ​​ണി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു.

ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റ് വി​​പ​​ണി താ​​ര​​ത​​മ്യേ​​ന ചെ​​റു​​താ​​ണെ​​ങ്കി​​ലും അ​​തി​​ന്‍റെ വ​​ള​​ർ​​ച്ച​​യു​​ടെ വേ​​ഗ​​ത ശ്ര​​ദ്ധേ​​യ​​മാ​​ണെന്ന് ​​സൗ​​ത്ത് ഏ​​ഷ്യ​​യി​​ലെ വേ​​ൾ​​ഡ് പാ​​ന​​ൽ ബൈ ​​ന്യൂ​​മ​​റേ​​റ്റ​​ർ കൊ​​മേ​​ഴ്സ്യ​​ൽ ഡ​​യ​​റ​​ക്ട​​ർ മ​​നോ​​ജ് മോ​​നോ​​ൻ പ​​റ​​ഞ്ഞു. ഡാ​​ർ​​ക്ക് ചോ​​ക്ലേ​​റ്റ് ഉ​​പ​​ഭോ​​ഗ​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ചാ പ്ര​​വ​​ണ​​ത തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ മൊ​​ത്ത​​ത്തി​​ലു​​ള്ള ചോ​​ക്ലേ​​റ്റ് വി​​പ​​ണി​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ലും ഇ​​ത് നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചേ​​ക്കാ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് പു​​റ​​ത്തു​​ള്ള വാ​​ങ്ങ​​ലു​​ക​​ളി​​ൽ ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ 19 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ന്ന് മേ​​നോ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Latest News

Corehub Up