Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vairamuthu

ഇ​ളം​നി​ലാ​വ് പൊ​ഴി​യു​ന്നു...

 

ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ഭാ​ഷ​ക​ളി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മി​ക​ച്ച സാ​ഹി​ത്യ​ത്തി​ന് ല​ഭി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ് ജ്ഞാ​ന​പീ​ഠം. അ​തു​കൊ​ണ്ടു ത​ന്നെ ഭാ​ര​ത​ത്തി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ പു​ര​സ്കാ​ര​മാ​ണി​ത്.

നീ​ണ്ട 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ഈ ​പു​ര​സ്കാ​രം എ​ത്തു​ന്ന​ത് എ​ന്ന സ​വി​ശേ​ഷ​ത​യും ഉ​ണ്ട്. അ​തി​നാ​ൽ ത​ന്നെ ന​മു​ക്കി​ത് ആ​ഘോ​ഷി​ക്കാം. ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​രം ല​ഭി​ച്ച​പ്പോ​ൾ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​ർ. വൈ​ര​മു​ത്തു ഇ​ത് പ​റ​ഞ്ഞ ഉ​ട​നെ പ​രി​സ​ര​ത്ത് വ​ൻ ശ​ബ്ദ​ഘോ​ഷ​ത്തി​ൽ പ​ട​ക്കം പൊ​ട്ടു​ക​യാ​ണ്.

കാ​ത​ട​പ്പി​ക്കു​ന്ന ആ​ഘോ​ഷ പൊ​ടി​പൂ​രം നീ​ണ്ടു നി​ണ്ട് പോ​യ​പ്പോ​ൾ വൈ​ര​മു​ത്തു ത​ന്നെ ഇ​ട​പെ​ട്ട് വെ​ടി​ക്കെ​ട്ട് നി​ർ​ത്തി​വ​യ്ക്കു​ന്നു. ത​മി​ഴ് ജ​ന​ത​യു​ടെ താ​രാ​രാ​ധ​ന​യു​ടെ സ​വി​ശേ​ഷ​ത​യാ​ണി​ത്. എ​ന്താ​യാ​ലും കാ​ൽ​നൂ​റ്റാ​ണ്ടി​ന് ഇ​പ്പു​റം വൈ​ര​മു​ത്തു​വി​ലൂ​ടെ ത​മി​ഴ​ക​ത്തി​ന് ല​ഭി​ച്ച പ​ര​മോ​ന്ന​ത അം​ഗീ​കാ​രം വ​ൻ രീ​തി​യി​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ക​യാ​ണ്.

ത​മി​ഴ് നാ​ട്ടി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​രു ക​വി​യും നോ​വ​ലി​സ്റ്റും ഗാ​ന​ര​ച​യി​താ​വു​മ​ല്ല വൈ​ര​മു​ത്തു. ഇ​ന്ത്യ​യി​ലെ 23 ഭാ​ഷ​ക​ളി​ൽ ക​ള്ളി​ക്കാ​ട് ച​രി​തം എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​വ​ൽ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ ഭാ​ഷ​ക​ളി​ലും നോ​വ​ലി​ന്‍റെ മൊ​ഴി​മാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്

കാ​ത​ൽ റോ​ജാ​വേ... ഉ​യി​രേ ഉ​യി​രേ... ഇ​ള​യ​നി​ലാ പൊ​ഴി​യി​റു​തേ... സ​ഹാ​ന സ​ര​ൽ തൂ​വു​തോ... തു​ട​ങ്ങി​യ വൈ​ര​മു​ത്തു​വി​ന്‍റെ നൂ​റു നൂ​റ് ത​മി​ഴ് സി​നി​മ ഗാ​ന​ങ്ങ​ൾ ആ​ക​ട്ടെ ഇ​ന്ത്യ​യി​ലെ വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം നെ​ഞ്ചേ​റ്റു​ന്ന​വ​യാ​ണ്.

മാ​ർ​ച്ച് 14ന് ​ജ്ഞാ​ന​പീ​ഠം വാ​ർ​ത്ത വ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ന് ഒ​പ്പം വി​വാ​ദ​ങ്ങ​ളും പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ശ​സ്ത ഗാ​യി​ക ചി​ന്മ​യി യും ​ആ​ക്ടി​വി​സ്റ്റു​ക​ളും രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം വൈ​ര​മു​ത്തു​വി​നു ന​ൽ​കു​ന്ന​തി​നെ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്നു. 2018 ൽ ​വൈ​ര മു​ത്തു​വി​നെ​തി​രെ മീ​റ്റ് ടു ​വി​ലൂ​ടെ രം​ഗ​ത്ത് വ​ന്നി​രു​ന്നു ചി​ന്മ​യി ശ്രീ​പാ​ദ. അ​ക്കാ​ല​ത്ത് മ​റ്റു ചി​ല സ്ത്രീ​ക​ളും സ​മാ​ന​മാ​യ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ജ്ഞാ​ന​പീ​ഠം ല​ഭി​ച്ച​തി​ൽ വൈ​ര മു​ത്തു​വി​നെ പ്ര​ശം​സി​ച്ച സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ക​മ​ല​ഹാ​സ​ൻ, ര​ജ​നീ​കാ​ന്ത് തു​ട​ങ്ങി​യ​വ​രെ വി​മ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള ചി​ന്മ​യി യു​ടെ പോ​സ്റ്റു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഒ​രു വ്യ​ക്തി​യു​ടെ സ്വ​ഭാ​വം, അ​യാ​ൾ നേ​രി​ടു​ന്ന ആ​രോ​പ​ണം ഇ​വ സ​ർ​ഗ​ജീ​വി​ത​വു​മാ​യി ഇ​ട​ക​ല​ർ​ത്ത​ണ​മോ എ​ന്ന ചി​ന്ത ഒ​രു ഭാ​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

