x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​​​രി​​​ത​​​മാ​​​ണ്, ആ​​​ന​​​ക്കാ​​​ട്ടി​​​ലെ ജീ​​​വി​​​തം


Published: February 28, 2026 02:43 AM IST | Updated: February 28, 2026 02:58 AM IST

ഇ​​​രി​​​ട്ടി: ആ​​​ദി​​​വാ​​​സി പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഓ​​​രോ ബ​​​ജ​​​റ്റി​​​ലും കോ​​​ടി​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​മ്പോ​​​ഴും ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പ​​​ണം വി​​​നി​​​യോ​​​ഗി​​​ക്കാ​​​തെ പോ​​​കു​​​ന്നു. ആ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച അ​​​നീ​​​ഷി​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്ക് എ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ റോ​​​ഡി​​​ൽ​​നി​​​ന്നു തെ​​​രു​​​വ​​ക്കാ​​​ടു​​​ക​​​ൾ നി​​​റ​​​ഞ്ഞ ഒ​​​റ്റ​​​യ​​​ടി പാ​​​ത​​​യി​​​ലൂ​​​ടെ 500 മീ​​​റ്റ​​​ർ ന​​​ട​​​ന്ന് വേ​​​ണം വീ​​​ട്ടി​​​ലെ​​​ത്താ​​​ൻ.

പ​​​നി​​​ബാ​​ധി​​ച്ചി​​രി​​ക്കേ ത​​ന്നെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ന്‍റെ മ​​​ര​​​ണം ക​​​ൺ​​​മു​​​ന്നി​​​ൽ ക​​​ണ്ട​​​തി​​​ന്‍റെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ത​​​ള​​​ർ​​​ന്നു​​വീ​​​ണ അ​​​മ്പി​​​ളി​​​യെ ജ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ത്താ​​​ണ് വാ​​​ഹ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്. ന​​​ട​​​ന്നെ​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത വ​​​ഴി​​​ക​​​ളി​​​ൽ ഒ​​​രേ​​​ക്ക​​​ർ ഭൂ​​​മി എ​​​ന്ന സ്വ​​​പ്ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ആ​​​ദി​​​വാ​​​സി​​​ക​​​ളെ ബ​​​ലി കൊ​​​ടു​​​ക്കു​​​ന്ന​​​ത്.

മേ​​​ഖ​​​ല​​​യി​​​ൽ മ​​​രി​​​ച്ചു വീ​​​ണ പ​​തി​​ന​​ഞ്ചാ​​മ​​ത്തെ​​യാ​​ളാ​​ണ് അ​​​നീ​​​ഷ്. ക​​​ശു​​​വ​​​ണ്ടി, ച​​​ക്ക​​സീ​​​സ​​​ൺ ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ​​നി​​​ന്ന് ആ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണ്. സോ​​​ളാ​​​ർ വേ​​​ലി​​​ക​​​ൾ ത​​​ക​​​ർ​​​ത്താ​​​ണ് ആ​​​ന​​​ക​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തു​​​ന്ന​​​ത്.

ആ​​​ദി​​​വാ​​​സി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട ടി​​​ആ​​​ർ​​​ഡി​​​എം അ​​​ധി​​​കൃ​​​ത​​​ർ തി​​​ക​​​ഞ്ഞ അ​​​ലം​​​ഭാ​​​വ​​​മാ​​​ണു വി​​​ഷ​​​യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ടി​​​ക്കാ​​​ട് വെ​​​ട്ടി​​ത്തെ​​​ളി​​​ച്ച​​​തി​​​ൽ 45 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​മ്പ​​​ളം മൂ​​​ന്ന് മാ​​​സ​​​മാ​​​യി അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. വ​​​നം​​​വ​​​കു​​​പ്പാ​​​ണ് ഈ ​​​തു​​​ക ന​​​ൽ​​​കേ​​​ണ്ട​​​ത്. കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നാ​​​യി വ​​​ന​​​ത്തി​​​ലൂ​​​ടെ കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം പൈ​​​പ്പ് ഇ​​​ട്ടാ​​​ണ് കു​​​ടി​​​വെ​​​ള്ളം എ​​​ത്തി​​​ക്കു​​​ന്ന​​​ത്.

Tags : elephant forest miserable Iritty Aneesh tribals Anakali Wild elephant attacked

Recent News

Corehub Up