Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VC Appointment

വി​സി നി​യ​മ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍-​ഗ​വ​ര്‍​ണ​ര്‍ ഒ​ത്തു​ക​ളി: അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​രും ഗ​​​വ​​​ര്‍​ണ​​​റും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കി​​​യ സ​​​മ​​​വാ​​​യം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തെ അ​​​പ​​​ഹാ​​​സ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​ര്‍.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ലി​​​യ വീ​​​ഴ്ച​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വ​​​രു​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

വിസി നി​യ​മ​നം: സു​പ്രീംകോ​ട​തി ഉ​ത്ത​ര​വ് ഗ​വ​ർ​ണ​ർ​ക്കും സ​ർ​ക്കാ​രി​നും തി​രി​ച്ച​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ര​​​ണ്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ സ്ഥി​​​രം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ ഇ​​​രു​​​പ​​​ക്ഷ​​​വും സു​​​പ്രീംകോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വ​​​ന്ന സു​​​പ്രീംകോ​​​ട​​​തിവി​​​ധി ഇ​​​രു​​​പ​​​ക്ഷ​​​ത്തി​​​നും ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി.

വി​​സി നി​​​യ​​​മ​​​ന​​​ത്തെ ചൊ​​​ല്ലി ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള പോ​​​ര് രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​റെ​​​യും സ്ഥി​​​രം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​യി​​​ട്ട് നാ​​​ളു​​​ക​​​ളേ​​​റെ​​​യാ​​​യി. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ഷ​​​യം സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച സു​​​പ്രീംകോ​​​ട​​​തി ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി സ​​​മ​​​വാ​​​യ​​​ത്തി​​​ലെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​രു കൂ​​​ട്ട​​​രും ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു നി​​​ന്നു. ഡി​​​ജി​​​റ്റ​​​ൽ, സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ന​​​ല്കി​​​യ ലി​​​സ്റ്റി​​​ൽ ഡോ. ​​​സ​​​ജീ​​​വ് ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ​​​യും ഡോ. ​​​സി.​​​ സ​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ​​​യും പേ​​​രു​​​ക​​​ളാ​​​യി​​​രു​​​ന്നു ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഈ ​​​ലി​​​സ്റ്റ് മെ​​​റി​​​റ്റ് മാ​​​ന​​​ദ​​​ണ്ഡം പാ​​​ലി​​​ച്ചു​​​ള്ള​​​ത​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മു​​​ൻ ​വി​​സി ഡോ. ​​​സി​​​സാ തോ​​​മ​​​സ്, പ്ര​​​ഫ.​​​ പ്രി​​​യ ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രെ വി​​​സി​​​മാ​​​രാ​​​യി ര​​​ണ്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗ​​​വ​​​ർ​​​ണ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്കി. ഇ​​​തോ​​​ടെ​​​യാ​​​ണ് വീ​​​ണ്ടും കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​യ​​​തും ര​​​ണ്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​യ്ക്കും ഓ​​​രോ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ റി​​​ട്ട. ജ​​​സ്റ്റീ​​​സ് സു​​​ധാ​​​ൻ​​​ഷു ധൂ​​​ലി​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യോ​​​ട് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ടു​​​ത്ത ആ​​​ഴ്ച കേ​​​സ് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ സു​​​പ്രീം കോ​​​ട​​​തി ത​​​ന്നെ വൈ​​​സ് ചാ​​​ൻ​​​സ​​​ർ​​​മാ​​​രു​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളും.

