Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribals

ബുന്ദേൽഖണ്ഡിൽ ഗോത്രവാസികളുടെ അതിജീവന പോരാട്ടം

തേ​​​​​രി, ന​​​​​ർ​​​​​മ​​​​​ദ വ​​​​​ൻ​​​​​കി​​​​​ട അ​​​​​ണ​​​​​ക്കെ​​​​​ട്ടു പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ വ​​​​​ട​​​​​ക്ക​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​മ്പ് ഉ​​​​​യ​​​​​ർ​​​​​ന്ന അ​​​​​തേ പ്ര​​​​​തി​​​​​ഷേ​​​​​ധം മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ബു​​​​​ന്ദേൽ​​​​​ഖ​​​​​ണ്ഡി​​​​​ലും ഉ​​​​​യ​​​​​രു​​​​​ക​​​​​യാ​​​​​ണ്. പ​​​​​ന്ന, ഛത്താ​​​​​ർ​​​​​പു​​​​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ പ​​​​​ന്ത്ര​​​​​ണ്ട് ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​ധി​​​​​വ​​​​​സി​​​​​ക്കു​​​​​ന്ന ഏ​​​​​ഴാ​​​​​യി​​​​​രം ഗോ​​​​​ത്ര​​​​​വാ​​​​​സി കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ പു​​​​​ഴ​​​​​യോ​​​​​ര​​​​​ത്ത് ര​​​​​ണ്ടാ​​​​​ഴ്ച​​​​​യി​​ലേ​​റെ​​യാ​​​​​യി രാ​​​​​പ​​​​​ക​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ ​​​കൊ​​​​​ടു​​​​​ങ്കാ​​​​​റ്റു​​​​​യ​​​​​ർ​​​​​ത്തു​​​​​ക​​​​​യാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ ക​​​​​ണ്ണു​​​​​തു​​​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ ആ​​​​​ത്മാ​​​​​ഹു​​​​​തി വ​​​​​രി​​​​​ക്കാ​​​​​നെ​​​​​ന്ന മ​​​​​ട്ടി​​​​​ൽ സ്ത്രീ​​​​​ക​​​​​ൾ ന​​​​​ദി​​​​​യോ​​​​​ര​​​​​ത്തു ചു​​​​​ള്ളി​​​​​ക്ക​​​​​ന്പു​​​​​ക​​​​​ൾ നി​​​​​ര​​​​​ത്തി ചി​​​​​ത​​​​​യൊ​​​​​രു​​​​​ക്കി അ​​​​​തി​​​​​ൽ ശ​​​​​യി​​​​​ച്ച​​​​​തും ദേ​​​​​ശീ​​​​​യ​​ശ്ര​​​​​ദ്ധ നേ​​​​​ടി.

ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധം

കെ​​​​​ൻ, ബെ​​ത്വ ന​​​​​ദീ​​​​​സം​​​​​യോ​​​​​ജ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ദൗ​​​​​ധ​​ൻ ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ വ​​​​​ൻ അ​​​​​ണ​​​​​ക്കെ​​​​​ട്ടു നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്പോ​​​​​ൾ വീ​​​​​ടും കൃ​​​​​ഷി​​​​​യി​​​​​ട​​​​​വും ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത​​​​​മു​​​​​ള്ള ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​ര​​​​​വും പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ​​​​​വും ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടാ​​​​​ണ് പ്ര​​​​​ക്ഷോ​​​​​ഭം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ഖോ​​​​​ണ്ട്, സൗ​​​​​ർ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ സ്ത്രീ​​​​​ക​​​​​ളും കു​​​​​ട്ടി​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​ദി​​​​​വാ​​​​​സി​​​​​ക​​​​​ൾ പു​​​​​ഴ​​​​​യോ​​​​​ര​​​​​ത്ത് ന​​​​​ട​​​​​ത്തു​​​​​ന്ന പ്ര​​​​​ക്ഷോ​​​​​ഭം ദേ​​​​​ശീ​​​​​യ​​ശ്ര​​​​​ദ്ധ നേ​​​​​ടി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ ന​​ഷ്‌​​ട​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തു​​​​​ക ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ട് ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത് പി​​​​​ന്നീ​​​​​ട് ന​​​​​ൽ​​​​​കാ​​​​​മെ​​​​​ന്ന ഉ​​​​​റ​​​​​പ്പി​​​​​ൽ ഉ​​​​​ട​​​​​ൻ കു​​​​​ടി​​​​​യി​​​​​റ​​​​​ങ്ങ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ത്തി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. ര​​​​​ണ്ടു​​മാ​​​​​സം മു​​​​​മ്പ് ഉ​​​​​പ​​​​​വാ​​​​​സ​​​​​ത്തി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധം യോ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കും റോ​​​​​ഡ് ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തി​​​​​ലേ​​​​​ക്കും ക​​​​​ള​​ക്‌​​ട​​റേ​​​​​റ്റ് മാ​​​​​ർ​​​​​ച്ചി​​​​​ലേ​​​​​ക്കും ക​​​​​ട​​​​​ന്ന​​​​​പ്പോ​​ൾ ഗോ​​​​​ത്ര​​​​​വാ​​​​​സി​​​​​ക​​​​​ളെ ബ​​​​​ല​​​​​മാ​​​​​യി കു​​​​​ടി​​​​​യി​​​​​റ​​​​​ക്കാ​​​​​ൻ തു​​​​​നി​​​​​ഞ്ഞ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് വീ​​​​​ടു വി​​​​​ട്ടി​​​​​റ​​​​​ങ്ങി ഇ​​​​​ര​​​​​ക​​​​​ൾ പു​​​​​ഴ​​​​​യോ​​​​​ര​​​​​ത്ത് മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ൾ മു​​​​​ഴ​​​​​ക്കി​​​​​യും പ്ല​​ക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ച്ചും സം​​​​​ഘ​​​​​ടി​​​​​ത സ​​​​​മ​​​​​ര​​​​​ത്തി​​​​​ലേ​​​​​ക്ക് നീ​​ങ്ങി​​യ​​ത്. പ്ര​​​​​ദേ​​​​​ശ​​​​​വാ​​​​​സി​​​​​ക​​​​​ളാ​​​​​യ പു​​​​​രു​​​​​ഷ​​​​ന്മാ​​​​ർ ഈ ​​​​​മാ​​​​​സം അ​​​​​ഞ്ചി​​​​​ന് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലും മാ​​​​​ർ​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ന​​​​​ർ​​​​​മ​​​​​ദ, തേ​​​​​രി അ​​​​​ണ​​​​​ക്കെ​​​​​ട്ട് നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ൽ പെ​​​​​രു​​​​​വ​​​​​ഴി​​​​​യി​​​​​ലാ​​​​​യ​​​​​വ​​​​​രു​​​​​ടെ ഗ​​​​​തി​​​​​കേ​​​​​ട് ഇ​​​​​വി​​​​​ടെ​​​​​യും ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ഗോ​​​​​ത്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ശ​​​​​ങ്ക. പു​​​​​തി​​​​​യ പാ​​​​​ർ​​​​​പ്പി​​​​​ട​​​​​വും ന​​​​​ഷ്‌​​ട​​പ്പെ​​​​​ടു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തി​​​​​ന് തു​​​​​ല്യ​​​​​മാ​​​​​യ ഭൂ​​​​​മി​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ന​​​​​ൽ​​​​​കാ​​​​​തെ കു​​​​​ടി​​​​​യി​​​​​റ​​​​​ങ്ങി​​​​​ല്ലെ​​​​​ന്നും വേ​​​​​ണ്ടി​​​​​വ​​​​​ന്നാ​​​​​ൽ ആ​​​​​ത്മാ​​​​​ഹു​​​​​തി ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണ് ഇ​​​​​വ​​​​​രു​​​​​ടെ നി​​​​​ല​​​​​പാ​​​​​ട്.

