x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാലോം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തിരുനാൾ

വെബ് ഡെസ്ക്
Published: July 20, 2026 01:00 AM IST | Updated: July 20, 2026 01:00 AM IST

മാ​ലോം വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റ​ത്ത് കൊ​ടി​യേ​റ്റു​ന്നു.

മാ​ലോം: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ മ​ര​ണ​ത്തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വ​നാ​ൾ പ്രാ​ർ​ത്ഥ​ന​യ്ക്കും തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി. മാ​ലോം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റ​ത്ത് കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജേ​ക്ക​ബ് തേ​വ​ർ​കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കി. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ 28നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ.​കു​ര്യാ​ക്കോ​സ് പ്ലാ​വ് നി​ൽ​ക്കും​പ​റ​മ്പി​ൽ കാ​ർ​മ്മി​ക​നാ​യി​രി​യ്ക്കും. തു​ട​ർ​ന്ന് ടൗ​ൺ പ്ര​ദി​ക്ഷ​ണ​വും ല​ദീ​ഞ്ഞും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും

Tags : Nattuvishesham District News

Recent News

Corehub Up