സാ​ഹി​ത്യ​രം​ഗ​ത്തെ സം​ഭാ​വ​ന​യ്ക്കാ​ണ് 2025ലെ ​ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​രം രാ​മ​സാ​മി വൈ​ര​മു​ത്തു​വി​നെ തേ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. (ഗാ​ന ര​ച​ന​യും ഉ​ൾ​പ്പെ​ടും) ക​വി​ത​ക​ളും നോ​വ​ലും ഉ​ൾ​പ്പെ​ടെ 40 പു​സ്ത​ക​ങ്ങ​ൾ വൈ​ര​മു​ത്തു​വി​ന് സ്വ​ന്തം. എ​ണ്ണാ​യി​രം സി​നി​മാ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഗാ​ന​ങ്ങ​ൾ കൂ​ടാ​തെ ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തി​യി​ട്ടു​മു​ണ്ട്.

1980 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഭാ​ര​തി​രാ​ജ​യു​ടെ നി​ഴ​ൽ​ഗ​ൾ എ​ന്ന സി​നി​മ​യി​ൽ ആ​ണ് രം​ഗ​പ്ര​വേ​ശം. സം​ഗീ​ത ഇ​തി​ഹാ​സം ഇ​ള​യ​രാ​ജ​യ്ക്കാ​പ്പം തു​ട​ക്കം! 'ദൂ​ര​ത്തി​ൽ നാ​ൻ ക​ണ്ട ഒ​ൻ മു​ഖം.. 'എ​ന്ന എ​സ്. ജാ​ന​കി പാ​ടി​യ ക​ന്നി ഗാ​നം പ്ര​ണ​യ​ത്തി​ന്‍റെ ആ​ർ​ദ്ര സ്പ​ർ​ശ​മാ​ണ്..'​ഇ​ത് ഒ​രു പൊ​ൻ​മാ​ലൈ പൊ​ഴു​ത്.. 'എ​ന്ന ഗാ​നം എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ ഹി​റ്റ് ആ​യും തു​ട​രു​ന്നു.​നി​ഴ​ൽ​ഗ​ൾ എ​ന്ന് ചി​ത്ര​ത്തി​ൽ തു​ട​ങ്ങി​യ വൈ​ര​മു​ത്തു - ഇ​ള​യ​രാ​ജ കൂ​ട്ടു​കെ​ട്ട് 1986ലെ '​പു​ന്ന​കൈ മ​ന്ന​ൻ' വ​രെ നീ​ണ്ടു. ഇ​ള​യ​നി​ലാ പൊ​ഴി​യി​റു​തു... പൂ​വേ പൂ​ചൂ​ട​വാ... അ​ന്തി​മ​ഴ പൊ​ഴി ഹി​റ​ത്... തു​ട​ങ്ങി​യ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ ഈ ​സ​ഖ്യ​ത്തി​ൽ പി​റ​ന്ന​താ​ണ്.

