Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Attack

ഇറാന്‍റെ മരതക കിരീടം

ടെ​​​​​​​ഹ്റാ​​​​​​​ൻ: ഇ​​​​​​​റാ​​​​​​​ന്‍റെ പ്ര​​​​​​​ധാ​​​​​​​ന എ​​​​​​​ണ്ണ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി കേ​​​​​​​ന്ദ്ര​​​​​​​മാ​​​​​​​യ ഖാ​​​​​​​ർ​​​​​​​ഗ് ദ്വീ​​​​​​​പി​​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തോ​​​​​​​ടെ മൂ​​​​​​ന്നാം ആ​​​​​​ഴ്ച​​​​​​യി​​​​​​ലേ​​​​​​ക്കു ക​​​​​​ട​​​​​​ന്ന പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ലെ സം​​​​​​​ഘ​​​​​​​ർ​​​​​​​ഷം പു​​​​​​​തി​​​​​​​യ ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ക​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ന​​​​​​​ട്ടെ​​​​​​​ല്ലാ​​​​​​​യ ഖാ​​​​​​​ർ​​​​​​​ഗ് ദ്വീ​​​​​​​പി​​​​​​​ലെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​ ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ഇ​​​​​​റാ​​​​​​ന്‍റെ മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്.

​നോ​​​ർ​​​ത്തേ​​​ൺ പേ​​​ഴ്സ്യ​​​ൻ ഗ​​​ൾ​​​ഫി​​​ൽ ഇ​​​​​​​റാ​​​​​​​ൻ തീ​​​​​​​ര​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് 28 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​​ക​​​​​​​ലെ​​​​​​​യും ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ന് 483 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ വ​​​​​​​ട​​​​​​​ക്കുപ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റു​​​​​​​മാ​​​​​​​യാ​​​​​​​ണ് ഖാ​​​​​​ർ​​​​​​ഗ് ദ്വീ​​​​​​​പ് സ്ഥി​​​​​​​തി ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​ത്. സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​ മേ​​​ഖ​​​ല​​​യാ​​​യ​​​തി​​​നാ​​​ൽ ‘ഇ​​​റാ​​​ന്‍റെ എ​​​ണ്ണ സാ​​​മ്രാ​​​ജ്യ​​​ത്തി​​​ന്‍റെ മി​​​ടി​​​ക്കു​​​ന്ന ഹൃ​​​ദ​​​യം’ എ​​​ന്നും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ്ര​​​തി​​​രോ​​​ധ​​​കേ​​​ന്ദ്ര​​​മാ​​​യ​​​തി​​​നാ​​​ൽ ‘വി​​​ല​​​ക്ക​​​പ്പെ​​​ട്ട ദ്വീ​​​പ്’ എ​​​ന്നും ഈ ​​​ദ്വീ​​​പ് അ​​​റി​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നത്.

എ​​​​​​ട്ടു കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ നീ​​​​​​​ള​​​​​​വും നാ​​​​​​ലു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ വീ​​​​​​തി​​​​​​യു​​​​​​മാ​​​​​​ണ് ദ്വീ​​​​​​പി​​​​​​നു​​​​​​ള്ള​​​​​​ത്. 8000 ആ​​​​​​​ളു​​​​​​​ക​​​​​​​ളാ​​​​​​​ണ് ദ്വീ​​​​​​​പി​​​​​​​ല്‍ താ​​​​​​​മ​​​​​​​സം. വ​​​​​​​ലി​​​​​​​യ ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന​​​​​​ത്ര ആ​​​​​​​ഴ​​​​​​​മു​​​​​​​ള്ള​​​​​​താ​​​​​​ണ് ക​​​​​​​ട​​​​​​​ൽ​​​​​​​ത്തീ​​​​​​​രം.

