അടിമാലി : വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനും സര്‍ഗശേഷിക്കും മച്ചിപ്ലാവ് കാര്‍മല്‍ ജ്യോതി സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥി പി.പി.അജില്മോന് സംസ്ഥാനസര്‍ക്കാരിന്റെ ഉജ്വബാല്യം പുരസ്കാരം. 18 വയസില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ബഥേല്പാണാംകുഴിയില് ഫിലിപ്പ്-കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ്. കലാകായിക മത്സരങ്ങള്‍, ക്രാഫ്റ്റ് വര്‍ക്ക്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ, മികച്ച കുട്ടികര്ഷകന് തുടങ്ങിയ വിവിധ മേഖലകളില്‍ കാഴ്ചവച്ച മികവാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി ജോസിന്റെയും അധ്യാപകരുടെയും പിന്തുണയോടെ കാര്‍ഷിക രംഗത്ത് സജീവ സാന്നിധ്യമാകാന്‍ അജിലിന് കഴിഞ്ഞു. അടിമാലി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഏര്‍പ്പെടുത്തിയ 2025-ലെ മികച്ച കുട്ടികർഷകനുള്ള പുരസ്കാരവും അജില്മോനെ തേടിയെത്തിയിരുന്നു.