ചായ്യോത്ത് വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടനദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ.ജോസഫ് ആനിത്താനം കൊടിയേറ്റുന്നു.
ചായ്യോത്ത്: വിശുദ്ധ അല്‍ഫോന്‍സ തീര്‍ത്ഥാടനദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷത്തിന് വികാരി ഫാ.ജോസഫ് ആനിത്താനം കൊടിയേറ്റി. ഫാ.ആന്‍ഡ്രൂസ് തെക്കേല്‍ തിരുമണിക്കൂര്‍ ആചരണചത്തിന് കാര്‍മികത്വം വഹിച്ചു.
തുടുര്‍ന്നു നടന്ന തിരുക്കര്‍മങ്ങള്‍ മോണ്‍.മാത്യു ഇളംതുരുത്തിപ്പടവില്‍ കാര്‍മികത്വം വഹിച്ചു. ഇന്നു മുതല്‍ 25 വരെയും 27, 28 തീയതികളിലും വൈകുന്നേരം 4.30ന് ആരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.ജോസഫ് അയിലുകുന്നേല്‍, ഫാ.അമല്‍ തൈപ്പറമ്പില്‍, ഫാ.ആന്റോ ഇടശേരി, ഫാ.മാത്യു കല്ലുങ്കല്‍, ഫാ.ലൂയി മരിയാദാസ് മേനാച്ചേരി, ഫാ.സ്കറിയ ചക്കനാനിക്കല്‍, ഫാ.സിബി കുര്യന് ആനിത്താനം എന്നിവര്‍ കാര്‍മികത്വം വഹിക്കും. 26നു വൈകുന്നേരം നാലിന് തിരുനാള്‍ റാസ-ഫാ.ലിജോ തടത്തില്‍, ഫാ.ക്രിസ്റ്റിന് വല്ലാട്ടുപറമ്പില്‍, ഫാ.അരുണ്‍ പുത്തന്‍പുരയില്‍.
Tags : Nattuvishesham District News