എ​​​​​​​ണ്ണ ടാ​​​​​​​ങ്കു​​​​​​​ക​​​​​​​ൾ, പൈ​​​​​​​പ്പ് ലൈ​​​​​​​നു​​​​​​​ക​​​​​​​ൾ, സൈ​​​​​​​നി​​​​​​​ക താ​​​​​​​വ​​​​​​​ള​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ൽ നി​​​​​​​റ​​​​​​​ഞ്ഞ ഈ ​​​​​​​ദ്വീ​​​​​​പ് അ​​​​​​​തീ​​​​​​​വസു​​​​​​​ര​​​​​​​ക്ഷാ​​​​​​ മേ​​​​​​​ഖ​​​​​​​ല​​​​​​​യാ​​​​​​​ണ്. ഇ​​​​​​​റാ​​​​​​​ന്‍റെ ആ​​​​​​​കെ എ​​​​​​​ണ്ണ ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി​​​​​​​യു​​​​​​​ടെ 90 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഈ ​​​​​​​ചെ​​​​​​​റി​​​​​​​യ ദ്വീ​​​​​​​പ് വ​​​​​​​ഴി​​​​​​​യാ​​​​​​​ണ്. വ​​​​​​​ലി​​​​​​​യ എ​​​​​​​ണ്ണ​​​​​​ക്ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യു​​​​​​​ന്ന ആ​​​​​​​ഴ​​​​​​​ക്ക​​​​​​​ട​​​​​​​ൽ സൗ​​​​​​​ക​​​​​​​ര്യം ഇ​​​​​​​വി​​​​​​​ടെ​​​​​​​യു​​​​​​​ണ്ട്. പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 70 ല​​​​​​​ക്ഷം ബാ​​​​​​​ര​​​​​​​ൽ എ​​​​​​​ണ്ണ​​​​​​​വ​​​​​​​രെ കൈ​​​​​​​കാ​​​​​​​ര്യം ചെ​​​​​​​യ്യാ​​​​​​​ൻ ടെ​​​​​​​ർ​​​​​​​മി​​​​​​​ന​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്കു ശേ​​​​​​​ഷി​​​​​​​യു​​​​​​​ണ്ട്.

വ​​​​​​​ലി​​​​​​​യ എ​​​​​​​ണ്ണ​​​​​​​പ്പാ​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​നി​​​​​​​ന്നു​​​​​​​ള്ള ക്രൂ​​​​​​​ഡ് ഓ​​​​​​​യി​​​​​​​ൽ ക​​​​​​​ട​​​​​​​ലി​​​​​​​ന​​​​​​​ടി​​​​​​​യി​​​​​​​ലെ പൈ​​​​​​​പ്പു​​​​​​​ക​​​​​​​ൾ വ​​​​​​​ഴി ഇ​​​​​​​വി​​​​​​​ടെ എ​​​​​​​ത്തി​​​​​​​ച്ചാ​​​​​​​ണു സം​​​​​​​സ്ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തും വി​​​​​​​ദേ​​​​​​​ശ​​​​​​​ത്തേ​​​​​​​ക്ക് അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തും. യു​​​​​​​ദ്ധം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ഫെ​​​​​​​ബ്രു​​​​​​​വ​​​​​​​രി 28 മു​​​​​​​ത​​​​​​​ൽ ക​​​​​​​ഴി​​​​​​​ഞ്ഞ ബു​​​​​​​ധ​​​​​​​നാ​​​​​​​ഴ്ച വ​​​​​​​രെ പ്ര​​​​​​​തി​​​​​​​ദി​​​​​​​നം 11 ല​​​​​​​ക്ഷം മു​​​​​​​ത​​​​​​​ൽ 15 ല​​​​​​​ക്ഷം വ​​​​​​​രെ ബാ​​​​​​​ര​​​​​​​ൽ എ​​​​​​​ണ്ണ ഇ​​​​​​​റാ​​​​​​​ൻ ഇ​​​​​​​വി​​​​​​​ടെ​​​​​​​നി​​​​​​​ന്നു ക​​​​​​​യ​​​​​​​റ്റു​​​​​​​മ​​​​​​​തി ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ട്.

ഇ​​​​​​റാ​​​​​​ന്‍റെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഏ​​​​​​​റ്റ​​​​​​​വും പ്ര​​​​​​​ധാ​​​​​​​ന​​​​​​​പ്പെ​​​​​​​ട്ട എ​​​​​​​ണ്ണ​​​​​​​ക്ക​​​​​​​ട​​​​​​​ത്ത് പാ​​​​​​​ത​​​​​​​യാ​​​​​​​യ ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ലെ ക​​​​​​​പ്പ​​​​​​​ൽ ഗ​​​​​​​താ​​​​​​​ഗ​​​​​​​തം ത​​​​​​​ട​​​​​​​സ​​​​​​​പ്പെ​​​​​​​ടു​​​​​​ക​​​​​​യും പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള എ​​​​​​​ണ്ണനീ​​​​​​​ക്കം നി​​​​​​​ല​​​​​​​യ്ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​തു വ​​​​​​​ലി​​​​​​​യ പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യാ​​​​​​​ണു സൃ​​​​​​​ഷ്‌​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഇ​​​​​​​റാ​​​​​​​ന് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പാ​​​​​​​യാ​​​​​​​ണു ഖാ​​​​​​ർ​​​​​​ഗ് ദ്വീ​​​​​​​പി​​​​​​​ലെ സൈ​​​​​​​നി​​​​​​​ക​​​​​​കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​മേ​​​​​​രി​​​​​​ക്ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്.

