x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ത്യ​ഗ്ര​ഹ​ത്തി​നൊരുങ്ങി ആ​ദി​വാ​സി​ക​ൾ


Published: March 5, 2026 01:41 AM IST | Updated: March 5, 2026 01:41 AM IST

ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന അ​ക്ര​മ​ണ​ത്തി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും തു​ട​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​തി​നു​മാ​യി ആ​റ​ളം ഫാ​മി​ൽ ന​ട​ന്ന ആ​ദി​വാ​സി​ക​ളു​ടെ യോ​ഗ

ഇ​രി​ട്ടി: ആ​റ​ള​ത്ത് കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് ആ​ദി​വാ​സി​ക​ൾ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ആ​റ​ളം ഫാ​മി​ലെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ പ​ത്തു മു​ത​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ആ​റ​ള​ത്ത് 15 പേ​ർ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടും ജി​ല്ലാ പു​ന​ര​ധി​വാ​സ മി​ഷ​നെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള ക​ള​ക്ട​റു​ടെ നി​ല​പാ​ടാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ച​ത്.

പു​ന​ര​ധി​വാ​സ മി​ഷ​ന് ഒ​രു വീ​ഴ്ച​യും പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞ​തെ​ന്ന് ആ​ദി​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ആ​ദി​വാ​സി പു​ര​ധി​വാ​സ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ പ്ര​ത്യേ​ക ബ​ധ്യ​ത ത​നി​ക്ക് ഇ​ല്ലെ​ന്ന ക​ള​ക്ട​റു​ടെ നി​ല​പാ​ട് സം​ശ​യാ​സ്പ​ദ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ആ​ദി​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തു​ട​ർ പ്ര​ക്ഷാ​ഭ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സി മേ​ഖ​ല​യി​ൽ യോ​ഗം ചേ​ർ​ന്നു.

ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭാ നേ​താ​വ് കെ.​എ​സ്. ര​മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ആ​ദി​വാ​സി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം. ​ഗീ​താ​ന​ന്ദ​ൻ, അ​രു​വി​ക്ക​ൽ കൃ​ഷ്ണ​ൻ, ബി​ന്ദു രാ​ജ​ൻ, കു​ഞ്ഞി​രാ​മ​ൻ ച​പ്പി​ലി, യ​ദു ച​ന്ദ്ര​ൻ, ചാ​മ​ൻ മൂ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Tribals nattuvishesham local news

Recent News

Corehub Up