അ​​​​​മി​​​​​ത് ഭ​​​​​ട്നാ​​​​​ഗ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ജ​​​​​യ് കി​​​​​സാ​​​​​ൻ ആ​​​​​ന്ദോ​​​​​ള​​​​​ൻ പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി സ​​​​​മ​​​​​ര​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ ഇ​​​​​വി​​​​​ടേ​​​​​ക്ക് ഭ​​​​​ക്ഷ​​​​​ണ​​​​​വും കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വും ത​​​​​ട​​​​​ഞ്ഞ​​​​​തോ​​​​​ടെ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും രം​​​​​ഗ​​​​​ത്തു​​​​​വ​​​​​ന്നു. അ​​​​​ണ​​​​​ക്കെ​​​​​ട്ട് നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ഒ​​​​​ട്ടേ​​​​​റെ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ വെ​​​​​ള്ള​​​​​ത്തി​​​​​ലാ​​​​​കു​​​​​മെ​​​​​ന്നും പ​​​​​ന്ന ക​​​​​ടു​​​​​വാ​​​​​സ​​​​​ങ്കേ​​​​​ത​​​​​ത്തി​​​​​ലെ ക​​​​​ടു​​​​​വ, ക​​​​​ഴു​​​​​ക​​​​​ൻ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​​​ട്ടേ​​​​​റെ വ​​​​​ന്യ​​ജീ​​വി​​ക​​​​​ൾ​​​​​ക്ക് അ​​​​​തി​​​​​ജീ​​​​​വ​​​​​നം അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​കു​​​​​മെ​​​​​ന്നു പ​​​​​രി​​​​​സ്ഥി​​​​​തി​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്നു. ക​​​​​ടു​​​​​വാ സ​​​​​ങ്കേ​​​​​തം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​ദേ​​​​​ശ​​​​​ത്തെ 30 ശ​​​​​ത​​​​​മാ​​​​​നം ജ​​​​​ന​​​​​ങ്ങ​​​​​ളെ പ​​​​​ദ്ധ​​​​​തി ദോ​​​​​ഷ​​​​​ക​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കും.

ഇ​​​​​രു​​​​​പ​​​​​തു ല​​​​​ക്ഷം മ​​​​​ര​​​​​ങ്ങ​​​​​ൾ വെ​​​​​ട്ടി​​​​​മാ​​​​​റ്റേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​ത് വ​​​​​ന​​​​​ത്തെ ആ​​​​​ശ്ര​​​​​യി​​​​​ച്ചു ക​​​​​ഴി​​​​​യു​​​​​ന്ന ഗോ​​​​​ത്ര​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ജീ​​​​​വി​​​​​തം അ​​​​​സാ​​​​​ധ്യ​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നും ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​സ്ഥി​​​​​തി​​​ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്നു​​മാ​​​​​ണ് ആ​​​​​ശ​​​​​ങ്ക. 24 ഗ്രാ​​​​​മ​​​​​ങ്ങ​​​​​ൾ ജ​​​​​ല​​​​​സ​​​​​മാ​​​​​ധി​​​​​യാ​​​​​കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മു​​​​​ണ്ട്.

പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​യാ​​​​​ൽ ബു​​​​​ന്ദേൽ​​​​​ഖ​​​​​ണ്ഡി​​​​​ൽ 10.62 ല​​​​​ക്ഷം ഹെ​​​​​ക്‌​​ട​​​​​റി​​​​​ൽ ജ​​​​​ല​​​​​സേ​​​​​ച​​​​​ന​​​​​വും 62 ല​​​​​ക്ഷം പേ​​​​​ർ​​​​​ക്കു കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വും ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ സ​​​​​മ​​​​​ഗ്ര​​​​​വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ന് പ​​​​​ദ്ധ​​​​​തി വ​​​​​ഴി​​​​​തെ​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​ല​​​​​പാ​​​​​ട്. 77 മീ​​​​​റ്റ​​​​​ർ ഉ​​​​​യ​​​​​ര​​​​​വും 2.13 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ നീ​​​​​ള​​​​​വു​​​​​മു​​​​​ള്ള അ​​​​​ണ​​​​​ക്കെ​​​​​ട്ടും പ​​​​​ന്ന ക​​​​​ടു​​​​​വ സ​​​​​ങ്കേ​​​​​ത​​​​​ത്തി​​​​​ലൂ​​​​​ടെ വ​​​​​ൻ ട​​​​​ണ​​​​​ലു​​​​​ക​​​​​ൾ വ​​​​​ഴി ര​​​​​ണ്ട് ന​​​​​ദി​​​​​ക​​​​​ളെ​​​​​യും സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​ണ് നി​​​​​ർ​​​​​ദി​​​​​ഷ്‌​​ട പ​​​​​ദ്ധ​​​​​തി.