ഇ​ന്നും കൃ​ത്യ​മാ​യി അ​റി​യാ​ത്ത കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഇ​രു​വ​രും അ​ക​ന്നു. ഈ​ണം പ​ക​രു​മ്പോ​ൾ സം​ഗീ​ത മി​ക​വി​ന് വേ​ണ്ടി ഇ​ള​യ​രാ​ജ ചി​ല വാ​ക്കു​ക​ൾ തി​രു​ത്തി​യ​ത് വൈ​ര​മു​ത്തു​വി​ന് ഇ​ഷ്ട​ക്കേ​ട് ഉ​ണ്ടാ​ക്കി​യി​രു​ന്നു എ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ഇ​ള​യ​നി​ല പൊ​ഴി​യി​റു​ത്... എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ഗാ​ന​ത്തി​ലെ 'ഇ​ള​യ​നി​ലാ 'എ​ന്ന വാ​ക്ക് ചേ​ർ​ക്കു​ന്ന​ത് ഇ​ള​യ​രാ​ജ​യാ​യി​രു​ന്നു​വ​ത്രേ. 'സ​ല​വൈ നി​ലാ 'എ​ന്നാ​ണ് വൈ​ര​മു​ത്തു എ​ഴു​തി​യി​രു​ന്ന​ത് എ​ന്നും ആ​രാ​ധ​ക​ർ പ​റ​യു​ന്നു. സം​ഗീ​തം ആ​ണോ ഗാ​ന​സാ​ഹി​ത്യ​മാ​ണോ വ​ലു​ത് എ​ന്നു​ള്ള ച​ർ​ച്ച​യും ഇ​രു​വ​ർ​ക്കും ഇ​ട​യി​ൽ അ​ക​ലം സൃ​ഷ്ടി​ച്ചി​രു​ന്നു. വൈ​ര​മു​ത്തു - ഇ​ള​യ​രാ​ജ മാ​സ്മ​രി​ക​ത​യ്ക്ക് തു​ട​ക്കം കു​റി​ച്ച ഭാ​ര​തി​രാ​ജ പ​ല ത​വ​ണ ഈ ​പ്ര​തി​ഭ​ക​ളെ ഒ​ന്നി​ച്ച് ചേ​ർ​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും എ​ല്ലാ ശ്ര​മ​ങ്ങ​ളും വി​ഫ​ല​മാ​വു​ക​യാ​യി​രു​ന്നു.

എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ആ​ർ. ഡി.​ബ​ർ​മ​ൻ, ല​ക്ഷ്മി​കാ​ന്ത് പ്യാ​രെ ലാ​ൽ, കീ​ര​വാ​ണി തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ ത​ന്നെ വി​ഖ്യാ​ത സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം കൈ​കോ​ർ​ത്തി​ട്ടു​ണ്ട് വൈ​ര​മു​ത്തു. ആ​റ് ത​വ​ണ ഗാ​ന​ര​ച​ന​യ്ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഗാ​ന​ര​ച​നാ​രം​ഗ​ത്ത് ഇ​തൊ​രു റി​ക്കാ​ർ​ഡ് ആ​യി ഇ​ന്നും നി​ല​നി​ൽ​ക്കു​ന്നു. എ. ​ആ​ർ.​റ​ഹ്മാ​നു ഒ​പ്പം ചേ​ർ​ന്ന​പ്പോ​ഴാ​ണ് നാ​ല് ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. റോ​ജ, ജ​ന്‍റെ​ൽ​മാ​ൻ,ശി​വാ​ജി, യ​ന്തി​ര​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു പു​തി​യ ത​രം​ഗ​ത്തി​ന് ത​ന്നെ തു​ട​ക്കം കു​റി​ച്ച​വ​യാ​ണ്.

വൈ​ര​മു​ത്തു​വി​ന്‍റെ പ​ല അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളെ​യും ത​മി​ഴ് സി​നി​മാ ലോ​ക​വും പു​തി​യ സം​ഗീ​ത ലോ​ക​വും ക​ച്ച​വ​ട താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ എ​തി​ർ​ത്തു​കൊ​ണ്ടും വൈ​ര​മു​ത്തു രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഈ​റ​മാ​ന റോ​ജാ​വേ, മൗ​ന​രാ​ഗം, മി​ൻ​സാ​ര ക​ണ്ണാ, പൂ​വെ​ല്ലാം കേ​ട്ടു​പാ​ർ, വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യ തു​ട​ങ്ങി​യ ത​ന്‍റെ പാ​ട്ടി​ലെ വ​രി​ക​ൾ പ​ല സി​നി​മ പേ​രു​ക​ൾ ആ​യും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ത​ന്നോ​ട് ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ​യാ​ണ് ഈ ​പേ​രു​ക​ൾ എ​ന്നും വൈ​ര​മു​ത്തു പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്.

ത​മി​ഴ് സ്വ​ത്വ​വും ത​നി​മ​യും ത​ന്‍റെ ര​ച​ന​ക​ളി​ൽ മ​നോ​ഹ​ര​മാ​യി ഇ​ഴ ചേ​ർ​ത്ത എ​ഴു​ത്തു​കാ​ര​നാ​ണ് വൈ​ര​മു​ത്തു. എ​ഴു​ത്തി​ൽ മാ​ത്ര​മ​ല്ല വാ​ക്കി​ലും ക​വി​ത നി​റ​യും, ത​മി​ഴ​ക​ത്തി​ന്‍റെ വീ​ര്യ​വും.

"സൂ​ര്യ​ൻ പ​ഴ​യ​താ​ണ് പ​ക്ഷേ ഓ​രോ ദി​വ​സ​വും ഉ​ദി​ച്ചു​യ​രു​ന്ന​ത് പു​തി​യ സൂ​ര്യ​നാ​ണ്. ച​ന്ദ്ര​നും അ​തു​പോ​ലെ ത​ന്നെ." ഇ​ങ്ങ​നെ പ​റ​യു​ന്നു വൈ​ര​മു​ത്തു.

Latest News

Corehub Up