കാസർഗോഡ്:ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോണ്‍, വൈദ്യുതിമന്ത്രി സണ്ണി ജോസഫ് എന്നിവര്‍ ഇന്നു ജില്ലയിലെത്തും.
റോജി എം.ജോണിന് ഇന്നു രാവിലെ ഒമ്പതിന് ഡിസിസി ഓഫീസില്‍ സ്വീകരണം നല്‍കും. 10.30നു പൊയിനാച്ചി ആശിര്‍വാദ് അവന്യു ഓഡിറ്റോറിയത്തില്‍ കെ.നീലകണ്ഠന് എംഎല്‍എയുടെ സ്കോളേഴ്സ് കോണ്‍ക്ലേവ് ഉദ്ഘാടനം, ഉച്ചയ്ക്കു 12നു ചീമേനി എന്‍ജിനിയറിംഗ് കോളജില്‍ മന്ത്രിയും വിദ്യാര്‍ഥികളുമായുള്ള സംവാദം-മീറ്റ് ദി റോക്ക്സ്റ്റാര്‍ മിനിസ്റ്റര്‍, ഉച്ചയ്ക്കു രണ്ടിനു കാഞ്ഞങ്ങാട് മേലാങ്കോട്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം, ഉച്ചകഴിഞ്ഞ് മൂന്നിന് പെരിയ എസ്എന്‍ കോളജില്‍ കോണ്‍വൊക്കേഷനും പുതിയ ഓഡിറ്റോറിയം ഉദ്ഘാടനവും, വൈകുന്നേരം നാലിന് ദേളി സഅദിയ ലോ കോളജ് കെട്ടിടത്തിന്റെ ആദ്യ ബ്ലോക്ക് ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.
സണ്ണി ജോസഫ് ഉച്ചയ്ക്കു 12നു മൈലാട്ടി ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പ്രോജക്ട് സൈറ്റ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കല്യോട്ട് ശരത്ലാല് -കൃപേഷ് സ്മൃതിമണ്ഡപം സന്ദര്‍ശനം, ഉച്ചയ്ക്കു 2.30നു ഡിസിസി ഓഫീസില്‍ സ്വീകരണം, ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റില്‍ എംപി, എഎല്‍എമാർ, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ പങ്കെടുക്കും.
Tags : Nattuvishesham District News