ഇ​​​ന്ന​​​ലെ ഉ​​​ണ്ടാ​​​യ കോ​​​ട​​​തി വി​​​ധി ഒ​​​രേ​​​പോ​​​ലെ സ​​​ർ​​​ക്കാ​​​രി​​​നും ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും പ്ര​​​ഹ​​​ര​​​​മാ​​​ണ്. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രുടെ നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രി നി​​​ല​​​വി​​​ലെ ച​​​ട്ട​​​പ്ര​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​റാ​​​ണ്. എ​​​ന്നാ​​​ൽ കോ​​​ട​​​തി വി​​​ധി​​​യോ​​​ടെ ആ ​​​അ​​​ധി​​​കാ​​​രം എ​​​ങ്ങ​​​നെ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന ചോ​​​ദ്യ​​​മു​​​യ​​​രു​​​ന്നു. മു​​​ൻ​​​പ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന ഡോ. ​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ​​​യ്ക്ക് വിസി സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​യ​​​ത് അ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സേ​​​ർ​​​ച്ച് ക​​​മ്മി​​​റ്റി​​​യി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അം​​​ഗ​​​മാ​​​യി എ​​​ന്ന​​​തി​​​നാ​​​ലാ​​​ണ്. അ​​​ക്കാ​​​ഡ​​​മീ​​​ഷ്യ​​​ന​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ അം​​​ഗ​​​മാ​​​യി എ​​​ന്ന​​​തി​​​നാ​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ​​​ല​​​ക്ഷ്മി​​​യു​​​ടെ നി​​​യ​​​മ​​​നം അ​​​സാ​​​ധു​​​വാ​​​യ​​​ത്.

സു​​​പ്രീം​​​കോ​​​ട​​​തിവി​​​ധി​​​യെ സ​​​ർ​​​ക്കാ​​​ർ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു ന​​​ല്കി​​​യ ലി​​​സ്റ്റി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രെ​​​യ​​​ല്ല സു​​​പ്രീം​​​കോ​​​ട​​​തി നി​​​യ​​​മി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് അ​​​ത് തി​​​രി​​​ച്ച​​​ടി​​​യാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടും. അ​​​തേ​​​പോ​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ന​​​ല്കി​​​യ പേ​​​രു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ൽ യു​​​ജി​​​സി ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​നാ​​​ധി​​​കാ​​​രി കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കും അ​​​ത് ക​​​ന​​​ത്ത​​​പ്ര​​​ഹ​​​ര​​​മാ​​​യി​​​രി​​​ക്കും.

Kerala

വി​സി നി​യ​മ​ന ത​ര്‍​ക്കം: ഗ​വ​ര്‍​ണ​റും മ​ന്ത്രി​മാ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ഞ്ഞു​രു​കി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന ത​ർ​ക്ക​ത്തി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​റും നി​യ​മ​മ​ന്ത്രി പി.​രാ​ജീ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു​വും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ഞ്ഞു​രു​കി​യി​ല്ല. വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​നു​ന​യ നീ​ക്കം പാ​ളി​യ​ത്.

താ​ന്‍ നി​ശ്ച​യി​ച്ച വി​സി​മാ​ര്‍ യോ​ഗ്യ​രെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ര്‍ നി​ല​പാ​ടെ​ടു​ത്തു. ച​ർ​ച്ച​യ്ക്ക് മു​ഖ്യ​മ​ന്ത്രി വ​രാ​ത്ത​ത് എ​ന്തെ​ന്ന് ഗ​വ​ര്‍​ണ​ര്‍ മ​ന്ത്രി​മാ​രോ​ട് ആ​രാ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ച്ച​ത് എ​ങ്ങ​നെ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം കി​ട്ടി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ മ​ന്ത്രി​മാ​രോ​ട് പ​റ​ഞ്ഞു.

കേ​ര​ള സാ​ങ്കേ​തി​ക, ഡി​ജി​റ്റ​ല്‍ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന ത​ർ​ക്ക​ത്തി​ല്‍ സു​പ്രീം​കോ​ട​തി ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ അ​നു​ന​യ നീ​ക്ക​ത്തി​നൊ​രു​ങ്ങി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​നാ​യി സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും മു​ന്നോ​ട്ട് വെ​ച്ച​ത് വ്യ​ത്യ​സ്ത പേ​രു​ക​ളാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ര്‍​ശ​യ്ക്കെ​തി​രെ ഗ​വ​ര്‍​ണ​ര്‍‌ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കി​യി​രു​ന്നു. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​പ്രി​യ ച​ന്ദ്ര​നെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലെ ആ​വ​ശ്യം.

