x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​നം ജി​ല്ലാ​ത​ല കാ​മ്പ​യി​ന്‍ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 20, 2026 12:50 AM IST | Updated: July 20, 2026 12:50 AM IST

ജീ​വ​നം ജി​ല്ലാ​ത​ല കാ​മ്പ​യി​ന്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

തൃ​ക്ക​രി​പ്പൂ​ര്‍:​കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജീ​വ​നം മൃ​ഗ​സം​ര​ക്ഷ​ണ ജീ​വ​നോ​പാ​ധി സു​ര​ക്ഷ കാ​മ്പ​യി​ന് തൃ​ക്ക​രി​പ്പൂ​രി​ല്‍ തു​ട​ക്ക​മാ​യി.

മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​നും ക​ര്‍​ഷ​ക​രു​ടെ സു​സ്ഥി​ര​മാ​യ ഉ​പ​ജീ​വ​നം ഉ​റ​പ്പു​വ​രു​ത്താ​നും ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. ക​ന്നു​കാ​ലി ആ​രോ​ഗ്യ സം​ര​ക്ഷ​ണ ക്യാ​മ്പ് ധാ​തു ല​വ​ണ മി​ശ്രി​ത​ത്തി​ന്‍റെ​യും വി​ര​മ​രു​ന്നി​ന്‍റെ​യും വി​ത​ര​ണം രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള സാ​മ്പി​ള്‍ ശേ​ഖ​ര​ണം ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നി​വ ക്യാ​മ്പി​ല്‍ ന​ട​ത്തി. ജി​ല്ല​യി​ലെ ആ​റു വി​ക​സ​ന ബ്ലോ​ക്കു​ക​ളി​ലും മൂ​ന്നു ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​മാ​യി ക്ല​സ്റ്റ​ര്‍ തി​രി​ച്ച് തു​ട​ര്‍​ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൂ​ലേ​രി ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. സ​ന്തോ​ഷ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വി. ജ​യ​ന്‍, അ​സി. കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി.​ഹ​രി​ദാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​ര​ജീ​ഷ് ബാ​ബു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​എ​സ്.​ന​ജീ​ബ്, പ​ഞ്ചാ​യ​ത്തം​ഗം ഫാ​യി​സ് ബീ​രി​ച്ചേ​രി, എം.​ര​തി, കെ.​പി.​സു​ഹ​റ, കെ.​യു.​പ്രേ​മ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up