ജ​​​​​ല​​​​​സ​​​​​മൃ​​​​​ദ്ധ​​​​​മാ​​​​​യ കെ​​​​​ൻ ന​​​​​ദി​​​​​യി​​​​​ലെ വെ​​​​​ള്ളം വ​​​​​ര​​​​​ൾ​​​​​ച്ചബാ​​​​​ധി​​​​​ത ബി​​ത്വ ന​​​​​ദി​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച് 221 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ ക​​​​​നാ​​​​​ലി​​​​​ലൂ​​​​​ടെ മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശ്, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശ് സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ പ​​​​​ത്തു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ കൃ​​​​​ഷി​​​​​ക്കും ര​​​​​ണ്ടാ​​​​​യി​​​​​രം ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ കു​​​​​ടി​​​​​വെ​​​​​ള്ള​​​​​ത്തി​​​​​നും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തും. ഏ​​​​​ഴു ല​​​​​ക്ഷം ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് നേ​​​​​ട്ടം കി​​​​​ട്ടു​​​​​ന്ന പ​​​​​ദ്ധ​​​​​തി അ​​​​​ടി​​​​​യ​​​​​ന്ത​​​​​രപ്ര​​​​​ധാ​​​​​ന്യ​​​​​ത്തോ​​​​​ടെ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണു തീ​​​​​രു​​​​​മാ​​​​​നം. കൂ​​​​​ടാ​​​​​തെ, മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ന് പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ന്ന 103 മെ​​​​​ഗാ​​​​​വാ​​​​​ട്ട് ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​തി​​​​​യും 27 മെ​​​​​ഗാ​​​​​വാ​​​​​ട്ട് സൗ​​​​​രോ​​​​​ർ​​​​​ജ വൈ​​​​​ദ്യു​​​​​തി​​​​​യും ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്നു. ച​​​​​ന്ദേ​​​​​ല ര​​​​​ജ​​​​​പു​​​​​ത്ര രാ​​​​​ജ​​​​​ഭ​​​​​ര​​​​​ണ​​​​​കാ​​​​​ല​​​​​ത്തെ വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ ശേ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളാ​​​​​യു​​​​​ള്ള 42 പു​​​​​രാ​​​​​ത​​​​​ന വ​​​​​ൻ​​​​​കു​​​​​ള​​​​​ങ്ങ​​​​​ളെ ജ​​​​​ല​​​​​സ​​​​​മൃ​​​​​ദ്ധ​​​​​മാ​​​​​ക്കി വീ​​​​​ണ്ടെ​​​​​ടു​​​​​ക്കാ​​​​​നും ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, സു​​​​​പ്രീം​​കോ​​​​​ട​​​​​തി നി​​​​​യോ​​​​​ഗി​​​​​ച്ച ക​​​​​മ്മി​​​​​റ്റി ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നി​​​​​ർ​​​​​മാ​​​​​ണ​​രീ​​​​​തി​​​​​ക്കു​​​​​മെ​​​​​തി​​​​​രേ ക​​​​​ടു​​​​​ത്ത എ​​​​​തി​​​​​ർ​​​​​പ്പ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. മ​​​​​നു​​​​​ഷ്യ​​​​​രെ​​​​​പ്പോ​​​​​ലെ വ​​​​​ന​​​​​ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വും ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു ക​​​​​ട​​​​​മ​​​​​യു​​​​​ണ്ടെ​​​​​ന്നും ഭൂ​​​​​മി​​​​​യി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യെ​​​​​ന്ന​​​​​ത് ജീ​​​​​വി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് കോ​​​​​ട​​​​​തി നി​​​​​രീ​​​​​ക്ഷി​​​​​ച്ച​​​​​ത്.

Latest News

Corehub Up