x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ണാ​ൻ ഭം​ഗി​യു​ണ്ട്; പ​ക്ഷേ മ​ണ​ക്ക​ട​വു​കാ​ർ​ക്കു വേ​ണം ഒ​ന്നു​കൂ​ടി വ​ലി​യൊ​രു പാ​ലം

വെബ് ഡെസ്ക്
Published: July 20, 2026 01:01 AM IST | Updated: July 20, 2026 01:01 AM IST

മ​ടി​ക്കൈ മ​ണ​ക്ക​ട​വി​ലെ വി​സി​ബി കം ​ബ്രി​ഡ്ജ്.

നീ​ലേ​ശ്വ​രം: മ​ടി​ക്കൈ ചാ​ള​ക്ക​ട​വ് ക​ഴി​ഞ്ഞ് വാ​ഴ​കൃ​ഷി​യു​ടെ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മ​ണ​ക്ക​ട​വി​ലെ​ത്തി​യാ​ൽ കാ​ണാ​ൻ ക​ഴി​യു​ക വി​ല്ലേ​ജ് ലൈ​ഫ് റി​സോ​ർ​ട്ടു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ദൃ​ശ്യ​ഭം​ഗി​യാ​ണ്. കു​ല​ച്ചു​നി​ൽ​ക്കു​ന്ന നേ​ന്ത്ര​വാ​ഴ​ത്തോ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞ വ​യ​ലും തൊ​ട്ട​ടു​ത്ത് നി​റ​ഞ്ഞൊ​ഴു​കു​ന്ന പു​ഴ​യും അ​തി​നു കു​റു​കേ ഭം​ഗി​യു​ള്ള ചെ​റി​യൊ​രു പാ​ല​വും അ​തി​ന്‍റെ ഓ​ര​ത്ത് ഒ​രു ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും. മ​ഴ ക​ന​ത്ത് പു​ഴ​യി​ൽ ഇ​തി​ലേ​റെ വെ​ള്ളം നി​റ​ഞ്ഞാ​ൽ ഈ ​പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കും.

കൈ​വ​രി​ക​ളു​ള്ള പാ​ല​മാ​യ​തി​നാ​ൽ വെ​ള്ളം പാ​ല​ത്തെ തൊ​ട്ടു​രു​മ്മി ഒ​ഴു​കു​മ്പോ​ൾ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ന​ട​ക്കു​ന്ന​വ​രും ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​വ​രും മീ​ൻ​പി​ടി​ക്കു​ന്ന​വ​രു​മൊ​ക്കെ​യു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​യും കാ​റു​മ​ട​ക്ക​മു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കും. പ​ക്ഷേ പി​ന്നെ​യും വെ​ള്ളം നി​റ​ഞ്ഞ് കൈ​വ​രി​ക​ൾ പോ​ലും മു​ങ്ങാ​ൻ തു​ട​ങ്ങു​മ്പോ​ൾ ആ​രെ​ങ്കി​ലും പാ​ല​ത്തി​ൽ ക​യ​റാ​ൻ വ​ന്നാ​ൽ നാ​ട്ടു​കാ​ർ ത​ന്നെ ത​ട​യു​ക​യാ​ണ് പ​തി​വ്.

മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ൽ പു​ഴ​യു​ടെ മ​റു​ക​ര​യി​ലു​ള്ള പൂ​ത്ത​ക്കാ​ൽ, മു​ണ്ടോ​ട്ട്, കാ​രാ​ക്കോ​ട്, തീ​യ​ർ​പാ​ലം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ചാ​ള​ക്ക​ട​വ് വ​ഴി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​വും സ്കൂ​ളും സ്ഥി​തി​ചെ​യ്യു​ന്ന മേ​ക്കാ​ട്ടേ​ക്കും തു​ട​ർ​ന്ന് നീ​ലേ​ശ്വ​ര​ത്തേ​ക്കും എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ് ഈ ​വി​സി​ബി കം ​ബ്രി​ഡ്ജ്. വേ​ന​ൽ​ക്കാ​ല​ത്ത് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​നാ​യി വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​നും ഇ​ത് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്.

മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ വെ​ള്ളം ക​ര​ക​വി​ഞ്ഞ് ഈ ​പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടാ​ൽ പി​ന്നെ അ​മ്പ​ല​ത്തു​ക​ര-​ക​ണി​ച്ചി​റ​പ്പാ​ലം വ​ഴി​യു​ള്ള പ്ര​ധാ​ന പാ​ത​യി​ലൂ​ടെ ചു​റ്റി​സ​ഞ്ച​രി​ച്ചു മാ​ത്ര​മേ ഇ​വ​ർ​ക്ക് വ​രാ​നാ​കൂ.

1992 ൽ ​നി​ർ​മി​ച്ച വി​സി​ബി കം ​ബ്രി​ഡ്ജി​ന് ഇ​പ്പോ​ൾ കാ​ല​പ്പ​ഴ​ക്കം മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ജ​ല​സം​ഭ​ര​ണ​ത്തി​നും പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നും റോ​ഡ് ഗ​താ​ഗ​ത​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​ന്നു​കൂ​ടി വ​ലു​താ​ക്കി ഇ​ത് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മ​ണ​ക്ക​ട​വി​ലും തൊ​ട്ട​ടു​ത്തു​ള്ള ചാ​ർ​ത്താ​ങ്കാ​ലി​ലും കൂ​ടു​ത​ൽ ഉ​യ​ര​വും വീ​തി​യു​മു​ള്ള പാ​ല​ങ്ങ​ളും അ​നു​ബ​ന്ധ​റോ​ഡു​ക​ളും നി​ർ​മി​ച്ചാ​ൽ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​നും മ​ല​യോ​ര​മേ​ഖ​ല​യ്ക്കും ഒ​രു സ​മാ​ന്ത​ര ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യി വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up