Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.D.Satheeshan

സ്ഥിതിഗുരുതരം; സാമ്പത്തിക അച്ചടക്കവും സുതാര്യതയുമില്ലാതെ രക്ഷയില്ല

തിരുവനന്തപുരം: കേരളത്തിന്‍റെ ധനകാര്യ സ്ഥിതി ആശങ്കാജനകമാണെന്നു സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രത്തിൽ വിലയിരുത്തൽ. ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണം.
സാമ്പത്തിക അച്ചടക്കവും സുതാര്യതയും ഉറപ്പാക്കാതെ സംസ്ഥാനത്തിന്‍റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിനു ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേതാണെന്നു റിപ്പോർട്ട് പറയുന്നു.

പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ:

•കേരളത്തിന്‍റെ ആകെ കടബാധ്യത ₹ 5.07 ലക്ഷം കോടി.
•സംസ്ഥാന വരുമാനത്തിന്‍റെ 77 ശതമാനം ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നു.
• വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് (Capital Expenditure) രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്.
• ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുന്നു; 2025ൽ കേരളം 262 ദിവസം Ways and Means Advances-ലും 84 ദിവസം Overdraft-ലും ആശ്രയിച്ചു.
• സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശികകൾ ഉൾപ്പെടെ ₹48,733 കോടിയുടെ കുടിശിക ബാധ്യത പുതിയ സർക്കാർ ഏറ്റെടുക്കുന്നു.
•KIIFB-യ്ക്ക് ഏകദേശം ₹21,000 കോടിയുടെ വായ്പാബാധ്യത ബാക്കിയുണ്ട്. ഇതിന്‍റെ കടങ്ങൾ യഥാർഥത്തിൽ സംസ്ഥാനത്തിന്‍റെ കടങ്ങളാണ്.
• കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSE) ആകെ സഞ്ചിത നഷ്ടം ₹78,851 കോടി ആയി ഉയർന്നു. KSRTC, KWA തുടങ്ങിയ സ്ഥാപനങ്ങളാണ് വലിയ നഷ്ടത്തിനു കാരണം.
• പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുള്ള പദ്ധതിവിഹിതം കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി കുറഞ്ഞു.
•സംസ്ഥാനത്തിന്‍റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാൽ സാമ്പത്തിക സമ്മർദം പെരുകി.

Kerala

മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വയ്​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല എന്‍റെ ജോ​ലി: വി.​ഡി.സ​തീ​ശ​ൻ

കൊ​ച്ചി: ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണെ​ന്ന വീ​ണാ ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്. മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വെ​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല ത​ന്‍റെ ജോ​ലി.

മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് ക​യ​റി​യു​ള്ള സ​മ​ര​ത്തോ​ട് യോ​ജി​പ്പി​ല്ല. ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കും പ​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്കു ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി. എ​ന്നാ​ൽ കേ​സ് എ​ടു​ത്ത​ത് ത​ന്നെ കാ​ണാ​ൻ വ​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സി​സ്റ്റം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പൊ​തു​ആ​രോ​ഗ്യ മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​റ്റ​മു​ണ്ടാ​കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്ക​ണം. തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

അ​റ​സ്റ്റി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു. സ​ർ​ക്കാ​രി​ന് എ​തി​രാ​യ ആ​രോ​പ​ണം വ​ഴി തി​രി​ച്ച് വി​ടാ​നാ​ണ് ശ്ര​മി​ച്ച​ത്. ത​ന്ത്രി ജ​യി​ലി​ൽ കി​ട​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണം. ത​ന്ത്രി എ​ന്ത് കു​റ്റം ചെ​യ്തുവെന്ന് എ​സ്ഐ​ടി പ​റ​യ​ണം. ഹൈ​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up