x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ട​ക്ട​റു​ടെ കാ​ലി​ല്‍ ബ​സ് ക​യ​റി​യി​റ​ങ്ങി

വെബ് ഡെസ്ക്
Published: July 20, 2026 12:56 AM IST | Updated: July 20, 2026 12:56 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ബ​സി​ന്‍റെ ത​ക​രാ​ര്‍ പ​രി​ശോ​ധി​ക്കാ​ന്‍ ഇ​റ​ങ്ങി​യ ക​ണ്ട​ക്ട​റു​ടെ കാ​ലി​ല്‍ ബ​സ് ക​യ​റി​യി​റ​ങ്ങി. കാ​ഞ്ഞ​ങ്ങാ​ട് കാ​ട്ടി​പ്പൊ​യി​ല്‍ സ്വ​ദേ​ശി രാ​ജേ​ഷ് (30) ബ​സി​ന​ടി​യി​ല്‍ പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ന്ന​ക്കാ​ട് നി​ന്നും കാ​ഞ്ഞ​ങ്ങാ​ടേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ അ​മ്പ​ല​ത്ത​റ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു മു​ന്നി​ലാ​ണ് സം​ഭ​വം. അ​ടി​ഭാ​ഗ​ത്ത് എ​ന്തോ ശ​ബ്ദം കേ​ട്ട് ബ​സ് നി​ര്‍​ത്തി​യ​പ്പോ​ള്‍ ക​ണ്ട​ക്ട​ര്‍ രാ​ജേ​ഷ് അ​തു പ​രി​ശോ​ധി​ക്കാ​ന്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ണ്ട​ക്ട​ര്‍ ബ​സി​ന​ടി​യി​ല്‍ ക​യ​റി നോ​ക്ക​വേ ഇ​ത​റി​യാ​തെ ഡ്രൈ​വ​ര്‍ ബ​സെ​ടു​ക്കു​ക​യും രാ​ജേ​ഷി​നു മു​ക​ളി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up