x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര നി​റ​വി​ൽ ഗോ​പി​ക ക​ണ്ണ​ൻ


Published: November 7, 2025 06:30 AM IST | Updated: November 7, 2025 06:30 AM IST

ഗോപിക കണ്ണൻ

കൊ​ല്ലം: കേ​ര​ള സ​ർ​ക്കാ​ർ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി ന്‍റെ ഉ​ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​ത്തി​ന് ഗോ​പി​കാ ക​ണ്ണ​ൻ അ​ർ​ഹ​യാ​യി. ചി​ത്ര​ര​ച​ന​യി​ൽ സം​സ്ഥാ​ന ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ജ്വ​ല ബാ​ല്യം പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ​ത്. 2024ൽ ​കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​യം ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യി​രു​ന്ന ഗോ​പി​ക, സി​ബി​എ​സ്ഇ ഒ​ന്നാം ക്ലാ​സ് മ​ല​യാ​ളം പാ​ഠ​പു​സ്ത​ക​ത്തി​ൽ ക​ഥ​ക​ൾ​ക്കും ക​വി​ത​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്നു.

എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ െ ന്‍റ പാ​രീ​സ് എ​ന്ന നോ​വ​ലി​നു വേ​ണ്ടി ക​വ​ർ പേ​ജ് വ​ര​ച്ച​തും ക​ഥ​ക​ൾ​ക്ക് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​തും ഗോ​പി​ക​യാ​ണ്. കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ലെ ന​വീ​ക​ര​ണ​ത്തി ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ചു​മ​ർ​ചി​ത്രര​ച​ന​യി​ലും ഈ ​കൊ​ച്ചു മി​ടു​ക്കി പ​ങ്കാ​ളി​യാ​യി​രു​ന്നു.

സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചി​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് ഗോ​പി​ക ഒ​ന്നാം സ്ഥാ​നം നേ​ടി​യി​ട്ടു​ണ്ട്. കൊ​ല്ലം എ​സ്എ​ൻ ട്ര​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ ഗോ​പി​ക ക​ണ്ണ​ൻ, മാ​ട​ൻ​ന​ട ശ്രീ​വി​ലാ​സം ന​ഗ​റി​ൽ ക​ണ്ണന്‍റെയും ​മ​ഞ്ജു​വി െ ന്‍റയും ​മ​ക​ളാ​ണ്.

Tags : Ujwala Balyam Award Local News Kollam Nattuvishesham

Recent News

Corehub Up