മു​ഖ്യ​മ​ന്ത്രി മെ​റി​റ്റ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും മെ​റി​റ്റ് അ​ട്ടി​മ​റി​ച്ച് മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി സി​സ തോ​മ​സി​നെ ഒ​ഴി​വാ​ക്കി​യെ​ന്നും ഗ​വ​ർ​ണ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​സി നി​യ​മ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി ക​ർ​ശ​ന താ​ക്കീ​ത് ന​ല്‍​കി​യ​ത്.

ത​ർ​ക്കം തു​ട​രു​ന്ന​തി​ൽ കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ജെ​ബി പ​ർ​ദി​വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ചു. ജ​സ്റ്റി​സ് ധൂ​ലി​യ സ​മി​തി ന​ൽ​കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​വാ​യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ വി​സി നി​യ​മ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

സാ​ങ്കേ​തി​ക (കെ​ടി​യു), ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി നി​യ​മ​ന​ത്തി​ന് സു​പ്രീം​കോ​ട​തി ജ​സ്റ്റി​സ് സു​ധാ​ൻ​ഷു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ ര​ണ്ട് സെ​ർ​ച്ച് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട് സ​മി​തി​ക​ളും ന​ൽ​കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും നി​യ​മ​നം ന​ട​ന്നി​രു​ന്നി​ല്ല.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സി. ​സ​തീ​ഷ് കു​മാ​റി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശു​പാ​ർ​ശ. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രി​യ ച​ന്ദ്ര​നേ​യും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സി​സ തോ​മ​സി​നെ​യും വി​സി​മാ​രാ​ക്ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം.

 

 

 

 

Kerala

വിസി നിയമനം; മന്ത്രിമാർ ബുധനാഴ്ച ഗവർണറെ കാണും

തിരുവനന്തപുരം: വിസി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ബുധനാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കർ കാണും.

കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തിനിടെയാണ് കൂടിക്കാഴ്ച. നിയമനത്തിന് സർക്കാരും ഗവർണരും മുന്നോടുവച്ചത് വ്യത്യസ്ത പേരുകളാണ്. മുഖ്യമന്ത്രിയുടെ ശിപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍‌ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു.

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു.

Kerala

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി നി​യ​മ​നം; സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കും: മ​ന്ത്രി ആ​ര്‍.ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി​നി​യ​മ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് രാ​ജ്ഭ​വ​ൻ ക​ട​ന്ന​തോ​ടെ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ആ​ര്‍. ബി​ന്ദു. രാ​ജ്ഭ​വ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത് തെ​റ്റാ​ണെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​തി​നെ​തി​രെ സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ ഇ​റ​ക്കേ​ണ്ട വി​ജ്ഞാ​പ​നം രാ​ജ്ഭ​വ​ൻ ഇ​റ​ക്കി​യ​ത് ഫെ​ഡ​റി​ല​സ​ത്തെ ത​ക​ർ​ക്ക​ലാ​ണെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ൽ നി​ന്ന് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക്ക് പി​ന്‍​മാ​റാ​നാ​കി​ല്ലെ​ന്നാ​ണ് രാ​ജ്ഭ​വ​ന്‍റെ നി​ല​പാ​ട്.

ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഡോ. ​എ.​സാ​ബു​വി​ന്‍റെ ആ​വ​ശ്യം ത​ള്ളു​ക​യും ചെ​യ്തു. സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റാ​ണ് പ​ട്ടി​ക ന​ൽ​കി​യ​തെ​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ സെ​ന​റ്റ് തീ​രു​മാ​നി​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ജ്ഭ​വ​ന്‍റെ മ​റു​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ജ്ഭ​വ​ൻ സ്വ​ന്തം നി​ല​യി​ൽ വി​സി നി​യ​മ​ന അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

 

Latest News

Corehub Up