അ​​​​​​​ടു​​​​​​​ത്ത ഘ​​​​​​​ട്ട​​​​​​​മാ​​​​​​​യി എ​​​​​​​ണ്ണ ഉ​​​​​​​ത്പാ​​​​​​​ദ​​​​​​​ന​​​കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളെ ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ്. ഇ​​​​​​​റാ​​​​​​ന്‍റെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക, സൈ​​​​​​​നി​​​​​​​ക ഭ​​​​​​​ദ്ര​​​​​​​ത ത​​​​​​​ക​​​​​​​ർ​​​​​​​ക്കു​​​​​​​ക, ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യി​​​​​​​ലൂ​​​​​​​ടെ ഹോ​​​​​​​ർ​​​​​​​മു​​​​​​​സി​​​​​​​ലെ ഗ​​​​​​​താ​​​​​​​ഗ​​​​​​​ത പ്ര​​​​​​​തി​​​​​​​സ​​​​​​​ന്ധി​​​​​​​യി​​​​​​​ൽ മാ​​​​​​​റ്റ​​​​​​​മു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ക എ​​​​​​​ന്നീ ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം.

ഇ​​​​​​​റാ​​​​​​​ന്‍റെ മു​​​​​​ഖ്യ​​​​​​വ​​​​​​രു​​​​​​മാ​​​​​​ന​​​​​​മാ​​​​​​യ എ​​​​​​​ണ്ണ​​​​​​​വ്യാ​​​​​​​പാ​​​​​​​ര​​​​​​​ത്തെ ത​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ ഈ ​​​​​​​ദ്വീ​​​​​​​പി​​​​​​​നെ ല​​​​​​​ക്ഷ്യം വ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ഴി​​​​​​​യും. രാ​​​​​​​ജ്യ​​​​​​​ത്തെ ഇ​​​​​​​തു സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​​​മാ​​​​​​​യി ത​​​​​​​ള​​​​​​​ർ​​​​​​​ത്തും. അ​​​​​​​യ​​​​​​​ൽ​​​​​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ന് ഇ​​​​​​​റാ​​​​​​​ൻ ഈ ​​​​​​​ദ്വീ​​​​​​​പ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​റാ​​​​​​​ന്‍റെ കു​​​​​​പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ വി​​​​​​പ്ല​​​​​​വ​​​​​​ഗാ​​​​​​ർ​​​​​​ഡു​​​​​​ക​​​​​​ളാ​​​​​​ണ് ദ്വീ​​​​​​​പി​​​​​​​ന് ക​​​​​​​ന​​​​​​​ത്ത സു​​​​​​​ര​​​​​​​ക്ഷ​​​​​​യൊ​​​​​​​രു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

പോ​​​​​​​ർ​​​​​​​ച്ചു​​​​​​​ഗീ​​​​​​​സു​​​​​​​കാ​​​​​​​രും ഡെച്ചു​​​​​​​കാ​​​​​​​രും മു​​​​​​​ന്പ് ഈ ​​​​​​​ദ്വീ​​​​​​​പി​​​​​​​നാ​​​​​​​യി പോ​​​​​​​രാ​​​​​​​ടി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. 1980ക​​​​​​​ളി​​​​​​​ലെ ഇ​​​​​​​റാ​​​​​​​ൻ-​​​​​​​ഇ​​​​​​​റാ​​​​​​​ക്ക് യു​​​​​​​ദ്ധ​​​​​​​കാ​​​​​​​ല​​​​​​​ത്ത് ഇ​​​​​​​റാ​​​​​​​ക്ക് ഈ ​​​​​​​ദ്വീ​​​​​​​പ് ബോം​​​​​​​ബി​​​​​​​ട്ടു ത​​​​​​​ക​​​​​​​ർ​​​​​​​ക്കാ​​​​​​​ൻ ശ്ര​​​​​​​മി​​​​​​​ച്ചി​​​​​​രു​​​​​​ന്നു. പി​​​​​​​ന്നീ​​​​​​​ട്, ദ്വീ​​​​​​​പി​​​​​​​ലെ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​റാ​​​​​​​ൻ പു​​​​​​​ന​​​​​​​ർ​​​​​​​നി​​​​​​​ർ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Latest News

Corehub Up