കാസര്‍ഗോഡ്:ഷൂസ് ധരിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും റാഗിംഗിനു വിധേയമാക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ 13 പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു.
ജൂലൈ 13ന് ഉച്ചയ്ക്ക് ഒരു മണിയോടെ അഡൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് കേസിനാസ്പദമായ സംഭവം.
പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസിലെ രണ്ടു വിദ്യാര്‍ഥികളാണ് റാഗിംഗിനു ഇരയായത്. സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ച് റാഗിംഗിനു ഇരയാക്കിയെന്നാണ് ആദൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്.
Tags : Nattuvishesham District News